Author: Jayan keezhperoor

രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുന്പേ കനല്ക്കാട് താണ്ടാംനോവിന്റെ ശൂല മുന മുകളില് കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാം ഈ വരികളിലാണ് ഞാൻ ആദ്യമായി അഗസ്ത്യമുനിയെ പറ്റിയും അദ്ദേഹം തപസ്സ് ചെയിതിരുന്ന മലയെപ്പറ്റിയും കേൾക്കുന്നത്. അഗസ്ത്യാർകൂടം യാത്ര അതൊരു പ്രത്യേക അനുഭവമാണ്,  കാടിനെ നേരിട്ടറിയുന്ന അടുത്തറിയുന്ന ഒരു അനുഭവം. മൂന്നുകൊല്ലം മുൻപുള്ള ഒരു ശിവരാത്രിയുടെ തലേദിവസം ആയിരുന്നു എന്റെ ആദ്യ യാത്ര. സാദാരണ സർക്കാർ പാസ്സ് നൽകി ദിവസം 100 പേർ വീതം പോകുന്ന ട്രാക്കിങ് ഉണ്ട്, എന്നാൽ അത് ശിവരാത്രിക്ക് ഏകദേശം 5 ദിവസം മുന്നേ അവസാനിക്കും, കാരണം ശിവരാത്രി ദിനരാത്രങ്ങളിൽ ആദിവാസി സമുഹത്തിന്റെ പ്രത്യേക ചാറ്റുപാട്ടും പൂജയുമാണ്. അതുകൊണ്ട് തന്നെ എന്റെ യാത്ര ആദിവാസി ഗോത്രവർഗ്ഗത്തിനൊപ്പമായിരുന്നു. പ്രിയ സുഹൃത്തും ജേഷ്ഠ സഹോദരനുമായ രാജേഷും, മറ്റൊരു സുഹൃത്തായ ഷാജി  വൈദ്യരും ഒന്നിച്ച് കോട്ടൂരിൽ നിന്ന്. കുഭകുടം നിറച്ച്, തലയിൽ ചപ്രാവുമേന്തി (തടികൊണ്ട് നിർമ്മിച്ചതാണ് അതിനുള്ളി അഗസ്ത്യമുനിയുടെ ചിത്രംവും പുജക്കുള്ള സാധനങ്ങളുമാണ് ) കോട്ടൂരിൽനിന്നും  കാട്ടിലൂടെ…

Read More

   ഹസ്തിനപുരി  ഉത്സവലഹരിയിലാണ് ധൃതരാഷ്ട്രരുടെ മക്കൾ  നൂറ്റിഒന്ന് പേരും പാണ്ഡുവിന്റെ മക്കൾ അഞ്ചുപേരും ആകെ ഒരു ആഘോഷം തന്നേയാണ്. കൊട്ടാരവും പരിസരവും കൊടിതോരണങ്ങൾ തൂക്കി അലങ്കരിച്ചിരുന്നു. അത് ഒരു നവരാത്രി ഉത്സവകാലമായിരുന്നു, കുട്ടികൾ കളിയും ചിരിയുമായി കൊട്ടാരമുറ്റത്ത് ഓടിനടന്നു. ദുര്യോധനനും യുധിഷ്ഠിരനും മരച്ചുവട്ടിൽ തറയിൽ കയറിനിന്നിട്ട്  “ഭീമ നീയാണെന്റെ സേനാധിപൻ, വരൂ നമുക്ക് യുദ്ധത്തിന് പോകാം” ചെത്തിമിനുക്കി ഉടവാൾ പോലെ ആക്കിയ മരക്കഷ്ണം എടുത്തുകൊണ്ട് ദുരിയോധനൻ പറഞ്ഞു. ഇത് കേട്ട് ഭീമൻ ഒന്ന് ചിരിച്ചിട്ട് “ഞാനില്ല, എനിക്ക് വിശക്കുന്നു, ഞാൻ എന്തെങ്കിലും കഴിച്ചിട്ടുവരാം”. തീറ്റ കൊതിയനായ ഭീമനെ നോക്കി ബാക്കിയുള്ളവർ ചിരിച്ചു. മണ്ണിൽ നിന്ന് എഴുനേറ്റ് മൂട്ടിലെ പൊടിയും തട്ടി തെറിപ്പിച്ചിട്ട് ഭീമൻ ഊട്ടുപുരയിലേക്ക് നടന്നു. ഇത് കണ്ട കൗരവറിലെ ഏകപെൺതരി, നൂറങ്ങിളമാർക്ക് ഒറ്റ പെങ്ങളായ കുഞ്ഞനുജത്തി, പഞ്ചപാണ്ഡവരുടെയും ഏക അനിയത്തി ദുശ്ശള എഴുനേറ്റ് നിന്ന് പറഞ്ഞു  “ചേട്ടനൊപ്പം ഞാൻ വരാം” ദുര്യോധനനൻ അവളെ ഒന്ന് തുറിച്ചു നോക്കി. “ആൺകുട്ടികൾക്കിടയിൽ നിനക്കെന്താ കാര്യം? ഹും പോ…

Read More

മദ്യത്തിന്റെ ലഹരിയും വിയർപ്പിന്റെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു എനിക്ക്‌. പകുതി അടഞ്ഞ എന്റെ കണ്ണുകളിൽ ക്ഷീണത്തേക്കാൾ തളർച്ചയായിരുന്നു. എന്റെ കവിളുകൾ  നനയുന്നതയിതോന്നി, ഒപ്പം ഒരു കൊലുസിന്റെ കിലുക്കവും. അടഞ്ഞു തുടങ്ങിയ എന്റെ മിഴികൾ ഞാൻ മെല്ലെ തുറന്നു. അവൾ എന്റെ കവിളിൽ ഗാഢമായ്‌ ചുംബിക്കുകയാണ്‌.  മദ്യവും വിയർപ്പും കലർന്ന രൂക്ഷഗന്ധം, അത്‌ അവൾ വക വച്ചിരുന്നില്ല. ഞാൻ എന്റെ ഇടതുകൈ നിവർത്തി അവൾക്ക്‌ കിടക്കാൻ ഇടമൊരുക്കി. എന്നൊട്‌ പറ്റിചേർന്നവൾ കിടന്നു. അവളുടെ കൈകൾ എന്റെ ദേഹത്ത്‌ മുട്ടികൊണ്ടിരുന്നു. അവളുടെ കുഞ്ഞി കാലുകൾ അന്തരീക്ഷത്തിൽ നൃത്തം കളിച്ചു, അവ്യക്തമായ രീതിയിൽ അവൾ എന്തൊക്കയൊ പറയുന്നുണ്ടായിരുന്നു, പാതി തുറന്നിരുന്ന എന്റെ മിഴികൾ അടഞ്ഞു. അവൾ ഉറക്കെ കരയാൻ തുടങ്ങി, ഞാൻ ഉണർന്നില്ല. മറ്റാരൊ വന്ന് അവളെ എടുത്തു. അവളുടെ കരച്ചിൽ നിന്നില്ല. എന്നെ ആരൊക്കെയൊ പലവട്ടം തട്ടി വിളിച്ചു. ഞാൻ ഉണർന്നില്ല. അവൾ അപ്പോഴും കരയുന്നുണ്ടായിരുന്നു. എനിക്ക് ചുറ്റും ആരൊക്കയോ കരയാൻ തുടങ്ങി, കുന്തിരിക്കവും ചന്ദനതിരിയും ഒന്നിച്ച് പുകഞ്ഞ രൂക്ഷഗന്ധം അവിടെ…

Read More

പേരൂർപുഴ വളരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു, പൂവൻ കോഴികൾ പലവട്ടം കൂവിയിട്ടും സൂര്യൻ ഉറക്കമുണർന്നതേയില്ല, പക്ഷേ വാമനൻ നമ്പൂതിരി ഉണർന്നു, അതുപിന്നെ അങ്ങനാണ് സൂര്യനുദിച്ചാലും ഇല്ലേലും വാമനൻ നമ്പൂതിരി വെളുപ്പിനെ എഴുന്നേറ്റ് പുഴയിൽ പോയി മുങ്ങി കുളിച്ച് ക്ഷേത്രത്തിലേയ്ക്ക് പോകും. പതിവ് അന്നും തെറ്റിയില്ല ഒറ്റമുണ്ടുടുത്ത് ഒരുകയ്യിൽ വാൽക്കിണ്ടിയും മറ്റേകൈയ്യിൽ ടോർച്ചുമായി അദ്ദേഹം പാടത്തേക്ക് നടന്നു. നോക്കെത്താദൂരം വരെ പരന്നുകിടക്കുന്ന വയലേലയുടെ നടുവിലൂടെ കിളികൾക്കിരിക്കാൻ എന്നമട്ടിൽ നാട്ടിയിരിക്കുന്ന ഇലട്രിക് പോസ്റ്റുകൾ നിരന്ന് നിൽപ്പുണ്ട്, ഉദയസൂര്യൻറെ പ്രഭയിൽ വിളഞ്ഞ നെൽപ്പാടങ്ങൾ സ്വർണ്ണപാടങ്ങൾ പോലെ കാണപ്പെട്ടു. നടവരമ്പിലൂടെ മടകൾ ചാടിക്കടന്ന് വാമനൻ നമ്പൂതിരി പുഴയെ ലക്ഷ്യമാക്കി നടന്നു. പേരൂർ ഗ്രാമത്തിനും പേരൂരപ്പനും അരപ്പട്ട കിട്ടിയതുപോലെ ഗ്രാമത്തെ ചുറ്റിയൊഴുകുകയാണ് പേരൂർ പുഴ. കല്പടവിൽ ഒറ്റമുണ്ടും തോർത്തും വച്ച്, കോണകം ഒന്ന് മുറുക്കിയിട്ട് വാമനൻ നമ്പൂതിരി പുഴയിലേക്കിറങ്ങി, മറഞ്ഞുനിന്ന കാറ്റുപോലും ആ കുളി കാണാൻ പുഴക്കടവിലെത്തി, ഓളപ്പരപ്പിലേയ്ക്ക് ഊളിയിട്ട് മുങ്ങി പൊങ്ങിയ നമ്പൂതിരി നമഃശിവായ, നമഃശിവായ ജപിച്ചുകൊണ്ട് അരയ്‌ക്കൊപ്പം…

Read More