Author: JAYASANKAR PAZHAYA VARIYAM

I am based at Mumbai interested in reading everything and writing short stories.

റിയാലിറ്റി ഷോകളും റിയൽഅല്ലാത്ത ഷോകളും ചാനലുകളിൽ കൊടികുത്തി വാഴുന്ന കാലത്താണ് നമ്മുടെ കഥാനായികയ്ക്ക് പാട്ടുപാടുന്ന ഒരു ഷോയിൽ പങ്കെടുക്കണം എന്ന് ആശയുദിച്ചത്. സ്ഥലകാലമുഖന്യായങ്ങളെല്ലാം ഒരു സ്ഥലത്തു സംഗമിച്ച ഒരു ശുഭമുഹൂർത്തത്തിൽ അവൾ ഇത് അച്ഛൻ വിക്രമൻ നായരെ വിനയപുരസ്സരം ബോധ്യപ്പെടുത്തി. നായർ ആലോചിച്ചു. ‘മകൾ ഒരുവിധം നന്നായിപാടും. എന്നുമാത്രമല്ല, എന്റെ ചെറുപ്പത്തിൽ നാടകത്തിൽ അഭിനയിക്കണം എന്നായിരുന്നു എന്റെ മോഹം. പക്ഷെ ജീവിതപ്രാരാബ്ധത്തിൽ അത് നടന്നില്ല. ഒരേയൊരു മകളാണ്. അവൾക്കു അങ്ങിനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്കണം.’ തനി ഗ്രാമീണന്റെ നിഷ്കളങ്കമനസ്സുള്ള വിക്രമൻനായർ കുടിയും മടിയുമില്ലാത്ത ഒരു സാധാരണ കർഷകനായിരുന്നു. കുടുംബസ്നേഹിയായ അദ്ദേഹം നേരെ വാ നേരെ പോ സിദ്ധാന്തം പിന്തുടർന്നിരുന്നു. അങ്ങിനെയാണ് ശ്രുതി തെറ്റാതെ ഒരുവിധംപാടുന്ന ശ്രുതിയും അച്ഛൻ വിക്രമൻ നായരും റിയാലിറ്റി ഷോയുടെ ഓഡിഷനിൽ എത്തിയത്. ജഡ്ജിമാർ ഐകകണ്ഠമായിത്തന്നെ അവളെ തെരെഞ്ഞെടുത്തു. ഷോയുടെ ഷൂട്ടിങ്ങിനെക്കുറിച്ചും അതിനുവേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും ഒക്കെ അതിന്റെ അണിയറപ്രവർത്തകർ വിശദമായി പറഞ്ഞുകൊടുത്തു. ആദ്യ എപ്പിസോഡ് ഷൂട്ടിങ്ങും ടെലികാസ്റ്റും കഴിഞ്ഞു.…

Read More

ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു. നരച്ച താടിയുള്ള അല്പം കഷണ്ടി കയറിയ മുഖം. തവിട്ടും മഞ്ഞയും കലർന്ന ഖാദിതുണികൊണ്ടു തുന്നിയ ഒരു മുറിക്കൈയ്യൻ ഷർട്ട്. പച്ചക്കരയുള്ള ഖാദിയുടെ ഒറ്റമുണ്ട്. തോളിൽ ഒരു തുണിസഞ്ചിയും. നടന്നു ഞാൻ അടുത്തെത്തിയപ്പോൾ ആ രൂപം എന്നോട് ചോദിച്ചു: ‘കുട്ടീ, ഇവിടെ ഒരു ക്വാർട്ടേഴ്‌സ് ഉള്ളത് എവിടെയാണ്?’ ഞാൻ എന്റെ മൊബൈൽ ഫോണിലെ ലൈറ്റ് ഓൺ ചെയ്തു താഴേക്കടിച്ചു. ഇപ്പോൾ അയാളുടെ മുഖം വ്യക്തമല്ലെങ്കിലും കുറേശ്ശേ കാണാം. ‘ക്വാർട്ടേഴ്‌സോ. ക്വാർട്ടേഴ്സിൽ ആരെയാ കാണേണ്ടത്?’ ‘രമേശനെ’. അയാൾ പറഞ്ഞു. അവിടെയാണ് ഞാൻ താമസിക്കുന്നത്. ക്വാർട്ടേഴ്‌സ് എന്നാണ് അതിന്റെ ഉടമയും നാട്ടുകാരും വിളിക്കുന്നത്. സത്യത്തിൽ അത് അഞ്ചുകുടുംബങ്ങൾക്ക് താമസിക്കാനുള്ള ലൈൻ വീടുകളാണ്. ഒരു പൂമുഖം അതിനു പിന്നിൽ ഒരു ബെഡ്‌റൂം അതിന്നും പിന്നിൽ അടുക്കള അതിനപ്പുറം ഒരു ചെറിയ മുറി. ആകെട്ടിടത്തിന്റെ പിന്നിൽ അതിൽ നിന്നുമാറി അഞ്ചു ടോയ്‌ലെറ്റുകളും അഞ്ചു കുളിമുറികളും ഇത് പോലെ…

Read More