Author: Josemon Vazhayil

സമയം പോലെ വിശദമായി എഴുതാം.

കുഞ്ഞുനാമ്പായി ജനിച്ച നാൾ മുതൽ താൻ ഈ കാട്ടിലെ ആർക്കും വേണ്ടാത്ത ഈ പാഴ്മരത്തിനു സ്വന്തമായിരുന്നു. അന്ന് ഈ പാഴ്മരവും തീരെ ചെറുത് ആയിരുന്നു. ഞാനെന്ന മുൾച്ചെടിയെ മടികൂടാതെ ചേർത്ത് നിറുത്തിയ പാഴ്മരത്തെ ഞാനെന്നോ സ്നേഹിച്ചു തുടങ്ങി. എന്റെ മുള്ളുകൾ പലപ്പോഴും പാഴ്മരത്തിന് മേൽ ആഞ്ഞിറങ്ങിയിട്ടും പരാതിയില്ലാതെ പടർന്നു കയറാനും വളർന്നു പന്തലിക്കാനും എന്നുമെനിക്ക് താങ്ങായി നിന്നവനാണ് ഈ പാഴ്മരം. പാഴ്മരത്തിനൊപ്പം ഞാനും വളർന്നു. ഒറ്റ നോട്ടത്തിൽ എന്റെയും നിന്റെയും ഇലകളെ വേർതിരിച്ചു കാണാൻ ആവാത്ത വിധം ഞങ്ങൾ ഒന്നായിരുന്നു. ആരുമാരും ആവശ്യമില്ലാതെ പാഴ്മരത്തിന് അടുത്തു വരുന്നത് പോലും എനിക്കിഷ്ടമല്ലായിരുന്നു. അങ്ങനെ വരാൻ ശ്രമിക്കുന്നവരെ ഞാൻ എന്റെ കൂർത്ത മുള്ളുകൾ കുത്തി ഓടിച്ചു. അത് കണ്ട് പാഴ്മരം ഇളകി ചിരിച്ചു. എന്റെ കുത്തു കൊണ്ടവർ എന്നെയും പ്രാകി പ്രാണവേദയോടെ ഓടി. എന്നെ സ്നേഹിക്കുന്നവർ ആരുമില്ല ഈ പാഴ്മരമല്ലാതെ എന്ന തിരിച്ചറിവ്. അല്ലെങ്കിലും എന്റെ അടുത്തു വന്നവർ ആരുമെന്നെ ഇഷ്ടപെടാറില്ല, എന്നിലെ മുള്ളുകൾ…

Read More

കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ കരിമ്പനക്കുന്ന് ഗ്രാമം. കറണ്ട് പോലും മുഴുവനായി എത്തിച്ചേരാത്ത ഒരു കുഗ്രാമം. കുത്തിക്കളിക്കാൻ മറ്റുള്ളവൻ്റെ നെഞ്ചല്ലാതെ മൊബൈലൊന്നും ചിന്തയിൽ കൂടി പിറന്നിട്ടില്ലാത്ത കാലവും. പ്രകൃതിയും കാലവും എങ്ങനെയായാലും പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു? എന്തായാലും ഇങ്ങനെ ഹരിതാഭയായ കരിമ്പനക്കുന്ന് ഗ്രാമത്തിനരികെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിൻ്റെ ഒരു മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ആ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്,  ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍… ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്……

Read More