Author: Kiran Ouseph

കുറെ വർഷങ്ങൾക്ക്  മുമ്പുള്ള ഒരു കുട്ടികാലം. എന്തോ ഒരു പരിപാടിയുടെ ഭാഗമായി അമ്മവീട്ടിൽ അന്ന് എല്ലാരും ഒത്തുകൂടിയിട്ടുണ്ട്. കസിൻസിൽ എന്നെക്കാൾ മൂത്തത് 4 പേരും താഴെ 7 പേരും ആണ് ഉള്ളത്. അങ്ങണെ മൊത്തം 12 പേര്. എന്താ കണക്ക് കറക്റ്റ് അല്ലെ? അപ്പൊ 12 കസിൻസ് അവരുടെ അപ്പൻ അമ്മമാർ അടക്കം ഒരു പട തന്നെ ഉണ്ട്‌ അമ്മവീട്ടിൽ. അന്ന് ഒക്കെ അമ്മവീട്ടിൽ പോകുക ഭയങ്കര സന്തോഷം ആണ്. നല്ല കിടിലൻ ഫുഡ്‌ കിട്ടും എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. വീട്ടിലേ കാര്യം ഇച്ചിരി ദാരിദ്ര്യം ആയതിനാൽ കുറച്ച്  റിച്ച് സെറ്റപ്പ് അമ്മവീട്ടിൽ ചെന്നാൽ ആണ്. മിക്ക കസിൻസ് നും കാർ ഉണ്ട്‌. നമ്മൾ കാറിന്റെ ഒക്കെ ഉൾഭാഗം കാണുന്നതും അതിൽകേറുന്നത് ഒക്കെ അപ്പൊമാത്രമാണ്. പക്ഷെ കാറിൽ  കേറുന്നത് ഇറങ്ങുന്നത് ഡോർ തുറക്കുന്നതും അടക്കുന്നതും ഒക്കെ വളരെ സൂക്ഷിച്ചാണ്. കാരണം കൈപിഴ പറ്റി എന്തെങ്കിലും നാഷനഷ്ടം ഉണ്ടായാൽ അത്‌ നികത്താൻ…

Read More

മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങി കത്തിനിൽക്കുന്ന സമയത്ത് എഴുതിയാൽ സെലിബ്രിറ്റി ആകും എന്ന് എല്ലാരും പറഞ്ഞ സ്ഥിതിക്ക് എഴുതുന്നത്. അപ്പൊ എല്ലാവരുടെയും ആശീർവാദത്തോടെ അനുഗ്രഹത്തോടെ ഞങ്ങൾ അവതരിപ്പിക്കുന്നു cs beez boys ഇൻ മരോട്ടിച്ചാൽ [സുഷിന്റെ ടൈറ്റിൽ ബിജിഎം] കൊല്ലവർഷം 2016 ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ കൊല്ലവർഷത്തിൽ ഒക്കെ എന്ത് ഇരിക്കുന്നു. കൊല്ലപ്പെടാതെ തിരിച്ചുവന്ന 2013 – 2017 ഇടക്കുള്ള ഒരു വർഷം. ആ പറഞ്ഞ പോലെ കൊറോണക്ക് ശേഷം കൊല്ലങ്ങളൊക്കെ എന്ത് വേഗത്തിലാ കടന്നു പോകുന്നത് അല്ലെ. പറഞ്ഞിട്ടെന്താ ഇത് ഭ്രമയുഗല്ലേ കലിയുഗത്തിന്റെ ഒരു അപഭ്രമംശം. ആ അപ്പൊ അടുത്തുള്ള തീയേറ്ററിൽ പോയി ഭ്രമയുഗം കണ്ടു കഴിഞ്ഞു ഇറങ്ങി മന്തി കഴിക്കുമ്പോൾ………. ക്ഷമിക്കണം ഇടക്ക് ഇച്ചിരി പ്രൊമോഷൻ കൊടുത്തു മമ്മൂക്ക ഫാൻ ആയി പോയില്ലെ. ബിത്വ പ്രേമലു കിടു പടം തന്നെ. ആ അപ്പൊ എല്ലാ genz കിഡ്‌സും പോന്നോട്ടെ. ഓ അവരൊന്നും ഫേസ്ബുക്കിൽ ഇല്ലല്ലോ എല്ലാവരും ഇൻസ്റ്റലു അല്ലെ.…

Read More

നിനക്ക് വർക്ക്‌ ഫ്രം ഹോം ആണല്ലേ. സുഖം ആണല്ലോ. നല്ല കാശും. പണിയെടുക്കാതെ സുഖജീവിതം അല്ലെ. ഭാഗ്യവാൻ. വീട്ടിലിരുന്നു പണിയെടുക്കുന്ന എല്ലാരും നേരിടുന്ന ചോദ്യങ്ങൾ ആണ്. എന്നാൽ ഈ IT  ഫീൽഡിലെ വർക്കും പ്രേത്യേകിച്ച്  വർക്ക്‌ ഫ്രം ഹോം വല്യ സുഖമുള്ള പരിപാടി ഒന്നുമല്ല. ആദ്യം കുറച്ചു മാസങ്ങൾ നല്ല സുഖമാണെന്ന് തോന്നും. പോകെ പോകെ ഒരു 2 വർഷം ഒരു കസേരയിൽ ചത്ത് കുത്തി ഇരുന്ന് ഒരു ലാപ്ടോപ് കണ്ണും നട്ട് ഇരുന്നു അങ്ങനെ പണിയെടുക്കുന്നത് അത്ര നല്ല എക്സ്പീരിയൻസ് ഒന്നുമല്ല. പിന്നെ അടുത്ത ചോദ്യം ആണ് ‘അവനോട് ചുമ്മാ കളിക്കാൻ നിൽക്കണ്ട, ഫേസ്ബുക് ഇൻസ്റ്റ അക്കൗണ്ട് ഒക്കെ ഹാക്ക് ചെയ്യുംട്ടാ.’ എന്നെ കണ്ട ഹാക്ക് ഒക്കെ ചെയ്യാൻ കഴിവുള്ള ആളാണെന്നു തോന്നോ എന്ന മീം ആണ് അതിന് റിപ്ലൈ. ഇച്ചിരി കൂടി പരത്തിപറഞ്ഞാൽ സ്റ്റാക്ക്ഓവർഫ്ലോ എന്ന വെബ്സൈറ്റ് ഒരു ദിവസം എങ്ങാനും അടിച്ചുപോയാൽ പെട്ടിം കെടക്കേം എടുത്ത് അടുത്ത…

Read More

ഉറങ്ങാൻ എനിക്കിഷ്ടമാണ്. എന്റെ വീട്ടിലെ എന്റെ റൂമിലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ദേഹത്തു നിന്ന് വിയർപ്പ് പൊടിയാത്ത പുതപ്പ് വേണ്ടാത്ത തരത്തിലുള്ള തണുപ്പുമായി കിടന്നു ഉറങ്ങാൻ എനിക്കിഷ്ടമാണ്. ചെറിയ സൗണ്ട് ഉണ്ടാക്കി പെയ്യുന്ന ചാറ്റൽ മഴ ഉള്ളപ്പോൾ ജനൽ തുറന്ന് കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം സംഭവിച്ച ദിവസം ആ സന്തോഷത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ് ഉറങ്ങി എണീക്കുമ്പോൾ എന്നെ കാത്ത് വല്യ പ്രശ്നങ്ങൾ ഒന്നും വരാനില്ല എന്ന വിശ്വാസത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ഉറങ്ങി എണീക്കുമ്പോൾ ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും സംഭവിക്കും എന്ന് അറിഞ്ഞുകൊണ്ട് കിടന്നുറങ്ങാൻ എനിക്ക് ഇഷ്ടമാണ്. കാരണം ആ സ്വസ്ഥമായ ശാന്തമായ ഉറക്കം ഒരു പാട് നല്ല സ്വപ്‌നങ്ങൾ എനിക്ക് തരാറുണ്ട്. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള കേട്ടിട്ടുള്ള അറിഞ്ഞിട്ടുള്ള പല കാര്യങ്ങളും പോയിട്ടുള്ള പല സ്ഥലങ്ങളിൽ ഒരു സാമ്യവും ഇല്ലാതെ കൂട്ടിച്ചേർത്ത മനോഹരമായ സ്വപ്‌നങ്ങൾ. ചിലപ്പോ ഏറ്റവും അടുത്തുണ്ടായിരുന്ന ഇപ്പൊ വളരെ…

Read More