Author: Kumar S

നാളെ വിഷുവാണ്. കൊന്നപ്പൂ കണ്ടെത്താനുള്ള ഓട്ടത്തിലാണ് അവൻ. നേരത്തെ നോക്കി വെച്ചിരുന്ന ഇടങ്ങളിലെ പൂക്കൾ എല്ലാം ആളുകൾ കൊണ്ടുപോയിരിക്കുന്നു. ചിലയിടത്തൊക്കെ കച്ചവടക്കാർ മുഴുവനായി വാങ്ങി വഴിയോരത്ത് വില്പനയ്ക്ക് വെച്ചിരിക്കുന്നു. അവന് അത് പോരാ ധാരാളം പൂക്കൾ വേണം വിഷുവിന്. താൻ സൂക്ഷിച്ചു വച്ചിരിക്കുന്ന ഓടക്കുഴൽ ഊതുന്ന കൃഷ്ണൻറെ ചെറിയ വിഗ്രഹം, പുലർ കാലെ ഒരു കുന്ന് കൊന്നപ്പൂക്കൾക്ക് നടുവിൽ, ചെറിയ നിലവിളക്കിന്റെ വെട്ടത്തിൽ, ശോഭിച്ചു നിൽക്കുന്നത് അവന് കണിയായി കാണണം. അവൻ തന്റെ സൈക്കിൾ എടുത്ത് ലക്ഷ്യമില്ലാതെ ചവിട്ടി. അപ്പോഴാണ് അവന് തന്നെ സ്കൂളിൽ പഠിപ്പിക്കുന്ന മാഷിൻ്റെ വീടിനെക്കുറിച്ച് ഓർമ്മ വന്നത്. എപ്പോഴോ അദ്ദേഹം തന്റെ വീടിൻ്റെ മുറ്റത്തെ കണിക്കൊന്ന മരത്തെക്കുറിച്ച് സൂചിപ്പിച്ചത് അവൻ ഓർത്തു. അവൻ അങ്ങോട്ടേക്ക് സൈക്കിൾ ചവിട്ടി. ഒരു ചെറിയ കുന്നിൻ പുറത്ത് ആയിരുന്നു ആ വീട്. ഭാഗ്യം നിറയെ പൂക്കളുമായി ആ കണിക്കൊന്ന മരം ഇപ്പോഴും അവിടെയുണ്ട്. പ്രധാന റോഡിൽ നിന്ന് അല്പം ദൂരെ ആയതിനാൽ…

Read More

അളിയാ എനിക്ക് ഇങ്ങിനെ പരമ്പരാഗത രീതിയിൽ പെണ്ണ് കണ്ടു വിവാഹം കഴിക്കുന്നതിനോട് ഒരു താല്പര്യമില്ല കേട്ടോ. നീ മിണ്ടാതെ ഇരുന്നോളണം. വയസ്സ് ഇപ്പോൾ 30 കഴിഞ്ഞില്ലേ. ജോലി കിട്ടിയിട്ട് തന്നെ നാലഞ്ച് വർഷമായില്ലേ?  ഇതുവരെ നിനക്ക് ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ കഴിഞ്ഞോ ? ഇല്ലല്ലോ. പിന്നെ മോൻ ഇനി കൂടുതൽ ഒന്നും പറയണ്ട. നിന്റെ അച്ഛന്റെ വായിലിരിക്കുന്നത് കേൾക്കുന്നത് ഞാനാ. എനിക്ക് ട്രിപ്പ് പോകാൻ കമ്പനിക്ക് വേണ്ടിയാ നിന്നെ പെണ്ണ് കെട്ടാതെ നിർത്തിയിരിക്കുന്നതെന്ന് വരെ അങ്ങേരു പറഞ്ഞു. അത് എന്നോട് നേരിട്ട് പറഞ്ഞെങ്കിൽ പിന്നെയും കുഴപ്പം ഇല്ലായിരുന്നു കാനഡയിൽ ഇരിക്കുന്ന നിന്റെ ചേച്ചിയോടാണ് പറഞ്ഞത്. അവൾ ഇന്നലെ എനിക്ക് സൗര്യം തന്നില്ലെടെ. ശ്ശെ.. എന്നാലും അളിയാ. ഡേ  നീ അതും ഇതും പറഞ്ഞു നിൽക്കാതെ ഒന്ന് എന്റെ കൂടെ വാടെ. പോയി കണ്ടിട്ട് പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറഞ്ഞാൽ മതി. അളിയനും കൂടി എന്നെ കൈ വിടുവാണല്ലേ. നിന്റെ കൈ ഞാൻ…

Read More

ഒരു സമർത്ഥനായ കള്ളൻ ഒരിക്കലും പൂട്ട് തുറക്കാനുള്ള ടൂൾസ് കൊണ്ട് നടക്കാറില്ല. അസമയത്ത് ഒരുത്തനെ വഴിയിൽ കണ്ടാൽ പോലീസ് ആദ്യം നോക്കുന്നത് എന്തൊക്കെ ആണെന്ന്  അവനറിയാം. അതിനാൽ ഏത് വീട്ടിലാണോ കയറാൻ ഉദ്ദേശിക്കുന്നത് ആ വീടിൻറെ പരിസരത്തുനിന്ന് അല്ലെങ്കിൽ അയൽ വീടിൻറെ പരിസരത്ത് നിന്നുതന്നെ അവൻ ആവശ്യമായ ഉപകരണങ്ങൾ കണ്ടുപിടിക്കും. നമ്മളെല്ലാവരും ചെയ്യുന്ന ഒരു അബദ്ധം പറയാം. വീടിൻറെ മുൻപിലത്തെ വാതിൽ വളരെ സ്ട്രോങ്ങ് ആക്കുകയും നല്ല പൂട്ട് ഇടുകയും ചെയ്യും എന്നിട്ട് പുറകിലത്തെ അടുക്കള വാതിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മോശപ്പെട്ട തടികൊണ്ട് പണിയുകയും അതിൽ രണ്ട് സാക്ഷകൾ മാത്രം പിടിപ്പിക്കുകയും ചെയ്യും. മിക്കപ്പോഴും കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ അതിൽ ഒരു സാക്ഷ ഇടാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറും. ഒരു വീടിൻ്റെ സുരക്ഷ ആ വീടിൻ്റെ ഏറ്റവും ദുർബലമായ വാതിലിൻ്റെ ബലമാണ് എന്നോർക്കുക. കള്ളന് മുൻപിലത്തെ വാതിൽ തന്നെ തുറക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അവനു പുറകിലത്തെ വാതിലോ…

Read More

സുമേഷേ ഞാൻ പറയുന്നത് കേൾക്കു, ആ രശ്മി നല്ല കറുത്തിട്ടല്ലേ ? നിനക്ക് കെട്ടാൻ വേറെ ഒരുത്തിയേയും കിട്ടിയില്ലേ? ബിബിനെ നീ എന്താ അങ്ങിനെ പറഞ്ഞത്? ഞാൻ ആദ്യമായി കണ്ട പെൺകുട്ടിയല്ലേ അവൾ. സംസാരിച്ചപ്പോൾ എനിക്ക് അവളുടെ പെരുമാറ്റവും ഇഷ്ടമായി. അവൾക്കും എന്നെ ഇഷ്ടമായിട്ടുണ്ടാകും. അവൾ അല്ല ആർക്കായാലും നിന്നെ ഇഷ്ടപ്പെടും. പിന്നെ നീ ആകെ ഒരു വീട്ടിൽ അല്ലേ പെണ്ണ് കാണാൻ പോയുള്ളൂ. ഉടനെ അങ്ങ് ചാടിക്കേറി തീരുമാനം എടുക്കണ്ട എന്നാ ഞാൻ പറയുന്നത്. അതല്ല ബിബിൻ. ഇക്കാലത്തു നല്ല സ്വഭാവം ഉള്ള കുട്ടികളെ കിട്ടാൻ അല്ലേ പാട്. ഡേയ്, നിനക്ക് നല്ല സ്വഭാവവും നല്ല സൗന്ദര്യവുമുള്ള വേറെ എത്ര പിള്ളേരെ കിട്ടും. ഞാൻ കാണിച്ചു തരാം നല്ല കുട്ടികളെ. നീ ഈ മാട്രിമോണിയൽ പ്രൊഫൈൽ ഒന്ന് നോക്ക്.. അശ്വതി, നല്ല വെളുത്തു തുടുത്തു മൊഞ്ചത്തി. ഇവളൊക്കെ നിനക്ക് നന്നായി ചേരും. ഞാൻ അമ്മയോട് രശ്മി ഓക്കേ ആണെന്ന് പറഞ്ഞെടെ.…

Read More

എന്റെ കുട്ടിക്കാലത്ത് കളിവണ്ടി ഒരു ട്രെൻഡ് ആയിരുന്നു. ഉജാല കുപ്പിയുടെ രണ്ട് വശത്തായി രണ്ട് ഹോളുകൾ ഇട്ട് അതിലൂടെ പഴയ സ്‌ലിപ്പർ ചെരുപ്പ് വട്ടത്തിൽ കീറി ഉണ്ടാക്കിയ ടയർ ഫിറ്റ് ചെയ്ത് വായ് ഭാഗത്ത് നീളമുള്ള ഒരു ശീമക്കൊന്നക്കമ്പ് തിരുകി ഉന്ത് വണ്ടിയാക്കി പിള്ളേർ കൊണ്ട് നടക്കുമായിരുന്നു. അതിൽ കൈ പിടിക്കുന്നിടത്ത് സ്റ്റീയറിങ് പോലെ കമ്പ് വളച്ച് വയ്ക്കുക. ഹാൻഡിൽ പിടിപ്പിക്കുക. കാസറ്റ് വള്ളികൾ ചുറ്റി ഇടുക. ചെറിയ നിറമുള്ള LED കളും ബാറ്ററിയും വച്ച് ലൈറ്റ് പിടിപ്പിക്കുക തുടങ്ങിയ മോഡിഫിക്കേഷനുകളും ഉണ്ടായിരുന്നു. സ്വാഭാവികമായും ഞാനും ട്രെൻഡിനൊപ്പം ചേരാൻ തീരുമാനിച്ചു. എവിടുന്നോ ഒരു ഉജാല കുപ്പി ഒപ്പിച്ചു. അമ്മ അറിയാതെ അടുക്കളയിലെ കറിക്കത്തി എടുത്ത് അച്ഛൻ്റെ പഴയ ചെരുപ്പ് വട്ടത്തിൽ കീറാൻ നോക്കി. പക്ഷേ കീറിയത് എൻ്റെ കൈ ആയിരുന്നു. സഭവം അച്ഛൻ അറിഞ്ഞു. കത്തി എടുത്തതിന് കുറെ വഴക്ക് പറഞ്ഞു. വണ്ടി ഉണ്ടാക്കാൻ എടുത്തു വച്ചിരുന്ന സാധനങ്ങളൊക്കെ അച്ഛൻ എടുത്തുകൊണ്ട്…

Read More

അതേയ് കൂടെ കൂടിയിട്ട് പത്ത് വർഷം എന്ന് വച്ചാലോ? അതിനേക്കാൾ തലയിൽ ആയിട്ട് പത്ത് വർഷം എന്ന് വയ്ക്കുന്നതല്ലേ… 😆 ങേ എന്തെങ്കിലും പറഞ്ഞോ? അല്ല.. നീ നിന്റെ ഇഷ്ടത്തിന് വയ്ക്ക് എന്ന് പറയുകയായിരുന്നു.  എന്റെ ഇഷ്ടത്തിന് വയ്ക്കാൻ ആണെങ്കിൽ നിങ്ങളോട് ചോദിക്കണോ മനുഷ്യാ 😡 അതെന്നെയാ ഞാനും ചോദിക്കുന്നേ ഇതൊക്കെ എന്നോട് എന്തിനാ ചോദിക്കുന്നെ? നീ സ്വന്തം ഇഷ്ടത്തിന് ചെയ്ത എന്തെങ്കിലും കാര്യം എനിക്കിഷ്ടമായില്ല എന്നു പറഞ്ഞു ഞാൻ വഴക്ക് കൂടിയിട്ടുണ്ടോ? കെട്ടിക്കൊണ്ടു വന്ന അന്ന് മുതൽ നിനക്ക് എല്ലാത്തിനും ഞാൻ സ്വാതന്ത്ര്യം തന്നിട്ടില്ലേ? 🤗 ഓഹോ… അപ്പോൾ നിങ്ങള് തന്നിട്ട് വേണോ എനിക്ക് സ്വാതന്ത്ര്യം കിട്ടാൻ അതെന്താ ബ്രിട്ടീഷുകാര് ഇന്ത്യ വിട്ടു പോയപ്പോൾ എന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് തന്നിട്ടാണോ പോയത്? അത് പിന്നെ… ഞാൻ മറ്റു ഭർത്താക്കന്മാരെ പോലെ നിന്നെ നിയന്ത്രിക്കുന്നില്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്. 😐 ഓ അങ്ങിനെ.. അത് വലിയ പ്രത്യേകത ആയിട്ടൊന്നും പറയണ്ട കേട്ടോ ഇന്നത്തെ…

Read More