Author: Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

അതെ, ചില ഓർമ്മകൾ അങ്ങനെയാണ്. അവ കാലങ്ങൾ കഴിയും തോറും കൂടുതൽ തെളിഞ്ഞു വരും. എന്റെ ഒട്ടുമിക്ക കുട്ടിക്കാല ഓർമ്മകളും ബന്ധപ്പെട്ടിരിക്കുന്നത് തെങ്ങോളിൽ എന്ന എന്റെ അമ്മൂമ്മയുടെ വീടിനെ ചുറ്റിപ്പറ്റിയാണ്… പണ്ടെ ഞാനൊരു explorer ആയിരുന്നു. അതായത് കാണാതായ സാധനങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുക, പിന്നെ പുതിയ സാധനങ്ങൾ കണ്ടെത്തുക. അങ്ങനെയുള്ള ഒരു പ്രത്യേക തരം explorer.  അങ്ങനെ പുതിയ സാധനങ്ങൾ ഒന്നും കണ്ടെത്താനില്ലാതെ വിഷമിച്ചിരുന്ന ഒരു ദിവസം ഞാൻ ഒരു കാഴ്ച കണ്ടു. അമ്മൂമ്മ, അമ്മൂമ്മയുടെ മുറിയിൽ കയറി വാതിൽ അടക്കുന്നു. എന്നിലെ explorer ഉണർന്നു. പതുക്കെ വാതിലിന്റെ അരികിൽ പോയി നിന്നപ്പോൾ മുറിക്കുള്ളിൽ എന്തോ ഒരു പെട്ടി തുറക്കുന്നതുപോലെ ഉള്ള ശബ്ദം കേട്ടു. ഉടൻ തന്നെ അടയ്ക്കുന്ന ശബ്ദവും കേട്ടു. പിന്നാലെ വാതിലും തുറന്നു. അമ്മൂമ്മ അൽപ്പം ധൃതിയിൽ പുറത്തേക്ക് പോയി. കൈയിൽ എന്തോ ഉണ്ട്. ഭാഗ്യം! എന്നെ കണ്ടില്ല. അടുക്കള പുറത്ത് ആരോടോ സംസാരിക്കുന്ന ശബ്ദവും കേട്ടു. അത്…

Read More

ഇംഗ്ലീഷ് അക്ഷരമാലയിലെ “M” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള ഒന്നൊ രണ്ടോ മലകൾ, അതിന്റെ ഇടയിൽ കൂടി കഷ്ടപ്പെട്ട് എത്തി നോക്കുന്ന സൂര്യൻ, അതിന്റെ പിന്നിലായി മലയാള അക്ഷരമാലയിലെ “ന” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള മൂന്നോ നാലോ കാക്കകൾ, മലകളുടെ താഴെയായി ഒഴുകുന്ന പുഴ, അതിലൂടെ ഒഴുകുന്ന വള്ളവും വളളക്കാരനും, പിന്നെ ആർഭാടത്തിന് വേണമെങ്കിൽ പുഴക്കരയിൽ ഒന്നോ രണ്ടൊ തെങ്ങ്. എവിടെ എങ്കിലും കണ്ടതായി ഓർമിക്കുന്നുണ്ടൊ? ഉണ്ടാവും. കാരണം കുട്ടിക്കാലത്ത് ഇതേ ഫോർമാറ്റിൽ  ചിത്രം വരക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഞാൻ അക്കാര്യത്തിൽ കുറച്ച് വ്യത്യസ്ത ആയിരുന്നു. ഞാൻ ആ ചിത്രം വരയ്ക്കുമ്പോൾ ചിത്രത്തിലെ പുഴയിൽ രണ്ടു മീനുകൾ നിർബന്ധമാണ്. ഒന്ന് വലുതും ഒന്ന് ചെറുതും. ചെറിയ മീൻ ഉയർന്ന് വെള്ളത്തിന് മുകളിൽ വരും. വലിയ മീൻ വെള്ളത്തിൽ തന്നെ ഉണ്ടാവും. എങ്ങനെയുണ്ട്? ഭയങ്കര ചേഞ്ച് അല്ലെ?. ഇതേ ഫോർമാറ്റിൽ ചിത്രം വരച്ച് ഞാനും ഒരു “ചിത്രകാരി “…

Read More

ചില കാര്യങ്ങൾ അങ്ങനെയാണ്… എത്ര തന്നെ വേണ്ടാന്ന് വെച്ചാലും അവ നമ്മെ വിട്ടുപോവില്ല. ചില കാഴ്ചകളായും ഓർമകളായും അവ എപ്പോഴും നമ്മുടെ ഇടയിൽ തന്നെയുണ്ടാവും. ഒരു ഉദാഹരണം പറഞ്ഞാൽ ചില വസ്തുക്കൾ, അവ നമുക്ക് എത്ര തന്നെ ആവശ്യമില്ലെങ്കിലും അത് നാം ഒരിക്കലും ഉപേക്ഷിക്കില്ല.. എല്ലാവർക്കും ഉണ്ടാവും അതുപോലെ എന്തെങ്കിലും ഒന്ന്. അതിനു പല കാരണങ്ങൾ ഉണ്ടാവാം. അവ ചില വ്യക്തികളുടെയോ സംഭവങ്ങളുടെയോ പ്രതീകങ്ങൾ ആയിരിക്കും. ചില ഓർമ്മകൾ അവയ്ക്കു കൊണ്ടുവരാൻ കഴിവുണ്ടാവും. ആ വസ്തു കാണുമ്പോൾ നമ്മൾ സ്വാഭാവികമായും ആ കാലഘട്ടത്തിലേക്ക് സഞ്ചരിക്കും. അടുക്കളയിലെ ചില പാത്രങ്ങൾ. ഉദാഹരണമായി പറഞ്ഞാൽ ഒരു ചീനച്ചട്ടി, അതിന്റെ നല്ലകാലത്തു പരാമാവധി ജോലി ചെയ്ത് അതിന്റെ ജീവിതലക്ഷ്യം പൂർത്തിയാക്കി ഇനി ഒരു വിശ്രമജീവിതം ആഗ്രഹിച്ചു തട്ടിൻപുറത്തേക്കോ ആക്രിക്കാരുടെ ഭാണ്ഡത്തിലേക്കോ പോകാൻ മനസുകൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് അതിന്റെ ഉടമസ്ഥക്കൊരു തോന്നൽ ഉണ്ടാവുന്നത്. വിവാഹ സമ്മാനമായി തന്റെ അമ്മ നൽകിയ ഈ ചീനച്ചട്ടി എങ്ങനെ ഉപേക്ഷിക്കും? എത്ര…

Read More

കുട്ടിക്കാലത്തെ രുചിയോർമ്മകളിൽ ഏറ്റവും കേമം അമ്മൂമ്മയുടെ രുചികൾ തന്നെ… അമ്മൂമ്മ തയ്യാറാക്കുന്ന വിഭവങ്ങൾ എത്ര നിസ്സാരമായിക്കോട്ടെ. അവയുടെ രുചി. അതൊരിക്കലും നാവു മറക്കില്ല. കുട്ടിക്കാലത്തു വീട്ടിൽ തയ്യാറാക്കുന്ന വെണ്ണയും ഉപ്പും ചേർത്ത് കുഴച്ച ചോറിൽ പപ്പടം പൊടിച്ചു നൽകിയിരുന്ന ഉരുളകൾ മുതൽ അങ്ങോട്ട് ഏതു വിഭവങ്ങൾ തന്നെ ആണെങ്കിലും അമ്മൂമ്മയുടെ ഒരു കൈയൊപ്പ്‌ ഓരോന്നിലും പതിഞ്ഞിരുന്നു. അത് തന്നെയാവാം നാവും മനസും അവയൊന്നും ഇനിയും മറക്കാൻ കൂട്ടാക്കാത്തത്. അമ്മൂമ്മയുടെ നാട് കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ആണ്. മാടശ്ശേരിൽ എന്നാണ് തറവാട്ട് പേര്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മൂമ്മയുടെ പാചകത്തിൽ ആർപ്പൂക്കരയിൽ നിന്നുള്ള ചില തനതായ വിഭവങ്ങൾ കയറി വരാറുണ്ട് എന്ന്. ശരിയാണ്. മറ്റെവിടെയും അധികം കഴിച്ചിട്ടില്ലാത്ത പല വിഭവങ്ങളും അമ്മൂമ്മയുടെ അടുക്കളയിൽ ഞാൻ രുചിച്ചിട്ടുണ്ട്. വെണ്ടയ്ക്ക അവിയൽ, മാങ്ങാ അവിയൽ, ഏത്തക്ക അവിയൽ,മുളകുകറി,ചേമ്പില കൂട്ടാൻ,തക്കാളി ചേർത്ത മുട്ട തോരൻ, മുരിങ്ങയില മുട്ട തോരൻ,പരിപ്പ് ഉള്ളി തോരൻ, അങ്ങനെ ആ ലിസ്റ്റ് പിന്നെയും…

Read More

നിങ്ങൾക്ക് ആൾക്കൂട്ടത്തിൽ നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ? നിങ്ങൾ ആരെങ്കിലും വീട്ടിൽ വന്നു കാളിങ് ബെൽ അടിച്ചാൽ പോയി വാതിൽ തുറക്കാൻ മടിയുള്ളവർ ആണോ? പുറത്തെവിടെങ്കിലും പോയാൽ പരിചയക്കാരെ ആരെയും കാണരുതേ എന്ന് മനസ്സിൽ വിചാരിക്കുന്നവരാണോ നിങ്ങൾ? വീട്ടിൽ ഒറ്റയ്ക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഉറപ്പിച്ചോളു നിങ്ങൾ ഒരു അന്തർമുഖി / അന്തർമുഖൻ അഥവാ introvert എന്ന വിഭാഗത്തിൽ പെടുന്നവർ ആണ്. ഇങ്ങനെ ഉള്ളവർ സ്വന്തം company കൂടുതൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. അതായത് അവർക്ക് മറ്റുള്ളവരോട് സൗഹൃദം പങ്കിടുന്നതിനേക്കാൾ താല്പര്യം സ്വയം ഒതുങ്ങിക്കൂടുന്നതിലായിരിക്കും. ഈ കൂട്ടർക്ക് സൗഹൃദങ്ങൾ വളരെ കുറവായിരിക്കും. കൂടിവന്നാൽ ഒന്നോ രണ്ടോ സുഹൃത്തുക്കൾ, അത്രയേ ഉണ്ടാവു. പക്ഷെ, ഈ സുഹൃത്തുക്കൾ അവരുടെ എല്ലാം ആയിരിക്കും. അത്ര ആത്മാർഥമായി ആയിരിക്കും ഈ സുഹൃത്തുക്കളെ അവർ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്.പിന്നെ ഒരു പ്രത്യേക കാര്യം എന്താണെന്നു വെച്ചാൽ ഈ സുഹൃത്തുക്കൾ ആരെങ്കിലും ഒരു ചെറിയ വിശ്വാസ വഞ്ചന…

Read More