Author: Mahesh Ravi

Mahesh Ravi is an award-winning design practitioner currently living in Bangalore. He is also a writer in the fiction and non-fiction categories.

അദ്ധ്യായം 1: ഫിലിപ്പീൻസിലെ പെൺകുട്ടി മുറിക്കുള്ളിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന മൂളൽ മാത്രമേ കേൾക്കാനുള്ളൂ. കിടന്നു കൊണ്ടു തന്നെ പുതപ്പു മാറ്റി മേശയിൽ വെച്ചിരുന്ന വാച്ചെടുത്ത് സമയം നോക്കി. പന്ത്രണ്ടു മണി കഴിഞ്ഞിട്ടേയുള്ളൂ. ഇനിയുമുണ്ട് ഒരുപാട് നേരം. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല. കട്ടിലിൽ നിന്നെഴുന്നേറ്റ് മേശയിലെ പിച്ചറിൽ വെള്ളരിക്ക ഇട്ടു വെച്ചിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു. തണുപ്പ് വയറ്റിലേക്ക് ഇറങ്ങിപ്പോവുന്നത് അറിയുന്നുണ്ട്. ഇത് അവൾ പറഞ്ഞു തന്ന കൂട്ടാണ്. വെള്ളരിക്ക ഇട്ടു തണുപ്പിച്ച വെള്ളം. ഞാനിതിന്ന് ഉണ്ടാക്കിയതും അവൾക്കു വേണ്ടിയാണ്. അവൾ വരാനാവുന്നതേയുള്ളൂ. മൂന്നുമണിക്ക് അവൾ ഈ നഗരത്തിലെത്തും. ഷർട്ടിട്ടു പുറത്തേക്കിറങ്ങി. മൂന്നാം നിലയിലാണ് മുറി. മുറി എന്ന് പറഞ്ഞുകൂടാ, സാമാന്യം വലുപ്പമുള്ള ഒരു വീട് തന്നെ. വളരെ കുറഞ്ഞ വാടകക്ക് കഴിഞ്ഞ മാസം കിട്ടിയതാണ്. മുൻപ് താമസിച്ചിരുന്ന പത്രക്കെട്ടുകൾ നിറഞ്ഞ ഒറ്റമുറിയെക്കാൾ ഭേദമായതിനാൽ പരസ്യം കണ്ട അന്നുതന്നെ താക്കോൽ വാങ്ങി. അത്ര നല്ല കഥയല്ല ബ്രോക്കർ വീടിനെക്കുറിച്ച് പറഞ്ഞത്. പടികൾ…

Read More

ചിലന്തികളെക്കുറിച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. സാധാരണ ചിലന്തികൾ ആയിരുന്നില്ല; മിന്നാമിന്നികളെപ്പോലെ പ്രകാശിക്കുന്നവ. ഞങ്ങളുടെ തറവാടിന്റെ പരിസരങ്ങളിൽ മാത്രം ജീവിച്ചു പോന്നിരുന്ന ഒരു സങ്കൽപം. അവയെപ്പറ്റി സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമാണ്. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞിരുന്ന കഥകളിൽ അവളെ ഏറ്റവും സ്വാധീനിച്ചിരുന്നത് ഈ ചിലന്തികൾ ആണ്.  “കണ്ണേട്ടാ, മിന്നാമിന്നിച്ചിലന്തികൾക്ക് ഒരു അത്ഭുതസിദ്ധിയുണ്ട്. എന്താണെന്ന് അറിയോ?” ” എന്താ അത്” ” ഈ കല്ല്‌ വെള്ളത്തിൽ പത്തു തവണ തെറ്റിച്ചാൽ പറയാട്ടോ” കല്ലെത്ര തെറ്റിയാലും അവൾ പറയില്ല. ഞാൻ വീണ്ടും വീണ്ടും ചോദിച്ചാലും കണ്ണിറുക്കി അടച്ചു കാണിച്ച് ഓടി മറയും. ഒടുവിൽ ഞാൻ അവളെക്കണ്ടു യാത്ര പറഞ്ഞപ്പോഴും അവൾ ചിലന്തികളെക്കുറിച്ച് സംസാരിച്ചു. കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നില്ല. കണ്ണുനീരായിരുന്നു.  അവൾ ബിന്ദു, പതിനഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഈ തിരിച്ചുപോക്ക് അവൾക്കു വേണ്ടിയാണ്. അവളെക്കാണാൻ, അല്ലെങ്കിൽ.. അവൾക്കെന്നെക്കാണാൻ.  ഉപ്പുരസമുള്ള വെള്ളം തെറിച്ചു വീഴുന്നു. വൃത്തിഹീനമായ ജനൽക്കമ്പികളിൽ മുഖം ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്കു നോക്കി…

Read More