Author: Mahesh Lal

കടലോളം ചിന്തകളും കുന്നോളം വായനയും കുന്നിക്കുരുവോളം എഴുതുകയും ചെയ്യുന്ന ഒരു ആത്മാന്വേഷകൻ.

മുദ്രകളില്ലാതെ അഭയം തേടുന്നവർ (Memoir) നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി എനിക്ക് ഉദ്യോഗം  ലഭിക്കുന്നത്. ദുബായ് ഇൻവെസ്റ്റ്മെന്റ്  പാർക്കിൽ (DIP) പുതുതായി തുടങ്ങുന്ന നാലു നിലയുള്ള ലേബർ ക്യാംപ് ആണ് ആ കമ്പനിയുടെ പുതിയ പ്രൊജെക്ട്.  നിയമിതനായി ഒന്നര മാസത്തിനുള്ളിൽ തന്നെ അവിടേക്ക്  ഞാൻ ജോലിക്കു പോയിത്തുടങ്ങി. 7 മണിക്ക് സൈറ്റിൽ പണി  തുടങ്ങും.  പക്ഷെ പുലർച്ചെ  4.30 ന് എഴുന്നേറ്റ്,  5 മണിക്കെങ്കിലും  താമസ സ്ഥലത്തു നിന്നിറങ്ങണം. എന്നാലേ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് റോഡിലെ ഭീമാകാരമായ ഗതാഗത കുരുക്കിനെ അതിജീവിച്ചുകൊണ്ട് 6.30 ന് മുൻപായി ഞങ്ങൾക്ക്  DIP യിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. സോനാപ്പൂർ ലേബർ ക്യാമ്പിൽ നിന്നും വരുന്ന കമ്പനി തൊഴിലാളികളോടൊത്ത് ഒരു ചെറിയ വാനിലാണ് എന്റെ യാത്ര. തിങ്ങി ഞെരങ്ങിയിരിക്കാനുള്ള ഇടമേ അതിനകത്തുള്ളൂ. ഹിന്ദിയിലും ബംഗാളിയിലുമുള്ള കോലാഹല ശബ്ദങ്ങൾ യാത്രയിലുടനീളം കേൾക്കാം.  ഇതെല്ലാം സഹിച്ചു കൊണ്ട് സൈറ്റിൽ എത്തിച്ചേരുമ്പോഴേക്കും…

Read More