Author: Maneesh Mathai

Just trying to remain human. മനുഷ്യനാകാനുള്ള ശ്രമത്തിലാണ്‌

വിനീതിന്റെ ‘തിര’ യിലാണ്‌ ആദ്യമായി ധ്യാനിനെ കാണുന്നത്‌. അടങ്ങാത്ത ഒരു വന്യ യുവത്വം ഉള്ളിൽ കൊള്ളുന്ന ക്യാരക്ടർ‌ ധ്യാൻ നന്നായി തന്നെ ചെയ്ത്‌ വച്ചു, ആ സിനിമയിൽ അന്ന്. പിന്നീട്‌ ‘കുഞ്ഞിരാമായണ’ത്തിൽ കണ്ടപ്പോൾ, അതിലെ  ക്യാരക്ടർ ഷിഫ്റ്റ്‌ കണ്ടപ്പോൾ രണ്ട്‌ എക്സ്റ്റ്രീമിലും എത്തുന്ന ഒരു അഭിനേതാവ്‌ എന്നാണ്‌ തോന്നിയത്‌. എന്നാൽ പിന്നീടിങ്ങോട്ടുള്ള ധ്യാനിന്റെ ഒരു പടത്തിലും ഒട്ടും  അഭിനയസംഭാവനകളൊന്നും തരാൻ കഴിയാതെ പോയി അയാൾക്ക്‌. എന്നാൽ ‘വർഷങ്ങൾക്ക്‌ ശേഷം’ കണ്ടപ്പോൾ അയാളിലെ അഭിനേതാവിന്‌ കുറച്ചൊക്കെ ഇമ്പ്രൂവ്‌മന്റ്‌ പിന്നെയും വന്ന് തുടങ്ങുന്നു എന്ന് തോന്നുന്നുണ്ട്‌. ഈ സിനിമയിലുള്ള ഏതാണ്ട്‌ രണ്ട്‌ മൂന്ന് കാലഘട്ടങ്ങൾ ധ്യാൻ അത്യാവശ്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്‌. ഒരു വിനീത്‌ ശ്രീനിവാസൻ ഗ്രൂമിംഗ്‌ ആണോ ഇത്‌ സാധ്യമാക്കിയത്‌ എന്ന് സംശയവുമില്ലാതില്ല. ‘തിര’യും വിനീതിന്റെയായിരുന്നു എന്ന് കൂട്ടിവായിക്കുമ്പോൾ അങ്ങനെ ആകാനും തരമുണ്ട്‌. ജീവിതത്തിന്റെ പല സമയങ്ങളിൽ കൂടെ കടന്ന് പോകുന്ന ‘വർഷങ്ങൾക്ക്‌ ശേഷം’ മുരളിയുടേയും (പ്രണവ്‌) വേണുവിന്റേയും ( ധ്യാൻ)  കഥയാണെങ്കിലും…

Read More