Author: Manjuvishnu

1999 ലെ ഡിസംബർ 31 രാത്രി, അതായത് ന്യൂയർ ആഘോഷത്തോടുകൂടി വർഷം അവസാനിക്കുന്ന രാത്രി ഒരിക്കലും മറക്കാത്ത ഒന്നാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രണ്ടു ദിവസം സ്കൂൾ ഇല്ലാത്തതിനാൽ ചെറിയച്ഛന്റെ കൂടെ ഞാനും മേമയുടെ വീട്ടിലേക്ക് പോയി. മേമ ഗർഭിണിയായിരുന്നു. മൂത്ത മകന് അന്ന് അഞ്ചോ ആറോ വയസ്സാണ്. അവനെ കാണാനും കളിക്കാനുമാണ് ചെറിയച്ഛൻ പോകുമ്പോ ഞാനും കൂടെ കൂടിയത്. ആ വീട്ടിൽ അന്ന് ഞങ്ങളെ കൂടാതെ മേമയുടെ അച്ഛൻ, അമ്മ, അനിയൻ ഇത്രയും പേർ കൂടെ ഉണ്ട്. രാത്രി ഭക്ഷണത്തിനു ശേഷം ചെറിയച്ഛൻ തിരിച്ചുപോയി. മേമയുടെ അനിയൻ ന്യൂ ഇയർ കൂട്ടുകാരോടൊത്തു ആഘോഷിക്കാൻ പുറത്തുപോയി. അച്ഛനാവട്ടെ അല്പം മദ്യം കൂടെ സേവിച്ചു വാതിലടച്ചു ഉറങ്ങാൻ കിടന്നു. മേമയുടെ അമ്മ നല്ലൊരു തയ്യൽക്കാരി ആയിരുന്നു. തയ്ച്ചു തീരാനുള്ള വസ്‌ത്രങ്ങളുടെമെടുത്തു അവരും ഒരു മുറിയിൽ കയറി. മുറികൾ എല്ലാം ചെറുതാണ്. പഴയ തറവാട് വീടായിരുന്നു അത്. പല മുറികളുടെയും ജനലിനു വാതിൽ ഇല്ല.…

Read More