Author: Manu N

എഴുത്ത് വായന സിനിമ

#ദി_ബൈസെഷ്വൽ_ട്രീ 🌳 രണ്ട് അപരിചിതർ ഒരിക്കൽ ഒരു തുരുത്തിൽ എത്തി. തുരുത്തിന്റെ രണ്ടറ്റങ്ങളിലായി അവർ രണ്ടും ഇരിപ്പുറപ്പിച്ചു. വസന്തവും ഗ്രീഷ്മവും ശിശിരവും വന്നു പോയി. ആ ഒറ്റപ്പെട്ട തുരുത്തിൽ അതിലും നീണ്ടു വലിഞ്ഞ ഒറ്റപ്പെടലിൽ അവർ മാസങ്ങളോളം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം ഇടിയും മഴയും വന്നു. ഇടിമിന്നൽ തുരുത്തിന്റെ നാല് കോണുകളിലേയ്ക്കും തീയമ്പുകളെയ്തുകൊണ്ടിരുന്നു. പേടിച്ചരണ്ടവർ ഇരുദിശകളിൽ നിന്നും എങ്ങിനെയോ ഒരേ ദിശയിലേക്കുള്ള പാലായനം തുടങ്ങി. തുരുത്തിന്റെ മധ്യത്തിലെ ഷെർമാൻ മരത്തിന്റെ ഇരുവശങ്ങളിൽ അവർ വിറങ്ങലിച്ചു നിന്നു. ഒടുക്കം വെട്ടിയ ഇടിയിൽ ഞെട്ടിത്തരിച്ചു തിരിഞ്ഞവർ പരസ്പരം കണ്ടു. നനവിന്റെ ഒട്ടലുകൾ വകവെയ്ക്കാതെ അവർ ആ രാത്രിയാകെ സംസാരിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള അവരുടെ ദിവസങ്ങൾ ഒറ്റപ്പെടലിനെതിരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനങ്ങളായിരുന്നു. അവർ ചിരിച്ചു. കരഞ്ഞു. കുറുക്കൻ കൂവി ധ്വനികളുടെ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. മരത്തിന്റെ ഉണങ്ങിയ തൊലിപ്പുറത്ത് വരികൾ കോറിയിട്ട് പാടി. ഒറ്റപ്പെട്ട ഒൻപതു മാസങ്ങളുടെ വേദനിപ്പിനെ അവരാ ഷേർമാൻ മരത്തിന്റെ വേരുകൾക്കുള്ളിൽ ആഴത്തിൽ കുഴിച്ചിട്ടു. അങ്ങനെ…

Read More