Author: Maya P

ശാന്തമായ ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ സമയം രാവിലെ നാലുമണി. ജനാലയ്ക്ക് മറുവശത്ത് തകർത്തു പെയ്യുന്ന മഴ, മൃദുവായി ഇളകുന്ന  തിരശീല വിരിച്ചതു പോലെ…  ഇളം മഞ്ഞ വഴിവിളക്ക് ഒന്നുകൂടെ  വിളറിയിരിക്കുന്നു.  സുരക്ഷിതത്വത്തിൻറെ  ഇളം ചൂടുമേഘം പോലെ  ചേർന്നിരുന്ന   തലയിണയിലേക്ക് ഒന്നുകൂടെ  പൂഴ്ന്ന് ഞാൻ അങ്ങനെ തന്നെ കിടന്നു. സമയം 4:30. സൂര്യനുദിച്ചിരിക്കുന്നു!!!  ഇത്ര നേരത്തെ ഉദിക്കുന്നത് ആദ്യമായി കാണുകയാണ്! ബാങ്കോക്കിലെ എൻറെ ഡോർമിറ്ററിയിൽ നിന്നു നോക്കിയാൽ പാഹോൾ യോത്തിൻ  ഹൈവേ യുടെ അങ്ങേ അറ്റത്തു നിന്ന്  ഉയർന്നുവരുന്ന  ഓറഞ്ച് സൂര്യനെ കാണണമെങ്കിൽ അഞ്ചര ആവും.  അക്ഷാംശം, രേഖാംശം, ഭൂമിയുടെ ചെരിവ്, പല ടൈം ലൈനുകൾ … എല്ലാത്തിന്റെയും ചുറ്റും ഓരോ മേഘം വരച്ച്   വലുതും ചെറുതുമായ രണ്ട്  കുഞ്ഞൻവട്ടങ്ങൾ കൊണ്ട് എൻറെ തലയ്ക്ക് ചുറ്റും   പിടിപ്പിച്ചു. ആരും ഞാൻ മടിച്ചു കിടക്കുകയാണെന്ന് പറയരുത്, ഭയങ്കര ആലോചനയിലാണ്…. ആറു മണിയായിട്ടും മഴ നൂലുകൾ സുഖകരമായ മേലാപ്പ് …

Read More

“ദേർ ഈസ് എ ഫണ്ട്  ടു അറ്റൻഡ്  ഇൻഡ്യൻ കോൺഫെറെൻസെസ്… യൂ  അപ്ലൈ ഫോർ ഇറ്റ് “ ഡിപ്പാർട്മെൻറ്  വരാന്തയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇത്രയും പറഞ്ഞു  ഒരു  ഭീമൻ മേഘം ഒഴുകുന്നത് പോലെ നടന്നു പോയ പ്രൊഫസർ  ഉത്തരം പ്രതീക്ഷിക്കുന്നില്ല എന്ന് തോന്നി. അല്ലെങ്കിലും “യെസ് സർ “ ആണല്ലോ നമ്മുടെ ഒരിത്… പക്ഷെ എന്ത് ഫണ്ട്.. കൺഫൂഷൻ ക്‌ളൗഡ്‌ ആയല്ലോ… ഏതായാലും  ഞാൻ സെക്രട്ടറിയുടെ  റൂമിലേക്ക് കേറി .പിറ്റേന്ന് നടക്കാനുള്ള   റിസെർച്ച്  എക്സാമിനു  വേണ്ട  പേപ്പേഴ്സ്  ഒക്കെ സമർപ്പിച്ചു . ”ബൈ ദി ബൈ… ഏതാണ് ഈ ഇന്ത്യ ഫണ്ട്?” സെക്രട്ടറി ഒരു മെയിൽ എടുത്തു കാണിച്ചു തന്നു. ഇന്ത്യയിലെ ഏതെങ്കിലും കോൺഫറൻസ് അറ്റൻഡ് ചെയ്യുകയാണെങ്കിൽ അതിന് ആവശ്യമായ ചിലവുകളൊക്കെ ആ ഫണ്ടിൽ നിന്നും അനുവദിക്കുന്നതായിരിക്കും. ”ആഹാ! കൊള്ളാലോ ” എക്സാം ടെൻഷൻ  ഒക്കെ പെട്ടെന്ന് പോയ പോലെ. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഫണ്ട്!  കൺഫ്യൂഷൻ മേഘങ്ങളെല്ലാം പെട്ടെന്ന്…

Read More