Author: Mohinirajeev

കടും ഓറഞ്ച് നിറത്തിലുള്ള സാരിയും നന്നേ ഇറക്കി വെട്ടിയ ബ്ലൗസും വലിയ ചുവന്ന വട്ട പൊട്ടും മടഞ്ഞിട്ട മുടിയിൽ നിറയെ മുല്ലപ്പൂവും ഒക്കെ ആയി ഒരു സ്ത്രീ അവളുടെ അടുത്ത് വന്നിരുന്നു. വീട്ടിലും ഓഫീസിലുമായി രാവിലെ മുതലുള്ള നിറുത്താതെ ഓട്ടം തൽക്കാലത്തേക്ക് എങ്കിലും അവസാനിച്ചതിൻ്റെ ആശ്വാസത്തിൽ പുറപ്പെടാനായി നിറുത്തിയിട്ട ബസ്സിലെ സീറ്റിലിരുന്ന് ഒന്ന് മയങ്ങിയതായിരുന്നു അവൾ. സീറ്റിൽ വേണ്ടത്ര സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നിട്ടും തൻ്റെ മേൽ ചാരിയുള്ള അവരുടെ ഇരിപ്പും അവരുടെ ദേഹത്ത് നിന്നുയർന്ന പെർഫ്യൂമിൻ്റെ രൂക്ഷ ഗന്ധവും അവളിൽ അസ്വസ്ഥത ഉണർത്തി. അവരെ പതുക്കെ ഒന്നു തള്ളി കൊണ്ട് അവൾ പറഞ്ഞു, “കുറച്ച് നീങ്ങി ഇരിക്കാമോ.. എനിക്ക് വേദനിക്കുന്നു.” അവളെ ഒന്ന് പുച്ഛത്തിൽ നോക്കി കൊണ്ട് ആ സ്ത്രീ അവരുടെ ബലിഷ്ഠമായ കൈകൾ കുറെ കൂടി അവളുടെ ദേഹത്ത് അമർത്തി. ടിക്കറ്റ് മുറിക്കാനായി വന്ന കണ്ടക്ടറോട് അവർ ഉറക്കെ അശ്ലീല ചുവയോടെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. അവളെ കൂടി ചൂണ്ടി…

Read More

 ആർത്തലച്ചു വന്ന മഴ തകര ഷീറ്റിനു മേൽ ഉച്ചസ്ഥായിയിൽ പല താളത്തിൽ കൊട്ടി കയറി. അതിന് അകമ്പടിയായി മുഴങ്ങിയ ചെകിടടപ്പിക്കുന്ന ഇടിയിലും ആഞ്ഞു വീശിയ കാറ്റിലും തകര ഷീറ്റ് കിടുകിടെ വിറച്ചു. വരാന്ത മുഴുവൻ നനച്ചു കൊണ്ടു താണ്ഡവമാടിയ മഴയിൽ നനഞ്ഞൊട്ടി പീടിക വരാന്തയുടെ ഒരു മൂലയിൽ,  നിരപലകയിൽ ചാരി അയാൾ ഇരുന്നു. എണ്ണമയമില്ലാതെ  അയാളുടെ മുടിയിൽ ഒരു ചരടിൽ കോർത്ത മുത്തു മണികളെ പോലെ വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരുന്നു. വഴിയിൽ മിന്നിയും കെട്ടും കൊണ്ടു നിന്ന വഴിവിളക്കിലെ വെളിച്ചത്തിൽ ആ വെള്ളത്തുള്ളികൾ വജ്ര കല്ലുകളെ പോലെ തിളങ്ങി. അയാളുടെ മുഷിഞ്ഞ തുണിയിൽ മഴ വെള്ളം വീഴുമ്പോഴൊക്കെ ചുറ്റിലും ഒരു മടുപ്പിക്കുന്ന മണം ഉയർന്നു. അതിൽ അസ്വസ്ഥനായെന്ന പോലെ അയാൾ  ആരോ കൊടുത്ത കടലാസു പൊതിയിൽ  നിന്നും ഒരു കീറിയ കമ്പിളി വസ്ത്രമെടുത്ത് തലയിൽ കെട്ടി.   ശരീരത്തിൻ്റെ വിറയൽ മാറ്റാൻ മറ്റൊരു ഷർട്ട് കൂടി തപ്പി എടുത്തിട്ട്, ആ വരാന്തയിൽ അയാൾ…

Read More

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഏകദേശം ആറു കൊല്ലം ആവാനായി. ഇന്നും ഞങ്ങളുടെ കൂടെ മധുരമുള്ള എണ്ണിയാലോടുങ്ങാത്ത ഓർമകളിലെ നിറ സാന്നിധ്യമായി ഞങ്ങൾക്ക് മുന്നോട്ടു നീങ്ങാനുള്ള കരുത്തും ശക്തിയുമായി അദൃശ്യനായി അച്ഛനുണ്ട്.. ഒന്ന് കണ്ണടക്കുക കൂടി വേണ്ട… എനിക്ക് കേൾക്കാം അച്ഛനെന്നെ വിളിക്കുന്നത്‌. തന്റെ നീട്ടിപിടിച്ച കൈകളിലേക്ക് ഓടിയെത്തുന്ന വായാടി പെണ്ണിനെ നെഞ്ചോട്‌ ചേർത്ത് നൂറായിരം കഥകൾ പറഞ്ഞ് തരുന്ന, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പല നിറങ്ങളിലും ആകൃതിയിലും ഉള്ള പൊട്ടുകൾ തൊട്ടു തരുന്ന, മുടി പോണി ടെയിൽ കെട്ടി തരുന്ന, ചോറ് ഉരുട്ടി വായിൽ വെച്ചു തരുന്ന അച്ഛൻ. അച്ഛന്റെ നെഞ്ചിൽ തല വെച്ചു കിടന്നു കേട്ട കഥകളിൽ കൂടെ അറിയാതെ പഠിച്ചെടുത്ത നല്ല ശീലങ്ങൾ.. അരുതുകൾ… ആ വിരൽ തുമ്പിൽ പിടിച്ച് തുള്ളി ചാടി നടന്ന ബാല്യം. പഠിക്കാനും കളിക്കാനും വികൃതി കാട്ടാനും എല്ലാം കൂടെ കൂടുന്ന, നേർവഴി കാട്ടേണ്ട ഇടത്ത്‌ കർശനക്കാരനായി നേർവഴി കാട്ടി തന്ന കളികൂട്ടുകാരനും ഗുരുസ്ഥാനീയനും.…

Read More