Author: Muhammed Fasil

എന്റെ ഉപ്പാനോട്, അവധിക്ക് നാട്ടിൽ എത്തിയാൽ ആദ്യമായ് ഓടിചെല്ലുന്നത്, മണൽതരികളോട് കഥകൾ പറഞ്ഞുറങ്ങുന്ന, ചന്ദന തിരി മണക്കുന്ന, ദിക്കിറിന്റെ അലയൊലികൾ കേൾക്കുന്ന പള്ളിക്കാട്ടിലെ ആത്മാക്കളിലേക്ക് ആണ്. ഒരു പക്ഷേ എന്റെ കാലൊച്ചകൾ അവർക്ക് സുപരിചിതമായിരിക്കാം. “അസ്സലാമു അലൈക്കും യാ ദാറക്കൽ മുഹ്മിനീൻ, വ ഇന്നാ ഇന്ഷാ അള്ളാഹു ബികും ലാഹികൂൻ “. തിരിച്ചും അവർ സലാം മടക്കുന്നുണ്ടാവാം, എന്തൊക്കെയോ പറയുന്നുണ്ടാവാം. പൊതുവെ മൂകത തളം കെട്ടിനിൽക്കുന്ന അവസ്ഥ, തെന്നൽ പോലും വല്ലപ്പോഴെങ്കിലും വഴിതെറ്റി വന്നു പോകുന്നിടം. ഒരു യാത്ര പോലും പറയാതെ ഒരു രാത്രി ഞങ്ങളെ തനിച്ചാക്കി പോയ എന്റെ ഉപ്പയുമുണ്ട് ഈ ആത്മാക്കളിൽ. മിസാൻ കല്ലുകൾ‌ക്കിടയിൽ ഞാൻ കുഴിച്ചിട്ട ചെമ്പരത്തി ചെടി വലുതായിടുണ്ട്, അത് ഉപ്പാടെ കബറിന് മുകളിൽ ഒരു തണൽ പോലെ പടർന്നു കിടക്കുന്നു. “അസ്സലാമു അലൈക്കും യാ വാപ്പ”. പിണക്കമാണോ എന്നോട്, നോക്കു ഉപ്പാനെ കാണാനല്ലേ ഞാൻ വന്നത്, പിണങ്ങല്ലേ, ലീവ് കിട്ടണ്ടേ, ഉപ്പാക് അറിയുന്നതതല്ലേ എല്ലാം.…

Read More

മുറിയിലെ ടേബിൾലാമ്പിന്റെ വെട്ടത്തിൽ ഇനിയും വായിച്ച് കഴിയാത്ത ഖാലിദ് ഹോസൈനിയുടെ “പട്ടം പറത്തുന്നവൻ ” തെല്ലു ജിഞാസയോടെ ഞാൻ കയ്യിലെടുത്തു. തണുപ്പ് ഉപ്പൂറ്റിയെ കുളിരണിയിച്ചപ്പോൾ കട്ടിലിൽ ചാരി കിടന്ന് പുതപ്പ് നഗ്നപാദങ്ങളിലേക്ക് വലിച്ചിട്ടു. ഉറക്കം കൺപോളകളെ പിടുത്തമിട്ടിരിക്കുന്നു. വായിച്ചു തീരാത്ത പുസ്തകത്താളുകൾ ആലസ്യത്തോടെ മറിച്ചിട്ടു.  അഫ്‌ഘാൻ അധിനിവേശത്തിന്റെ പൊട്ടിപൊളിഞ്ഞ മാറിടത്തിലൂടെയുള്ള യാത്ര എഴുത്തുകാരനെപ്പോലെ എന്നേയും അലോസരപ്പെടുത്തുന്നു, നമ്മുടെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയല്ലേ?പറിച്ചുനടലിൽ ചില ജന്മങ്ങൾ തളിർക്കുകയോ, മറ്റു ചിലത് കരിഞ്ഞുണങ്ങി പോകുകയോ ചെയ്യുന്നു.  പതിയെ കിടക്കയിൽ നിന്നെണീറ്റു ബാൽക്കണിയിലേക്ക് നടന്നു, മാൾബ്രോ ഗോൾഡ് കത്തിച്ചു ആഞ്ഞൊന്ന് വലിച്ചു, തണുപ്പിന്റെ ആരംഭമാണ്, നാട്ടിലെ പോലെ പാതിരാ കഴിഞ്ഞിട്ടും ഇരുട്ട് പടരാത്ത വീഥികളിൽ മങ്ങിയ തെരുവ് വിളക്കുകൾ അങ്ങിങ്ങായ് പ്രകാശിക്കുന്നു, ഈർപ്പമണിഞ്ഞ പെറ്റ്യൂണിയ പൂക്കൾ പാതി മയക്കത്തിലും മിഴി തുറന്നു കിടക്കുന്നു. ഡ്രൈനെജ് വണ്ടിയുടെ മുരൾച്ചയും, അതു തുറക്കുമ്പോഴുള്ള മലിനജലത്തിന്റെ അസ്സഹനീയ മണവും അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നു.  റൂമിലേക്ക് പതിയെ നടന്ന് എസി യുടെ…

Read More

“ജാസി, നിന്റെ ആരും വന്നില്ലേ? ബാക്കി എല്ലാരുടെയും രക്ഷിതാക്കൾ വന്നല്ലോ, നിന്റെ മാത്രമെന്തേ?” പ്രോഗ്രസ്സ് കാർഡ് ഉയർത്തിപ്പിടിച്ച്, രൂക്ഷ നോട്ടമെറിഞ്ഞ ടീച്ചറുടെ മുമ്പിൽ എന്ത് പറയണമെന്നറിയാതെ ഉള്ളൊന്ന് പിടച്ചു. ഇഷ്ടമില്ലാത്ത ചോദ്യം, ശരീരത്തിൽ കാരമുള്ള് കുത്തി ഇറക്കുന്ന വേദന തരുന്നു. അപമാനഭാരത്താൽ വിങ്ങുന്ന മനസ്സുമായ്, ക്ലാസ്സ്മൂലയിലെ ബെഞ്ചിൽ പോയൊറ്റയ്ക്കിരുന്നു. ഒരിക്കൽ കൂടി ആ ചോദ്യം കേട്ടാൽ ഒരുപക്ഷെ നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞു പോകും. എന്തിന് ദൈവമെന്നെ പടച്ചു, പേരിനെങ്കിലും ഉപ്പയോ ഉമ്മയോ ഉണ്ടായിരുന്നെങ്കിൽ!. ക്ലാസ്സിലെ മുഴുവൻ കണ്ണുകളും തന്നെ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി. എത്ര സന്തോഷത്തിലാണ് ഓരോ രക്ഷിതാക്കളും തങ്ങളുടെ മക്കളെ പ്രോഗ്രസ്സ് കാർഡ് കൈ പറ്റുന്നത്, താൻ മാത്രമെന്തേ ഇങ്ങനെ? അനാഥാലയത്തിന്റെ നാൽവർ ചുമരിനുള്ളിൽ കണ്ണുനീരിൽ സന്തോഷം കണ്ടെത്തിയവൻ, ഒറ്റപ്പെടലിന്റെ കയ്പ്പുനീർ ആവോളം കുടിച്ചവൻ, ഉമ്മയുടെ സ്നേഹവും ഉപ്പയുടെ വാത്സല്യവും കൂടെപ്പിറപ്പിന്റെ കരുതലും വായനയിലൂടെ മാത്രം അനുഭവിച്ചറിഞ്ഞവൻ. തന്തയും തള്ളയും ഇല്ലാത്തവൻ, താന്തോന്നി എന്ന് മുദ്ര കുത്തപ്പെട്ട…

Read More