Author: Munalisa Munu

ഓണക്കാലത്ത് പണ്ടു തൊട്ടേ സ്കൂളുകൾക്ക് പത്ത് ദിവസം അവധിയാണ്. എന്നാലും മദ്രസയുണ്ട്. പുലർച്ചക്ക് എണീറ്റ് മദ്രസയിലേക്ക് ഒരുങ്ങിയിറങ്ങി. പതിവ് പോലെ കറന്നെടുത്ത ആട്ടിൻ പാൽ അരിച്ചെടുത്ത് അതിൽ ചെറിയ ഉള്ളി അരിഞ്ഞിട്ട് കുടിക്കാൻ റെഡിയാക്കി വെച്ചു തന്നു ഉമ്മ. ഞാൻ പാലു കുടിക്കുന്നതും നോക്കി ഉപ്പ അതാ സ്ഥിരം ചാരുകസേരയിൽ. സ്നേഹവും ഗൗരവവുമുള്ള ആളാണ്. മറുത്തൊന്നും പറയാൻ പറ്റില്ല. കണ്ണടച്ച് ആ സ്നേഹാമൃതും വാങ്ങിക്കുടിച്ച് മദ്രസയിലേക്ക് പോയി. താത്തയും അമ്മായിമാരുടെ മക്കളും കുഞ്ഞിപ്പമാരുടെ മക്കളുമൊക്കെയായി ഞങ്ങൾ അഞ്ചെട്ട് പേരുണ്ട്. മദ്രസ ഉച്ചക്ക് വിട്ടതും വേഗത്തിൽ നടന്നു. വീട്ടിലേക്ക് വരുമ്പോൾ കല്ലായി വീട്ടിൽ നിന്നും തെച്ചിപൂക്കുലകൾ പൊട്ടിച്ചു. വീട്ടിലെത്തി പറമ്പിലേക്ക് ഒരോട്ടമായിരുന്നു പിന്നെ. എല്ലാവരും ചേമ്പിന്റെ ഇല കുമ്പിളാക്കി പൂക്കൾ പറിച്ചിടാൻ തുടങ്ങി. മുക്കുറ്റി, തുമ്പ, മന്ദാരം.. പിന്നെ പേരറിയാത്ത കുറേ പൂക്കളും കൊണ്ട് ഞങ്ങൾ പൂക്കളം ഒരുക്കി. ആയത്തിൽ ഊഞ്ഞാലാടി. തോട്ടിൻ വക്കത്ത് പടർന്ന് കിടന്നിരുന്ന ഏതോ വള്ളി വലിച്ചെടുത്ത് കെട്ടി…

Read More