Author: N Suresh

Writer

മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ നടൻ ശ്രീ. മുരളിയെക്കുറിച്ച് പരാമർശിച്ചത് ഞാനിന്ന് കാണാനിടയായി. അദ്ദേഹം മമ്മൂക്കയുടെ ഫോൺ കോളുകൾ എടുത്തതേയില്ല. എത്ര ശ്രമിച്ചിട്ടും അദ്ദേഹം മമ്മൂക്കയോട് സംസാരിച്ചില്ല. എന്തുകൊണ്ടാണ് നടൻ ശ്രീ. മുരളി അങ്ങിനെ മമ്മൂക്കയോട് സംസാരിക്കാതിരുന്നത് എന്നത് അവസാനം വരെ ( ശ്രീ. മുരളിയുടെ ജീവിതാവസാനം വരെ ) മമ്മൂക്കയ്ക്ക് മനസ്സിലായില്ല എന്ന കാര്യം വളരേ ദുഖത്തോടുകൂടി ആ ഇന്റർവ്യൂവിൽ പങ്കിട്ടത് സംവിധായകൻ രഞ്ജിത്തോടായിരുന്നു. വാസ്തവത്തിൽ ആർക്കാണ് ഇതുപോലുള്ള അനുഭവങ്ങൾ ഇല്ലാത്തത് ? ഇന്ന ഒരു പ്രത്യേക കാരണത്താൽ തനിക്ക് സംസാരിക്കാനാകില്ല എന്നൊരു മെസ്സേജ് വഴിയെങ്കിലും മറ്റുള്ളവരെ അറിയിക്കുന്നത് എപ്പോഴും നന്ന്. എന്തിനാണ് മറ്റുള്ളവരുടെ മനസ്സിലേക്ക് – പലപ്പോഴും നിരപരാധികളായ നിസ്സഹായരെ – അവരുടെ മനസ്സിൽ മൗനത്തിന്റെ തീച്ചൂളകളാൽ ക്രൂരമായി വേദനിപ്പിക്കുന്നത് എന്ന ഒരു ചോദ്യവും പ്രപഞ്ചത്തിൽ തുടർന്ന് ഉത്തരമില്ലാതെ നൊമ്പരപ്പെടുന്നു! “No one should be left ignored or unloved” Says Mother Teresa ശരി പോട്ടെ, സംസാരിക്കേണ്ട…

Read More

“നിങ്ങളോ ?” “ഞാൻ നിഷ മോളുടെ അച്ഛൻ ! മോൾക്കൊരു സർപ്രൈസ് നൽകാൻ ആദ്യമായിട്ടാണ് അബുദാബിക്ക് വരുന്നത്. പക്‌ഷേ മോളെ കാണാൻ ആറുമണിവരെ കാത്തിരിക്കാൻ വയ്യ. അങ്ങിനെ ഇവിടെ വന്നു” “നിഷ മാഡം ആ ക്യാബിനിൽ മീറ്റിങ്ങിലാണ് ഇവിടെ നിന്നും മോളെ കാണു അങ്കിൾ” മോളെ കണ്ടുകൊണ്ടിരിക്കെ എന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു ! സൂം ചെയ്‌ത് മോളെ കുറേ ഫോട്ടോവും വീഡിയോക്കളും എടുത്തുകൊണ്ടിരുന്നു. പക്‌ഷേ, മനസ്സിൽ എന്തോ ഒരു ഭാരം അധികരിച്ചുകൊണ്ടിരുന്നു! ആധികാരികമായി പുഞ്ചിരിയോടു കൂടി മീറ്റിങ്ങിൽ മോൾ സംസാരിക്കുന്നുണ്ടെങ്കിലും ഒന്നരമണിക്കൂറായി എന്റെ മോൾ ഒന്നും കഴിച്ചില്ലല്ലോ എന്നൊരു നേരിയ വിങ്ങൽ മനസ്സിനെ അസൗകര്യമാക്കി. വിലകൂടിയ നെസ്കോഫി ബോട്ടിലുകളും വിസ്കി ബോട്ടിലുകളും സിഗററ്റ് പാക്കറ്റുകളും വാച്ചും, ബർത്ഡേ കേക്കും ഗിഫ്റ്റുകളും ഫ്ലവർ ബൊക്കെയെല്ലാം ഇനി വേണ്ട മോളെ; എനിക്ക് അതൊന്നും താല്പര്യമില്ല. പണവും വേണ്ട മോളെ. എനിക്കുള്ള പണം മതി. മോള് ഇതിന്റെയൊക്കെ പണം മോളുടെ മോന്റെ പേർക്ക് ബാങ്കിലിടു; അല്ലെങ്കിൽ…

Read More

എൽകെജിയിലെ എന്റെ ആദ്യകാല സ്കൂൾകാലം മുതൽ അഞ്ചാം ക്ലാസ് വരെ, ശ്രീകുമാറും സൂസൻ തോമസും ഞാനും ഒരു അടുപ്പമുള്ള ഒരു ത്രിമൂർത്തി ഗ്രൂപ് രൂപീകരിച്ചു, ക്ലാസ്സിൽ എല്ലായ്പ്പോഴും ഒരു ബെഞ്ച് പങ്കിട്ടു, ഒരിക്കലും തർക്കങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ഞങ്ങളുടെ മാതാപിതാക്കൾ അസാധാരണമാംവിധം ദയയുള്ളവരായിരുന്നു, ഞങ്ങൾക്ക് സ്നേഹവും ആനന്ദദായകമായ ചോക്ലേറ്റുകളും നൽകി അനുമോദിച്ചു. വിദ്യാലയത്തിലെ ഉച്ച ഉറക്ക സമയത്ത്, അധ്യാപികമാർ ഞങ്ങളെ വിളിക്കും, അവരുടെ ദയയിലും കഥകളിലും ഞങ്ങളെ പൊതിഞ്ഞ്, ഞങ്ങളുടെ സൗഹൃദത്തെ വിലമതിക്കും. പാട്ടിനോടുള്ള ഞങ്ങളുടെ പങ്കിട്ട അഭിനിവേശം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി. അവിസ്മരണീയമായ ഒരു ദിവസം, ഒരു അധ്യാപിക ഒരു വിവാഹത്തിന് അവധിയെടുത്തു. ഇത് ഒരു ബാല്യകാല ഉടമ്പടിക്ക് കാരണമായി. ടെലിവിഷനോ നെറ്റോ പോലുള്ള സർവ്വവ്യാപിയായ സാങ്കേതിക വിദ്യയില്ലാത്ത ഞങ്ങൾ മൂവരും പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ അധ്യാപകർ ഞങ്ങളുടെ ആ ഇന്നസെൻസ്‌ കണ്ട് ആഹ്ലാദത്തോടെ പുഞ്ചിരിച്ചു. അഞ്ചാം ക്ലാസ് പരീക്ഷകൾ അവസാനിച്ചതോടെ ജീവിതം അതിന്റെ വഴിത്തിരിവായി. സൂസൻ…

Read More

എന്റെ മനസ്സാക്ഷി എന്നോട്, പറഞ്ഞത്‌ എന്റെ മുഖപുസ്തകപേജിൽ ഇതാ പങ്കിടുന്നു : കോഴികളെയും ആടുകളെയുമെല്ലാം സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തുന്ന കാലം എന്നോ മലകേറി പോയല്ലോ ! കോഴിയെയും ആടിനെയും എന്തിന് പശുവിനെയും പോലും കണ്ടാൽ അത് മനുഷ്യരുടെ ഒരു ആഹാരപദാർത്ഥമായി കാണുന്ന ഒരു സാധാരണഗതിക്ക് ലോകമെങ്ങുമുള്ള മനുഷ്യസമൂഹം കരുണമറന്ന് ദൃഡമായി തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ആഹാരത്തിന് ഒന്നുമില്ലാത്ത ഒരു വനജീവിത കാലത്താണെങ്കിൽ – ഇതുപോലുള്ള മൃഗങ്ങളെ വേട്ടയാടി ആഹാരം കഴിക്കുന്ന ആ ഒരു പഴയകാലമായിരുന്നെങ്കിൽ- സാരമില്ല എന്ന് നമുക്ക് കരുതാം. നമ്മെ ആക്രമിക്കുവാൻ വരുന്ന വന്യമൃഗങ്ങളെ സ്വന്തം ജീവന്റെ രക്ഷയ്ക്കായ് തിരിച്ചു ആക്രമിക്കേണ്ടിവരുന്ന സ്‌ഥിതിയേയും മനസ്സിലാക്കാനാകും. പക്ഷേ ഇന്ന് എത്രയോ വിധമായ പച്ചക്കറികളും കിഴങ്ങുകളും ധാന്യങ്ങളും പഴവർഗ്ഗങ്ങളും എല്ലാമുള്ളപ്പോൾ എന്തിനാണ് നമ്മുടെ വയറുകളെ നിറയ്ക്കാനായി ഈ പാവപ്പെട്ട ജീവികളെ കൊന്ന് അവരുടെ ഭയത്തിലും ശാപത്തിലും എല്ലാം നിറഞ്ഞ ആ ആ മാംസത്തെ ഭക്ഷിക്കുന്നത് ? അവരുടെയൊക്കെ ശാപം തീർച്ചയായിട്ടും ആ മാംസത്തിൽ ഉണ്ടാകുമല്ലോ…

Read More

പ്രിയപ്പെട്ട ശ്രീമതി മീരാബെൻ, “പെൺമോണോലോഗുകൾ” എന്ന താങ്കളുടെ കവിതാപുസ്തകം അയച്ചുതന്നതിൽ ഏറെ സന്തോഷം. ഇടിവെട്ടുമ്പോൾ വിടരുന്ന പൂക്കൾപോലെ ഞെട്ടിവിടർന്നുപോയതായ ഇതിലെ 43 കവിതകളും വായിച്ചു. നിഴലും വെളിച്ചവും പകലും ഇരുട്ടും ഇത്രയേറെ കൺമുന്നിൽ കൊണ്ടുവന്ന വേറൊരു പുസ്തകവും ഇതുവരെ ഞാൻ വായിച്ചിട്ടില്ല! കവിതകൾ, കവിതകൾ തന്നെ; കവിതകളെ പുരുഷ കവിതകൾ, സ്ത്രീ-ജാതി-മതകവിതകൾ എന്നൊക്കെ തരംതിരിക്കൽ ശരിയല്ല… എന്ന എന്റെ അഭിപ്രായത്തെ വളരെ ലാഘവത്തോടെ ഈ കവിതകൾ ഒന്നുകൂടി ആലോചിക്കാൻ ഉപദേശിക്കുന്നു! ഏതൊരു കൃഷിപ്പാടത്തും എന്തും കൃഷിചെയ്യാമെന്ന സ്വാതന്ത്ര്യം ഇല്ലാതെ ഈ കവിതകളിൽ ചില ശ്വാസംമുട്ടുമ്പോൾ പല സത്യങ്ങളും മനസ്സിലാക്കിത്തരുന്നു ! ഒരു സ്ത്രീയുടെ മനസ്സിലെ എല്ലാമെല്ലാം കവിതയാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ … അത് എത്ര മനോഹരമായ കവിതാലോകമായിരുന്നേനേ എന്ന് ആലോചിക്കാതെ വയ്യ! ചില സന്ദർഭങ്ങളിൽ സ്ത്രീദർശനങ്ങൾ എന്താണെന്ന് വാക്കുകളില്ലാതെ ഈ കവിതകളുടെ എഴുതാപ്പുറങ്ങൾ അറിയിക്കുന്നു! //മരണത്തേക്കാൾ വിരൂപമാണ് ക്യാൻസർ വാർഡിലെ ഓരോ ചിരിയും എന്നത് ചുണ്ടുകൾക്ക് അറിയാം// ഈ വരികൾ വാസ്തവത്തിൽ…

Read More

വാടാത്ത പനിനീർപുഷ്പമവൾ അവളിലെന്നും എപ്പോഴും ആ നറുപുഞ്ചിരി അതെത്ര മനോഹരം ! അമ്മ-ഭാര്യ-മകൾ-സുഹൃത്ത്-അധ്യാപിക-സഹോദരി- “കുടുംബിനി “എന്ന പേരിലെ വീട്ടുവേലക്കാരി… എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ അവളിൽ ഓരോദിവസത്തിലെ ഓരോ കാല അളവുകളിലും ! അസുഖം മാറി ദൂരെസ്ഥലത്ത് ജോലിചെയ്യുന്ന പ്രിയമകനെ വിളിച്ചില്ലെങ്കിൽ.. വിവാഹം കഴിഞ്ഞു പോയാലും ദൂരെയുള്ള മകളും മരുമകനും സുഖമാണോ എന്നൊക്കെ ഇടക്കിടയ്ക്ക് അറിഞ്ഞില്ലെങ്കിൽ … അസുഖമായി കിടക്കുന്ന അച്ഛന് സ്നേഹമല്ലാതെ വേറെ ഏതാണ് നല്ലൊരു മരുന്ന് ? ആ അച്ഛനെ ഒരു കുഞ്ഞിനെപ്പോലെ ശിശ്രൂഷിച്ചില്ലെങ്കിൽ .. കുടുംബത്തിനായി രാത്രിപകൽ കഠിനാധ്വാനം ചെയ്യുന്ന ഭർത്താവിൻറെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ… പ്രത്യേകിച്ച് മരുന്നുകളെല്ലാം എടുത്തുകൊടുത്തില്ലെങ്കിൽ … എല്ലാവർക്കും പ്രിയപ്പെട്ട ആഹാരമുണ്ടാക്കിക്കൊടുത്ത് കുടുംബത്തിൽ എല്ലാവരും സന്തോഷിച്ചു സമയത്തിന് കഴിച്ചില്ലെങ്കിൽ … ഇടയ്ക്കിടെ മനസ്സിൽവന്നു പൊതിയുന്ന പല ആശയങ്ങളിൽ ചിലതെങ്കിലും ഒന്ന് കവിതയാക്കാനാകില്ലെങ്കിൽ…. തന്റെ വിദ്യാർത്ഥികളെ സമയാസമയം പഠിപ്പിക്കാനാകില്ലെങ്കിൽ … വല്ലപ്പോഴുമെങ്കിലും സൗഹൃദങ്ങളെ ഒന്നു തിരിച്ചു വിളിച്ചില്ലെങ്കിൽ … സത്യത്തിൽ അവളുടെ മനസ്സിലൊരു സമാധാനവും കിട്ടുന്നില്ല !…

Read More

ഹിന്ദി, മാതൃഭാഷയായുള്ള ആ സംസ്ഥാനത്തിലേക്ക് ആദ്യമായാണ് ഞാൻ പോകുന്നത്. ഒരു ദിവസത്തെ ഒരത്യാവശ്യ ഔദ്യോകിക ജോലി. അന്ന് വൈകുന്നേരം തന്നെ തിരിക്കണം. അവിടെ എയർപോർട്ടിൽ നിന്നും എന്നെ പിക്-അപ് ചെയ്യുന്നതിന് എന്റെ ഒരു സ്നേഹിത വരാമെന്നു പറഞ്ഞിരുന്നു. പക്ഷേ അവിടെ എവിടെയും അവളെക്കണ്ടില്ല. പതിനഞ്ചു കൊല്ലം കഴിഞ്ഞു കാണുന്നു എന്നുള്ള വലിയ സന്തോഷമൊന്നും ഞങ്ങളുടെ വാട്സ്അപ് മെസ്സേജുകൾ ഞങ്ങൾ രണ്ടുപേരെയും അറിയിച്ചില്ല എന്ന്, ഒന്ന്കൂടി ആ മെസ്സേജുകള്‍ എന്നോടറിയിച്ചു. അതുകൊണ്ടു ഞാൻ അവളില്‍ നിന്നും വലിയ പ്രതീക്ഷയൊന്നും ചുമന്നിരുന്നില്ല. കാൾടാക്സി വിളിക്കുംമുമ്പ് ഒരു കട്ടൻചായ കഴിക്കുകയായിരുന്നു. അപ്പോൾ ഒരു ഫോൺ… ” സുരേഷേ… ഇത് ഞാനാണ്. രാധ. സുഖമാണോ? എനിക്കിന്നു ബോർഡ്മീറ്റിംഗ് ഉണ്ട്. പെട്ടന്നായിരുന്നു ഈ മീറ്റിംഗ്. ക്ഷമിക്കണം; എനിക്ക് എയർപോർട്ടിലേക്ക് വരാൻ പറ്റിയില്ല. പക്ഷേ.. ഞാൻ ഞങ്ങളുടെ ഡ്രൈവറിനെ അയച്ചിട്ടുണ്ട്. അഞ്ചു നിമിഷത്തിൽ അയാൾ അവിടെ എത്തും. ഉച്ചയ്ക്ക് ഒന്നിച്ചു നമുക്ക് ഊണ്, കേട്ടോ. എന്റെ മൂത്ത മകനും ലീവില്‍…

Read More