Author: Neehara Rahin

തെളിർമയുള്ള വെള്ളത്തിൽ വെള്ളാരം കല്ലുകൾ വെച്ചതുപോലെ മനോഹരമായിരുന്നു അവളുടെ കണ്ണുകൾ. ചിലപ്പോഴൊക്കെ ആ കണ്ണുകളിൽ നോക്കി നിന്നുപോയിട്ടുണ്ട്. കാഴ്ച നഷ്ടപെട്ട് ഇരുട്ട്മൂടിയ കണ്ണുകളാണ് അവയെന്ന് പറയുമായിരുന്നേ ഇല്ല.. ഞങ്ങളിൽ സുന്ദരിയും അവളായിരുന്നു. ഞങ്ങളുടെ ഐറിൻ. എംഎസ് സി കെമിസ്ട്രി ബാച്ചിലെ ഏറ്റവും നല്ല വിദ്യാർത്ഥി. കെമിസ്ട്രി എന്നാൽ അവൾക്ക് എന്തോ ആവേശമായിരുന്നു. ഞങ്ങളൊക്കെ വെറുതെ ഒരു പിജി എന്നോ അല്ലെങ്കിൽ ഒരു തൊഴിലിനെന്നോ വേണ്ടി പഠിച്ചപ്പോൾ അവൾക്ക് കെമിസ്ട്രി സിരകളിലൂടെ ഒഴുകുന്ന രക്തം പോലെ ആയിരുന്നു. അല്ലായിരുന്നെങ്കിൽ ഡിഗ്രി പഠനകാലത്ത് കെമിസ്ട്രി ലാബിൽ നിന്നും ഉയർന്ന പുക അവളുടെ കാഴ്ചകളെ മറച്ചപ്പോൾ അവൾ അന്ന് പടി ഇറങ്ങുമായിരുന്നു ഈ കോളേജിന്റെ. എന്നിട്ടും തോൽക്കാതെ അവൾ മുന്നേറി. ഭംഗി ഉള്ള കൈപ്പടയിൽ വരികൾ തെറ്റാതെ കാഴ്ചയുള്ളവരെ വരെ തോൽപ്പിച്ചു അവളെഴുതിയ വരികളിലൊന്നും ഇരുട്ട് മൂടിയ അവളുടെ വർത്തമാനകാലത്തെ പറ്റിയുള്ള വേവലാതികൾ ആയിരുന്നില്ല, മറിച്ച് ഭാവിയിൽ അവൾക്കായി തുറക്കപ്പെടുന്ന വാതിലുകളെ പറ്റിയുള്ള വെളിച്ചവും പ്രത്യാശയും…

Read More