Author: Nisha Chandana

പേര് നിഷ വീട്ടമ്മ

പൊതുവെ അധികം ചിരിക്കാത്ത പ്രകൃതം ആണ് ഞാൻ. പക്ഷെ അനവസരത്തിൽ ചിരിച്ച് പണി മേടിക്കുന്ന ശീലവും എനിക്കുണ്ട്. മരണവീട്ടിൽ പോയാലും ചില ഗൗരവം ഉള്ള സന്ദർഭങ്ങളിലും ചിലപ്പോ ചിരി നിർത്താൻ പറ്റാതെ ഞാൻ പെട്ടു പോകാറുണ്ട്. ഞാൻ പഠിത്തം കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യണ സമയം ആയിരുന്നു. പുറത്തു പോയി വാർത്തകൾ കവർ ചെയ്യാൻ തുടങ്ങുകയും ഒന്ന് രണ്ട് ബൈലൈൻ സ്റ്റോറീസ് പത്രത്തിൽ വരികയും ചെയ്തതോടെ ഞാൻ ഒരു എമണ്ടൻ പത്രപ്രവർത്തക ആയെന്ന് ഞാൻ തന്നെ അങ്ങ് തീരുമാനിച്ചു. ആയിടക്ക് ഒരു ദിവസം പരസ്യം കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ഒരാൾ എന്നെ വിളിച്ചു. ഒരു കുറിപ്പ് തന്നിട്ട് ഇത് ഒരു നല്ല പേപ്പറിൽ എഴുതി ഡെസ്കിൽ കൊടുത്തേക്കാൻ പറഞ്ഞു. ഞാൻ ആ പേപ്പർ തുറന്നു നോക്കി. ഏതോ ഒരു സംഘടനയുടെ വാർഷികം നാളെ ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് നടക്കും എന്ന് ഒറ്റ വരിയിൽ എഴുതിയ വാർത്ത. എന്നിലെ എമണ്ടൻ ന്യൂസ്‌ റിപ്പോർട്ടർ…

Read More

ഞാൻ പഠിത്തം കഴിഞ്ഞ് കൊച്ചിയിലെ ഒരു മധ്യാഹ്ന പത്രത്തിൽ ഇന്റേൺഷിപ് ചെയ്യുന്ന സമയം. ഇന്റേൺഷിപ് കാരായത് കൊണ്ട് ഞങ്ങളെ വലിയ ഉത്തരവാദിത്തം ഉള്ള ജോലികൾ ഏല്പിച്ചിരുന്നില്ല. പത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രാദേശിക ലേഖകന്മാരെ വിളിച്ച് അവർ പറഞ്ഞു തരുന്ന വാർത്തകൾ എഴുതി എടുക്കുന്നത് ആയിരുന്നു ഞങ്ങളെ ഏല്പിച്ചിരുന്ന ജോലികളിൽ ഒന്ന്. ഒരു ദിവസം ഞാൻ കോട്ടയത്തുള്ള ഒരു ലേഖകനെ വിളിച്ചതായിരുന്നു. പുള്ളി പറഞ്ഞു തന്ന വാർത്ത കേട്ട് ഞാനൊന്ന് ഞെട്ടി. കോട്ടയത്തുള്ള ഒരു ഹോട്ടലിൽ കുരങ്ങുകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു എന്നായിരുന്നു വാർത്ത. കുരങ്ങുകളെ കൊണ്ട് പാത്രം കഴുകിക്കുന്നു എന്നാണ് പുള്ളി പറഞ്ഞത്. കുട്ടികുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ പാത്രം കഴുകിക്കുന്നു എന്ന് കേൾക്കുന്നത് ആദ്യം ആയാണ്. ഞാൻ എടുത്ത് ചോദിച്ചു കുരങ്ങുകളെ കൊണ്ട് എന്ന് തന്നെ അല്ലെ ചേട്ടൻ പറഞ്ഞത്. അങ്ങേര് പറഞ്ഞു അതെ എന്ന്. കുരങ്ങുകളെ കൊണ്ട് പാത്രം കഴുകിക്കുന്നു എന്ന്…

Read More

അഞ്ഞൂറ് രൂപയും പിള്ളേരുമായി ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കേറിയ ജുബതിക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും… കഴിഞ്ഞൊരൂസം പൊന്നൂനേം കൊണ്ട് പറവൂര് പോയതാരുന്നു ഞാൻ. അവിടെ ഒരു ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോ അവൾക്ക് അവിടെ കേറി എന്തെങ്കിലും കഴിക്കണം. ഇതിന് മുന്നൊരു ദിവസം ആന്റീടേം അനിയത്തീടേം കൂടെ ആ വഴി പോയപ്പോ അവിടെ കൊണ്ട് പോയി ഫുഡ്‌ വാങ്ങി തന്നിട്ടുണ്ടായിരുന്നു. അതാണ് അവൾക്കിത്ര ഇളക്കം. ആരെങ്കിലും കാശ് കൊടുക്കാൻ ഉണ്ടെങ്കിൽ കൂടെ പോയി ഓസിനു ഫുഡ്‌ കഴിക്കും ന്നല്ലാതെ ഞാൻ ഹോട്ടലിലൊന്നും അങ്ങനെ കേറാറില്ല. അതോണ്ട് വിലവിവരപട്ടിക ഒന്നും വല്യ പിടിപാടില്ല. എന്റെ കയ്യിൽ ആകെ ഉള്ളത് അഞ്ഞൂറ് രൂപ ആണ്. അതിന് അതിന്റെതായ ആവശ്യങ്ങളും ഉണ്ട് എന്ന് അവളോട് പറഞ്ഞിട്ട് അവളത് കേട്ട മട്ടില്ല. വേണ്ട ന്ന് ഞാൻ പറയലും ഒരു പെരുമഴ വന്നതും ഒന്നിച്ചായിരുന്നു. ന്നാപ്പിന്നെ മഴ തീരും വരേ അവിടെ ഇരിക്കേം ചെയ്യാം, അവൾക്ക് എന്തെങ്കിലും വാങ്ങി…

Read More