Author: Nishadh Bala

സിനിമയെ സ്നേഹിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന, സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരു സാധാരണ മലയാളി ...! One who is obssesed with Movies ,One who is in Love with Food, One who is devoted to Books and One who is Passionate about Friends Yes, I am a Common Man from Kerala

അദ്ദേഹം തൻ്റെ ഭാര്യയുടെ ആഭരണങ്ങൾ വിറ്റു, ലൈഫ് ഇൻഷുറൻസ് പോളിസികൾ പണയപ്പെടുത്തി, എല്ലാം സിനിമ എന്ന സ്വപ്നത്തിനു വേണ്ടി…” ഇദ്ദേഹം ആരെന്നു പറയുന്നതിന് മുമ്പ് ഇത്തിരി ചരിത്രം.. ഇത്തിരി പഴയ കാര്യങ്ങൾ…! Circa 1893 – 1897 ഇപ്പോഴത്തെ മുംബൈയല്ല പഴയ ബോംബെയിലെ ഘട്കോപർ എന്ന സ്ഥലം. അവിടെ ലോകപ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ അവർകൾ അവിടെ ഒരു പ്രസ്സ് സ്ഥാപിക്കുന്നു. ഓലിയോഗ്രാഫിയും ലിത്തോഗ്രാഫിയും ഉപയോഗിച്ചു തന്റെ ചിത്രങ്ങളുടെ മാസ് പ്രിന്റിംഗിനായിരുന്നു ഇത്. അക്കാലത്ത്, അദ്ദേഹത്തിന്റെ പ്രസ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനമായ ഒന്നായിരുന്നു, അതിൽ കട്ടിംഗ് എഡ്ജ് മെഷീനുകൾ ഉൾപ്പെടുത്തിയിരുന്നു ആ കാലത്തു തന്നെ അദ്ദേഹം. തന്റെ ചിത്ര കലയുടെ ഫോട്ടോ-ലിത്തോ രീതിയിലേയ്ക്കുള്ള മാറ്റത്തിന് അദ്ദേഹത്തെ സഹായിക്കാൻ ഒരു സഹായി ഉണ്ടായിരുന്നു. Photo-litho transfer എന്ന കലയുടെ സകല വിദ്യയും കൈമുതലാക്കിയ ഒരു ഫോട്ടോഗ്രാഫർ കൂടിയായ സഹായിയുടെ പേര് ധുന്ദിരാജ്‌ ഗോവിന്ദ് P എന്നായിരുന്നു. ധുന്ദിരാജിൻ്റെ മനസ്സു മുഴുവൻ…

Read More

PKN : ഇന്ത്യൻ സിനിമയുടെ കാവലാൾ 1961-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റ് ആയിട്ടാണ് പി.കെ.നായർ എന്ന പരമേശ്വരൻ കൃഷ്ണൻ നായർ പ്രവർത്തിച്ചു തുടങ്ങിയത്. അതിനുമുമ്പ് സിനിമയോടുള്ള പ്രണയംകൊണ്ട് സംവിധായകനോ സിനിമയുടെ മറ്റേതെങ്കിലും മേഖലയിലെ വിദഗ്ദ്ധനാകാനോ പരിശ്രമിച്ചു. പക്ഷെ, അത് തനിക്ക് വഴങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടോ, അതോ അതിനുമപ്പുറമുള്ള ആനന്ദവും സംതൃപ്തിയും നൽകുന്ന പഠനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും കൂടുതൽ താല്പര്യം ജനിച്ചതുകൊണ്ടോ എന്നറിയില്ല അദ്ദേഹം സിനിമയുടെ കാവൽക്കാരനും സംരക്ഷകനുമായത്. വിസ്മൃതിയുടെ തമോഗർത്തത്തിലേക്ക് എന്നേക്കുമായി അടയ്ക്കപ്പെടുമായിരുന്ന നിരവധി സിനിമകൾ, പ്രത്യേകിച്ച് നിശബ്ദസിനിമയുടെ കാലത്തെ സൃഷ്ടികൾ, എവിടെ നിന്നൊക്കെയോ കണ്ടെടുത്ത്, സാങ്കേതികമായ തുടച്ചുമിനുക്കലുകൾ നടത്തി ഫിലിം ആർക്കൈവ്‌സിൽ സൂക്ഷിച്ചത് പി.കെ.നായരാണെന്ന് നമ്മൾ – സ്‌നേഹവും നന്ദിയുമില്ലാത്ത സ്വാർത്ഥമതികൾ – സൗകര്യപൂർവ്വം ഒരു പക്ഷേ മറന്നേക്കാം. ദാദാ സാഹേബ് ഫാൽക്കെയുടെ ‘രാജാഹരിശ്ചന്ദ്ര’ കണ്ടെടുത്ത് ആർക്കൈവ്‌സിൽ സൂക്ഷിച്ചത് പി.കെ. നായരാണ്. ഒരുപക്ഷേ ഫാൽക്കെയെ സിനിമയുടെ ചരിത്രത്തിൽ ശ്രേഷ്ഠമായ സ്ഥലത്ത് പ്രതിഷ്ഠിച്ചതും നമുക്ക് ആ സിനിമ കാണിച്ചുതന്നതും അദ്ദേഹമാണ്. മലയാളത്തിന്റെ…

Read More