Author: Prakash Anand

സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം. അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു. എന്താണെന്നറിയാന്‍ വയ്യ. ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ്. അതിനൊരു മാറ്റവും ഇതുവരെ വരുത്താത്ത ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും.   ” പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ! “  ഞാന്‍ കേട്ട് ട്ടാ പറഞ്ഞത്‌.. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത്..  സംഗതി എന്താന്നു വച്ചാ… സിമ്പിള്‍…  വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ്. അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും.   കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും.    ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട്. പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍…

Read More

കമ്പക്കെട്ടിനു തീ പിടിച്ചത് പോലെ ഉള്ള അവളുടെ സംസാരം കേട്ടപ്പോള്‍ ബെരിഗാ സഗരകിതക്ക് ഓര്‍മ്മ വന്നത് ബര്‍മ്മീസ് പഗോഡകളില്‍ തനക്കാ ലേപനം തേച്ചു മുഖകാന്തി വരുത്തി പിറ്റേ ദിവസത്തെ അന്നം മുടങ്ങാതിരിക്കാന്‍ വേണ്ടി കാമം കത്തുന്ന കണ്ണുകളെ പ്രലോഭനപരമായ അംഗവിക്ഷേപങ്ങളോടെയും നഗ്നമേനിയുടെ വര്‍ണ്ണനകളോടെയും വിളിച്ചു വരുത്തുന്ന പിയി താന്‍സറുകളെ ആണ്. പരുക്കന്‍ പ്രതലത്തില്‍ ചന്തിയിട്ടു നിരങ്ങിയതിന്റെ പരിണത ഫലമായി കണ്ണട വച്ച പോലെ ഉള്ള പിന്‍ഭാഗങ്ങളോട് കൂടിയ ചെളിപുരണ്ട ട്രൌസര്‍ ഇട്ട് അനുസ്യൂതം ഉരുകി ഒളിക്കുന്ന മൂക്കളയെ പുറം കൈകൊണ്ടു നിഷ്കരുണം തുടച്ചു മാറ്റിയും ബാക്കി വന്ന അവശിഷ്ടം പാമ്പ്‌ ചീറ്റുന്ന പോലെ ഉള്ള ശബ്ദ ശകലങ്ങളോടെ നാസാദ്വാരങ്ങളിലേക്ക് വീണ്ടും വലിച്ചു കയറ്റി പരസ്പരം കര്‍ണ്ണപടം ലജ്ജിക്കുന്ന വിധത്തില്‍ തെറി വിളിച്ചു നടക്കുന്ന സിംഹളീസ് പിറുങ്ങാണി പിള്ളേരുടെ ഇടയിലൂടെ അവള്‍ ആരെയൊക്കെയോ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് നടക്കുകയാണ്. അംഗൂര്‍ ലാച്ച ധരിച്ച അവളുടെ നിതംബം തുള്ളിത്തുളുമ്പുന്ന കാഴ്ച കണ്ടപ്പോള്‍ അവളെ ആ…

Read More

“ഡീ.. ഒരു ചായ തന്നേ..” മുറിയിലേക്ക് കേറിക്കൊണ്ട് ഞാന്‍ അടുക്കളയില്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണുമ്പിള്ളയോടായി വിളിച്ചു പറഞ്ഞു. അവളുടെ പടവാള് കൊണ്ടുള്ള വെട്ടേറ്റ് അങ്ങാടിയില്‍ നിന്നും വാങ്ങിച്ചോണ്ട് വന്ന കോഴി തുണ്ടം തുണ്ടമായി അടുക്കളയിലെ സിങ്കിലൂടെയും വര്‍ക്കേരിയയിലൂടെയും പൂത്തിരി കത്തിച്ച പോലെ ചിതറി തെറിക്കുന്നുണ്ടായിരുന്നു. പൂത്തിരിക്കിടയിലൂടെ അവള് ഉണ്ടക്കണ്ണ് ഉരുട്ടി ഒരു നോട്ടം നോക്കി. ഏതാണ്ട് ഒരു വല്യ താറാമൊട്ട പോലെ ഉണ്ടാര്‍ന്നു അവള്‍ടെ അപ്പഴത്തെ കണ്ണിന്‍റെ ഷെയ്പ്പ്. എങ്ങനെ ഉരുട്ടാതിരിക്കും? ഇന്ന് രാവിലെ എത്തിയ എന്നോട് ഒന്ന് മിണ്ടാന്‍ കൂടി അവള്‍ക്കു പറ്റിയിട്ടില്ല. തിക്കും പൊക്കും നോക്കി എങ്ങനേലും ഒന്ന് അടുത്ത് വരുമ്പഴേക്കും മോള് “അച്ഛാ…” എന്നും വിളിച്ച് എവിടന്നേലും ചാടി വീണിട്ടുണ്ടാകും. പൂവന്‍ കോഴി പിടക്കോഴിയുടെ പിന്നാലെ കുറുകിക്കൊണ്ട്‌ നടക്കുന്ന പോലെ കൊറേ നടന്നു നോക്കി. ലീവിന് വന്ന ഞാന്‍ എന്ന മഹാ പ്രസ്ഥാനത്തെ വേണ്ടവിധം സന്തോഷിപ്പിക്കുന്നതിലേക്കായി അടുക്കളയില്‍ സ്റ്റാര്‍ ഹോട്ടലിലെ മെനു പോലെ ഉള്ള സാധനങ്ങള്‍…

Read More