Author: Preeja Mohan

Working at SGSTDept, Ernakulam. Married, located at Kadavanthra, Ernakulam love to travel, explore new places, writing travelogues, reading etc

സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു മടങ്ങി വന്നു ഫ്ലാറ്റിൽ ലിഫ്റ്റ് കാത്തു നിൽകുമ്പോൾ ആണ് ബാൽക്കണിയിൽസൂര്യകിരണങ്ങൾ വീഴുന്ന ഭംഗിയുള്ള കാഴ്ച കണ്ടത്. ഓ ഇതാണ് “golden hour ” അസ്തമയത്തിന് മുൻപ് ഉള്ളആ ഒരു മണിക്കൂർ. അയ്യോ ഇത് മിസ്സ്‌ ആക്കാൻ പറ്റില്ല ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തു സൂര്യകിരണങ്ങൾക്കു ചേർന്ന് നിന്നു സെൽഫി എടുക്കാൻ തുടങ്ങി. പെട്ടന്നാണ് “ഞാൻ സഹായിക്കണോ ” എന്ന് ഒരു ശബ്ദം കേട്ടത്. ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്നതാണ് അയാൾ എന്റെ കോപ്രായം കണ്ടു ചോദിച്ചതാവും. “കുഴപ്പമില്ല ഞാൻ എടുത്തോളാം ” എന്ന് വെറുതെ മൊഴിഞ്ഞു. “ഞാൻ എടുത്തു തരാം ഈ ലൈറ്റിൽ ഈ മഞ്ഞ കളർ നല്ല മാച്ച് ആണ് നിന്നോള്ളൂ ” മൊബൈൽ കയ്യിൽ വാങ്ങിഅയാൾ ഫോട്ടോ എടുത്ത് തുടങ്ങി. എനിക്ക് പോസ് ചെയ്യാൻ ഇഷ്ടമായത് കൊണ്ട് ഞാൻ തിരിഞ്ഞു മറിഞ്ഞുംനിന്നു. അയാൾ ഒരു പ്രൊഫഷണൽ ആയിട്ടു എനിക്ക് തോന്നി. “ദാ നോക്കിക്കൊള്ളൂ…

Read More

“Ladakh the land of high passes’ ലഡാക്ക് യാത്ര എന്ന് കേട്ടാല്‍ എന്നും ഒരു ആവേശമായിരുന്നു.  പർവതനിരകളുടെ  ഭംഗിയും, മഞ്ഞ് മരുഭൂമികളുടെ തണുപ്പും , തണുത്തുറഞ്ഞ കൊടുമുടികളുടെ തിളക്കവും ഒരു സ്വപ്നം ആയിരുന്നു. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ ഒന്നും ആലോചിക്കാതെ ആവേശത്തിൽ ബുക്ക്‌ ചെയ്തു. എന്നെപോലെ തന്നെയാണ് എന്റെ സഹയാത്രികരായ പെൺ കൂട്ടങ്ങളും റീൽസിൽ കണ്ടു മാത്രം പരിചയമുള്ള സ്വപ്ന ഭൂമിയിലേക്ക് പറന്നു ഉയർന്നത്. പക്ഷേ  ലഡാക്ക് ഒരു സാഹസികത നിറഞ്ഞ യാത്ര ആണെന്ന്  തീരെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും സ്വപ്നങ്ങളിലേക്ക് എത്തുക അത്ര എളുപ്പമല്ലല്ലോ, പ്രതിസന്ധികൾ തരണം ചെയ്തു നേടിയെടുക്കുന്ന ആഗ്രഹങ്ങളുടെ സുഖം വേറെ ആണ്. ജമ്മു കശ്മീരിന്റെ ഒരു ഭാഗമായിരുന്നു ലഡാക്ക് 31 ഒക്ടോബർ 2019ൽ ആണ്  ഒരു കേന്ദ്രഭരണ പ്രദേശമായി രൂപം കൊണ്ടത്. ലഡാക്കിന്‍റെ തലസ്ഥാനം ലേ ആണ്. ടിബറ്റൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടെ ജനങ്ങളിൽ ചെലുത്തിയിട്ടുണ്ട് . ലഡാക്കില്‍ മഞ്ഞുരുകിയാല്‍ വിനോദ സഞ്ചാരികളുടെ…

Read More