Author: Rageeth R balan

രാഗീത് ആർ ബാലൻ

ചാർലിയെ തേടിയുള്ള യാത്ര ടെസ്സേ യെ കൊണ്ടെത്തിക്കുന്നത് കുഞ്ഞപ്പൻ ചേട്ടന്റെ ഷെൽട്ടർ ഹോമിൽ ആണ്. അത്താഴത്തിനു അന്തേ വാസികൾ എല്ലാരും ഉണ്ട് കൂട്ടത്തിൽ ഒരാൾ ഉച്ചത്തിൽ പറയുന്നുണ്ട്      “മോളെ ഈ കുഞ്ഞപ്പൻ ചേട്ടനെ ഒരു മറിയാമ്മയോട് വല്യ പ്രേമം ആയിരുന്നു ”      ഇതു കേട്ടതും കുഞ്ഞപ്പൻ ചാടി എഴുന്നേറ്റു നിന്നു പറയുന്നു       “സാലാ പേര് മാറ്റി പറഞ്ഞാൽ ഐ വിൽ ഷൂട്ട്‌ യൂ.. മറിയാമ്മ അല്ല ത്രേസ്യ. ചക്കുപുരക്കൽ ത്രേസ്യ”          മരണത്തിനും വാർധക്യത്തിനുമിടയിലെ ജീവിത വഴിയിൽ കുഞ്ഞപ്പൻ മറക്കാത്ത ഒരു പേര് അത് ത്രേസ്യ ആണ്. അവളുടെ പേര് തെറ്റിച്ചു പറഞ്ഞയാളുടെ നേർക്ക് അയാൾ കയർക്കുന്നത് അവൾ അയാൾക്ക്‌ അത്രേമേൽ പ്രിയപ്പെട്ടത് ആയത് കൊണ്ടാണ്.         കുഞ്ഞപ്പൻ ചേട്ടന്റെ വീട് ആറ്റിറമ്പത്തു ആയിരുന്നു അക്കരെ ആയിരുന്നു ത്രേസ്യയുടെ വീട്.ഒരു മഴക്കാലത്തു ആണ് കുഞ്ഞപ്പന്റെ…

Read More

പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തുന്ന എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് ജോജി എന്ന സിനിമ തുടങ്ങുന്നത്. വളവും തിരിവും നിറഞ്ഞ വഴികളിലൂടെ ഉള്ള ഡെലിവറി ബോയിയുടെ ബൈക്കിലെ വരവ് പനച്ചേല്‍ തറവാടിന്റെ മുൻപിലേക്കു എത്തി നിൽക്കുമ്പോൾ അവിടുന്നങ്ങോട്ട് ആ ഗേറ്റ് കടന്നു നമ്മളും അകത്തേക്ക് പ്രവേശിക്കുക ആണ് . കുട്ടപ്പന്റെ അക്കൗണ്ടിൽ നിന്നും അയാൾ അറിയാതെ 8000 രൂപക്ക് പോപ്പി എയർഗണ് സ്വന്തമാക്കുമ്പോൾ അപ്പനിൽ നിന്നും നഷ്ടമായ തുകയുടെ പേരിൽ ശാസനയും മോഷണക്കുറ്റത്തിന്റെ പേരിലുള്ള പഴിചാരലും കേൾക്കേണ്ടി വരുന്നത് ജോജിക്കാണ്. ഉറങ്ങി കിടന്ന ജോജിയുടെ അടുത്ത് ചെന്നു കുട്ടപ്പൻ അവന്റെ നെഞ്ചിൽ ശക്തിയിൽ കൈകൾ കൊണ്ട് അമർത്തി കൊണ്ട് ചോദിക്കുന്നുണ്ട് നഷ്ടപെട്ട കാശിന്റെ കാര്യം.കാശ് തിരികെ നൽകിയില്ല എങ്കിൽ നിന്റെ നടുചവിട്ടി ഓടിച്ചു കിടത്തിയിട്ട് ഞാൻ ചിലവിന് തന്നോളാമെന്ന അപ്പന്റെ വാക്കുകൾ കേൾക്കുന്ന ജോജി അപമാനിതൻ ആകുന്നുണ്ട് . കുട്ടപ്പനെന്ന സര്‍വ്വാധികാരിയായ അപ്പന് കീഴിൽ ഒരക്ഷരം ഉരിയാടാതെ അടിമപ്പെട്ടുള്ളതാണ് പനച്ചേൽ…

Read More

മുരുകന്റെ മരണ ശേഷം സജി പോലീസ് സ്റ്റേഷനിൽ കൈകൾ കൂട്ടി പിണച്ചു തല കുനിച്ചു ഇരിക്കുക ആണ്.. ബോബിയും ബോണിയും പ്രശാന്തും പിന്നെ കുറച്ചു കുട്ടുകാരും പോലീസ് സ്റ്റേഷന് മുൻപിൽ തന്നെ നിൽപ്പുണ്ട്. അകത്തു നിന്നു വന്ന ഒരു പോലീസുകാരൻ മുരുകന്റെ ഭാര്യക്ക് പരാതി ഒന്നുമില്ല എന്ന് പറഞ്ഞു സജിയെ എസ് ഐ യുടെ മുൻപിലേക്കു കൂട്ടികൊണ്ട് പോകുന്നു.അകത്തു ചെല്ലുന്ന സജിയുടെ മുഖത്തു നോക്കി എസ് ഐ ഒരെണ്ണം പൊട്ടിച്ചു.. അടി കൊണ്ട ആ മോമെന്റിൽ സജിയുടെ മുഖത്തു സങ്കടവും ഒരു ദയനീയമായ ഒരു ചിരിയും പ്രകടമാകും.അത്തരത്തിൽ ഒരു പ്രതികരണം തല്ലിയ പോലീസുകാരൻ പോലും പ്രതീക്ഷിച്ചിരുന്നില്ല.. അയാൾ ചുറ്റിനുമൊന്നു കണ്ണോടിച്ചു സജിയുടെ തോളത്തു തട്ടി ഓക്കേ അല്ലെ എന്ന് ചോദിച്ചു പറഞ്ഞു വിടുന്നു.. അവിടെയും സജി ഒന്നും മിണ്ടിയില്ല.. അയാൾ തല ഒന്ന് പതുക്കെ അനക്കി കൂട്ടുകാരുടെ ഒപ്പം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ആരോടും ഒന്നും മിണ്ടാതെ നടന്നു നീങ്ങുന്നു.…

Read More

അരങ്ങേറ്റത്തിനു മുൻപായി മൂകാംബികയിൽ ഒരു adventure ട്രിപ്പ്‌ പോകാം എന്നും പറഞ്ഞു അരവിന്ദൻ വരദയെ ക്ഷണിക്കുന്നു… അങ്ങനെ അരവിന്ദനും റഷീദും വരദയും കൂടി യാത്ര പുറപ്പെടുന്നു… അവർ പോകുന്നത് കുടജാദ്രിയിലേക്ക് ആണ്.. യാത്രയുടെ പശ്ചാത്തലത്തിൽ ചെറിയ രീതിയിൽ   🎶കൃപാകരി…കൃപാകരി… ദേവീ…… കൃപാകരി… മൂകാംബികാ ദേവീ……🎶    എന്ന പാട്ടും വരുന്നുണ്ട് സൗപർണികയിൽ മുങ്ങി മൂകാംബികയെ തൊഴുതു കഴിഞ്ഞാൽ കുടജാദ്രി യാത്ര അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മനോഹര യാത്ര ആണ്. ജീവിതത്തിൽ ഒരിക്കലും മറന്നു പോകാൻ കഴിയാത്ത അത്ര ആഴത്തിൽ പതിഞ്ഞു പോകുന്ന യാത്ര.അങ്ങോട്ടാണ് അരവിന്ദൻ വരദയെ കൊണ്ടുപോകുന്നത്..സമുദ്രനിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വർഗത്തിലേക്ക് പോകുക ആണ് അവർ.    യാത്രക്കിടയിൽ വരദ പറയുന്നുണ്ട്   “കുടജാദ്രിയിൽ വെച്ച് അല്ലെ ദേവി മൂകസുരനെ വധിച്ചത്”      മൺപാതയിലൂടെയുള്ള വനയാത്ര അവരെ കൊണ്ട് എത്തിക്കുന്നത് മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രത്തിനു മുൻപിൽ ആണ്.. വരദ അവിടെ അമ്പലത്തിൽ…

Read More

നേര് നൂറ് കോടി, ഭീഷ്മ പർവ്വം നൂറ് കോടി, കണ്ണൂർ സ്‌ക്വാഡ് 100കോടി.. ഒരു സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന അല്ലെങ്കിൽ ഫാൻസ്‌ തന്നെ ക്രീയേറ്റ് ചെയ്യുന്ന സിനിമകളുടെ കളക്ഷൻ പോസ്റ്ററുകൾ, പോസ്റ്റുകൾ, കോടികളുടെ കണക്കുകൾ ഇവയെല്ലാം ശരി ആയിക്കോട്ടെ, തെറ്റ് ആയിക്കോട്ടെ.. അത് ഒരു വിഭാഗം ആളുകളുടെ മാത്രം ടെൻഷനും വേവലാതിയും ആണ്. പക്ഷെ ആ ടെൻഷൻ പലപ്പോഴും അതിരു വിടുന്നു. സിനിമയുടെ പേരിൽ ഉള്ള ഗ്രൂപ്പുകളിൽ 100കോടിയുടെ പേരിലും 200കോടിയുടെ പേരിലും ആളുകൾ തമ്മിൽ കലഹിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.. ആരുടെ ഫാൻ ആണ്, ഇഷ്ടപെട്ട നടൻ ആര് എന്ന ചോദ്യങ്ങൾക്കു മലയാളി പ്രേക്ഷകർ പൊതുവെ പറയുന്നത് മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്നായിരുന്നു. അതിൽ തന്നെ ഒരു സൗഹൃദപരമായ മനോഭാവം ആണ് എല്ലാവരിലും ഉണ്ടായിരുന്നത്. ഇന്ന് സോഷ്യൽ മീഡിയുടെ വളർച്ചക്കൊപ്പം തന്നെ ഫാൻസ്‌ എന്ന വിഭാഗം എക്സ്ട്രീം ടോക്സിക് ലെവലിലേക്ക് അധഃപതിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമ റിലീസ് ആകുമ്പോൾ…

Read More

കയ്യിലെ കത്തി മടക്കി പോക്കറ്റിൽ വെച്ച് ഗോവിന്ദൻ സ്റ്റേഷനിൽ കാത്തു നിൽക്കുക ആണ്.. പെരിയവർക്ക് പോകുവാനുള്ള ട്രെയിൻ കൂകി വിളിച്ചു സ്റ്റേഷനിൽ എത്തുന്നു. കുടയും ചൂടി പെരിയവർ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ അദ്ദേഹത്തെ കാത്ത് പെരിയവരുടെ ചിന്ന (ഗോവിന്ദൻകുട്ടി )ഉണ്ടായിരുന്നു. പെരിയവർ ചിന്നയുടെ കണ്ണുകളിലേക്കു നോക്കി തന്നെ ഒന്ന് നിൽക്കുന്നു.. അവർ രണ്ട് പേരും നേർക്കു നേർ വന്നു നിൽക്കുന്നു.. അവരുടെ കണ്ണുകൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ചിന്ന പെരിയവരുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി അദ്ദേഹത്തിന് പോകുവാനുള്ള ട്രെയിനിൽ വെക്കുന്നു. പെരിയവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കഴിയുന്നില്ല. എങ്ങനെ ആണ് അത് ചിന്നയോട് പറയുക. അവൻ എങ്ങനെ ആകും പ്രതികരിക്കുക അറിയില്ല. അതുപോലെ ഗോവിന്ദനും(ചിന്ന ) പറയുവാൻ ഉണ്ട്. വാക്കുകൾ മുറിഞ്ഞു മൗനം മൂടി നിൽക്കുന്നു. ട്രെയിൻ പുറപ്പെടുവാൻ ഉള്ള സൈറൺ മുഴങ്ങി. ഗോവിന്ദൻ പെരിയവരോട് ട്രെയിനിൽ കയറാൻ പറയുന്നു. അയാൾ കയറാൻ പോകുമ്പോൾ ഗോവിന്ദൻ പറയുന്നുണ്ട് “പെരിയവരെ…

Read More

ജോസഫ് പോലീസ് ട്രെയിനിങ് കഴിഞ്ഞു വന്നപ്പോൾ ലിസമ്മ വേറെ കല്യാണം കഴിച്ചു പോയിരുന്നു. അങ്ങനെ ജോസഫ് ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ച ലിസമ്മ മറ്റൊരാളുടേതായി മാറിയിരുന്നു. അതിനു ശേഷം ആയിരുന്നു ജോസഫ് സ്റ്റെല്ലയെ കല്യാണം കഴിച്ചത്. കല്യാണത്തിന് ശേഷം സ്റ്റെല്ലയും ആയുള്ള സന്തോഷകരമായ ഒരു ജീവിതം നയിക്കുമ്പോൾ ആണ് ജോസഫിനു കാളിയർ ഒരു ഇൻക്വെസ്റ്റ് ന് പോകേണ്ടി വരുന്നത്. റബ്ബർ തോട്ടത്തിന് നടുവിൽ കൂടി ജീപ്പ് പായുക ആണ്. ചെന്നു നിന്നത് പഴയ ഒരു വീടിനു മുൻപിൽ. ആളുകൾ കുറച്ചു അധികം വീടിനു മുൻപിൽ നിൽക്കുന്നുണ്ട്. നിൽക്കുന്നവർ എല്ലാം തന്നെ മുക്ക് പൊത്തി ആണ് നിൽക്കുന്നത്. വീട്ടിൽ താമസിച്ചിരുന്നത് ഒരു ഭാര്യയും ഭർത്താവും ആയിരുന്നു. അയാൾ ഭയങ്കര ഒരു കുടിയൻ ആയിരുന്നു എന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു. എസ് ഐ കതകു തുറക്കുമ്പോൾ തന്നെ മുക്ക് പൊത്തി പിറകിലെ തിരിഞ്ഞു നിന്നു മെമ്പറോട് കുന്തിരിക്കവും ചന്ദന തിരിയുമെല്ലാം കൊണ്ട് വരാൻ ആവശ്യപ്പെടുന്നു.…

Read More