Author: Rahul Thilak

Rahul Tilak

ഏറ്റവും മനോഹരമായ പുഞ്ചിരി അത് കുഞ്ഞു കുട്ടികളുടെ ആണ് അല്ലെ? ഇന്നത്തെ അവളുടെ ചോദ്യം അതായിരുന്നു. ഞാൻ പറഞ്ഞു “അല്ല ” പിന്നെ ആരുടെ ചിരിയാ ഏറ്റവും ബ്യൂട്ടിഫുൾ? നമുക്ക് അത്രയും പരിചയം ഇല്ലാത്ത സ്ഥലത്തു നമ്മൾ ഇറങ്ങി നടക്കുമ്പോൾ എതിരെ നടന്നു വരുന്ന കുറേ അപരിചിതർക്കിടയിൽ നിന്നും പേര് ഏതോ ഊര് ഏതോ അറിയാത്ത ഒരാളിൽ നിന്നും നമുക്ക് ഒരു ചെറു ചിരി കിട്ടും അതാണ് ഏറ്റവും മനോഹരമായ ചിരി ” ഞാൻ അവൾക്ക് ഉത്തരം നൽകി. അവൾ അൽപ്പം ചിന്തിച്ചിട്ട് പറഞ്ഞു. “അത് ശരിയാണ്. you are right. ആ ചിരിക്കു വല്ലാത്തൊരു ബ്യൂട്ടി ആയിരിക്കും” അവൾ വീണ്ടും കടലിലേക്ക് നോക്കിയിരുന്നു. വീണ്ടും നിശബ്ദത. അവളുടെ അടുത്ത ചോദ്യത്തിനായി ഞാനും കാത്തിരുന്നു. അതുകൊണ്ട് ഞാൻ ആയി ഞങ്ങൾക്കിടയിലെ നിശബ്ദത കീറിമുറിക്കാൻ ശ്രമിച്ചില്ല. അവൾ ലക്ഷ്ദ്വീപിലേക്ക് പോയി കൊണ്ടിരിക്കുന്ന cruiser ship കടലിൽ മറയുന്നത് നോക്കി ഇരുന്നു. ഞാൻ പതിയെ…

Read More