Author: Rebecca Izhak

Love to read and write.

എന്റെ മകനേ, അമ്മയ്ക്കറിയാം നിന്നെയങ്ങനെ വിളിക്കാൻ പാടില്ലെന്ന്. കൊതി കൊണ്ടാണ് ട്ടോ .. ‘ അമ്മ’ എന്ന് എന്നെ തന്നെ അഭിസംബോധന ചെയ്തതിലും മോനെന്നോട് പൊറുക്കണം. ഒരിക്കലും ഞാൻ നിന്റെ അമ്മയല്ല പക്ഷേ എന്നെങ്കിലും എന്റെ വയറ്റിലാണ് നീ വളർന്നതെന്ന് മനസിലാക്കുമ്പാൾ, നീയെന്നെ അന്വേഷിക്കുമ്പോൾ ആ നിനക്കായുള്ള അമ്മയുടെ വാക്കുകളാണിത്. ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഉദരത്തിൽ കിടന്ന കുഞ്ഞേ…നിന്നെയെനിക്ക് ഒമ്പതു മാസവും ഒമ്പതു ദിവസവും വയറ്റിൽ ചുമക്കേണ്ടി വന്നത് നിന്റെ കുറ്റമല്ല, എന്റെയും അല്ല. അത് വിധിയാണെന്ന് വിശ്വസിക്കുന്നവളാണ് നിന്റെയീ നീയറിയാത്ത അമ്മ. അമ്മയുടെ മുൻപോട്ടുള്ള ജീവിതത്തിൽ അത്യാവശ്യമായ ചിലത് ചെയ്യുവാൻ എനിക്ക് നിന്നെ ഉദരത്തിൽ വഹിക്കേണ്ടി വന്നു. രോഗിയായ അമ്മയ്ക്കും അനുജത്തിയുടെ ശുശ്രൂഷയ്ക്കും വേണ്ടി എനിക്ക് എന്നെ തന്നെ പണയം വെക്കേണ്ടി വന്നു. നിനക്കു വേണ്ടിയല്ല, എനിക്കു വേണ്ടി! ഡിഗ്രിക്ക് പഠിക്കുന്ന ഇരുപതുകാരിയുടെ മുൽപിൽ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. ശരീരം വിൽക്കാൻ എനിക്ക് മനസില്ലായിരുന്നു.…

Read More