Author: Rema Damodaran

പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നൊരാൾ

ഒരിയ്ക്കൽപ്പോലും സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിച്ചിട്ടില്ല, ഒരുമ്മ തന്നതോർമ്മയില്ല, മോളേ എന്നൊരിയ്ക്കലെങ്കിലും നാവെടുത്തു വിളിച്ചിട്ടുമില്ല. ഉള്ളിൽ തുളുമ്പുന്ന സ്നേഹം തിരിച്ചറിയാൻ അതൊന്നും ആവശ്യമായിരുന്നില്ല. ആ സ്നേഹത്തിന്റെ ആഴം പ്രകടനങ്ങളിലൂടെയല്ല പ്രവർത്തിയിലൂടെയാണ് ഞങ്ങൾ മക്കൾ മനസ്സിലാക്കിയിരുന്നത്. ആഴമേറെയുണ്ടായിട്ടും പുറമേ അലകളില്ലാത്തൊരു തടാകം പോലെയായിരുന്നു അച്ഛൻ. അച്ഛനോടെനിയ്ക്കുണ്ടായിരുന്ന വികാരത്തിൽ ആരാധനയ്ക്കാണോ സ്നേഹത്തിനാണോ മുൻതൂക്കം എന്നു ഞാൻ താരതമ്യ പഠനം നടത്താറുണ്ട്. ചിട്ടയുള്ള ആ ജീവിതചര്യകളോട് ആരാധന തന്നെയായിരുന്നു. രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള എല്ലാ പ്രവർത്തികളിലും വിശിഷ്യാ ഭക്ഷണകാര്യങ്ങളിൽ കൃത്യം കൃത്യമായ സമയനിഷ്ഠകൾ ഉണ്ടായിരുന്ന അച്ഛനെന്റെ മാനസഗുരുവായിരുന്നു. ഔദ്യോഗിക കാര്യങ്ങളിൽ ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ ആദർശങ്ങളിൽ മുറുകെപ്പിടിച്ചു റിട്ടയർമെന്റുവരെയും നിന്നു എന്നത് അഭിമാനത്തോടെ മാതൃകയാക്കാൻ എനിയ്ക്കുമൊരു പ്രലോഭനമായിരുന്നു. എല്ലാ കാര്യങ്ങൾക്കും സ്വന്തമായൊരു രീതിയുണ്ടാക്കി അതവലംബിച്ചു മാത്രമേ മുന്നോട്ടു പോകുമായിരുന്നുള്ളൂ. അതായിരുന്നു എന്നും അച്ഛന്റെ ശരികൾ. ശുചിത്വത്തിന്റെ കാര്യത്തിൽ നിർബ്ബന്ധ ബുദ്ധിക്കാരനായിരുന്നു. തലപോയാലും കള്ളം പറയരുതെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. സത്യം പറയുന്നതിന്റെ പേരിലുണ്ടാകുന്ന ശത്രുക്കൾക്ക് അല്പായുസ്സേ…

Read More

അവർ മൂന്നുപേർ… ഞാനറിയാതെ എന്റെ ആരൊക്കെയോ ആയി മാറിയവർ. ഒരാൾ സോഫിയ… റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥ. രണ്ടാമത്തെയാൾ സോഫിയയുടെ മകൾ പ്രായത്തിനൊത്ത ബുദ്ധിവികാസം വന്നിട്ടില്ലാത്ത പതിനെട്ട് വയസ്സുകാരി സോണിയ. മൂന്നാമത്തേത് ഒരു ട്രാൻസ്ജന്ററായ സീമ. പാർക്കിലെ പതിവു സായാഹ്ന സവാരിയ്ക്കിടയിലാണ് ഞാനവരെ ശ്രദ്ധിയ്ക്കുന്നതും പരിചയപ്പെടുന്നതും. സോഫിയ ഇടുക്കിയിലെയൊരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. ഭർത്താവ് ജോയിയും അവിടത്തുകാരനായിരുന്നു. പള്ളിയിൽ വച്ചു കണ്ടിഷ്ടപ്പെട്ടാണ് സോഫിയയെ ജോയി കെട്ടുന്നത്. ബാങ്കുദ്യോഗവും വേണ്ടത്ര സ്വത്തുമുണ്ടായിരുന്ന സോഫിയയേക്കാൾ സാമ്പത്തികമായി വളരെയധികം പിന്നോക്കമായിരുന്നു ജോയിയുടെ കുടുംബം. ജോയിയ്ക്ക് നാട്ടിൽ ചെറിയൊരു ബിസിനസ്സ് ഉണ്ടായിരുന്നുവെന്നു മാത്രം. തലസ്ഥാനനഗരത്തിലെ ഒരു വനിതാ ഹോസ്റ്റലിലാണ് സോഫിയ താമസിച്ചിരുന്നത്. അവൾക്ക് ജോലി അവിടെയായിരുന്നു. ആഴ്ചയിലൊരിയ്ക്കൽ നാട്ടിൽ പോയി വരും. കല്യാണം കഴിഞ്ഞ് മൂന്നാം മാസം സോഫിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ജോയി ഓടിയെത്തി. സോഫിയയെ നിർബ്ബന്ധിച്ച് ലീവെടുപ്പിച്ച് നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ജീവിതം സ്വർഗ്ഗതുല്യമായ നിമിഷങ്ങൾ… സോഫിയയെ സ്നേഹം കൊണ്ടയാൾ വീർപ്പുമുട്ടിച്ചു. ഗർഭത്തിന്റെ ആദ്യ ദിനങ്ങളിലെ വയ്യായ്കകളൊക്കെ മാറി സോഫിയ തിരികെ…

Read More

“പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ…. നെറുകിൽ തലോടി മാഞ്ഞുവോ ഒരു രാത്രി കൂടി രാത്രി കൂടി വിടവാങ്ങവേ ” അവിചാരിതമായിട്ടായിരുന്നു Bed side ൽ ഇരുന്ന റേഡിയോയിൽ നിന്നുമാ ഗാനം കേട്ടതെങ്കിലും ഗിരീഷ് പുത്തൻചേരിയുടെ ആ വരികൾ അവളുടെ ഉൾത്തടം സ്പർശിക്കുന്നതായിരുന്നു. അവൾ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ കൈത്തടം കൊണ്ടു തുടച്ച്, അഴിഞ്ഞുലഞ്ഞ മുടി ഹെയർ ബാൻ്റെടുത്തു കെട്ടിവച്ച് എഴുന്നേറ്റു. ഒരു നിമിഷം കട്ടിലിൻ്റെ ഓരം പറ്റി പാവക്കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന നാലുവയസ്സുകാരി മകളെ ഒന്നു നോക്കി. നിഷ്ളങ്കത നിറഞ്ഞുനിൽക്കുന്ന ആ മുഖത്ത് പതിയെ ഒരു ഉമ്മ വയ്ക്കുമ്പോൾ അറിയാതെ മിഴികൾ വീണ്ടും പെയ്യാൻ തുടങ്ങി. മനസ്സിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ഇന്നു പെയ്തു തീരണം. തെളിമയാർന്നൊരു പുതിയ ആകാശം തേടുകയാണ് താൻ. ഇന്നാണ് കേസിൻ്റെ വിധി പറയുന്ന ദിവസം. താനും വിനോജുമായുള്ള വിവാഹമോചനക്കേസിൻ്റെ വിധിയാണ്. നാലു…

Read More

അയാൾ മകളെ സ്ക്കൂളിൽ ചേർക്കാൻ ചെന്നതാണ്. ടീച്ചർ പൂരിപ്പിയ്ക്കാനുള്ള ആപ്ലിക്കേഷൻ ഫോം അയാൾക്കു നേരെ നീട്ടുമ്പോൾ തോളത്തു കിടന്ന വെള്ളത്തോർത്ത് നഗ്നമായ മാറിലേയ്ക്ക് വിരിച്ചിട്ട് അല്പം ജാള്യതയോടെ അയാൾ പറഞ്ഞു: “എനിക്ക് എഴുത്തും വായനയുമൊന്നുമറിയില്ല. ടീച്ചർ തന്നെ പൂരിപ്പിച്ചാ മതി.” അയാളുടെ വ്യത്യസ്ഥതയാർന്ന ശബ്ദം കേട്ട് ടീച്ചർ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി. കടഞ്ഞെടുത്ത ഈട്ടിത്തടി പോലെ കരുത്തുറ്റ ശരീരം. ചുരുണ്ടു കറുത്ത തലമുടി തോളൊപ്പം നീട്ടി വളർത്തിയിട്ടുണ്ട്. കട്ടിമീശയ്ക്കു താഴെ മുറുക്കിച്ചുവപ്പിച്ച തടിച്ച ചുണ്ടുകൾ. എണ്ണക്കറുപ്പുള്ള ദേഹത്ത് മുറുക്കിയുടുത്ത ഒറ്റമുണ്ടും തോളിൽ വിരിച്ചിട്ട വെള്ള തോർത്തും മാത്രം. ഷർട്ടിട്ടില്ല എന്നത് ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു. തോളത്തെ തോർത്ത് സ്ത്രീകൾ സാരി വലിച്ചിടുന്നതു പോലെ ഇടയ്ക്കിടെ മാറിലേയ്ക്ക് കയറ്റി വിടർത്തിയിടുന്നുണ്ട്. പുരുഷ രൂപമാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും നോട്ടത്തിലും ഭാവത്തിലുമൊക്കെ ഒരു സ്ത്രൈണ ഭാവം. കൂടെയിരുന്ന പെൺകുട്ടി അയാളുടെ കൈത്തണ്ടയിൽ ഇറുകെ പിടിച്ചിട്ടുണ്ട്. മോൾടെ പേര് ? ” ലക്ഷ്മി ” അയാൾ…

Read More

കാലം തെറ്റിപ്പെയ്തൊരു മഴ പോലെയായിരുന്നു ആ വാക്കുകൾ.. എപ്പോഴെങ്കിലും കുളിർ പെയ്തിറങ്ങുന്ന അങ്ങിനെയൊരു മഴയെ പ്രതീക്ഷിച്ചിരുന്നോ? പുതുവർഷപ്പുലരിയിൽ ഹാപ്പി ന്യൂ ഇയർ എന്ന മെസ്സേജിനൊപ്പം വന്ന ആ വരികൾ മനസ്സിൽ ചിരി പടർത്തിയോ? എത്രയോ വർഷങ്ങൾക്കു മുൻപ് പറയേണ്ട ആ വരികൾ മനസ്സിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കാതെ ഏതോ കുട്ടി മഴവെള്ളത്തിലിട്ട കളിവള്ളം പോലെ ഒഴുകി നീങ്ങി.  “എപ്പഴാ ഒന്നു കാണാൻ പറ്റുക?” “എന്തായിതൊക്കെ.. എന്തേ ഇപ്പോൾ ഇങ്ങിനെയൊക്കെ എഴുതാൻ ” ” അത് ഞാനെഴുതിയതല്ല.. പത്മരാജന്റെ വരികളാണ് ” ” അത് മനസ്സിലായി.. എന്തേ എനിയ്ക്കിതിപ്പോൾ എഴുതിയയച്ചത് എന്നാണ് ചോദിച്ചത്” ഫോണിന്റെ മറുതലയ്ക്കൽ പതിവില്ലാത്ത നിശ്ശബ്ദത. വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളുവെങ്കിലും വിളിയ്ക്കുമ്പോഴൊക്കെ വീട്ടുകാര്യങ്ങളും ഓഫീസു കാര്യങ്ങളും തമാശകളും പാട്ടും ഒക്കെയായി നീണ്ടുപോകാറുള്ള ഫോൺ സംഭാഷണങ്ങൾക്ക് എത്ര വേഗമാണ് കനമുള്ള നിശ്ശബ്ദതയുടെ ആവരണം വന്നു വീണത്.  “ഹലോ.. ” അപ്പുറത്ത് എന്തോ പറയാൻ ശ്രമിയ്ക്കുന്നുണ്ട് പക്ഷെ വാക്കുകൾ മുറിഞ്ഞു പോകുന്നതു പോലെ.. റേയ്ഞ്ച് കട്ടായിപ്പോകുന്നതാവും.…

Read More