Author: രമിത്ത് നിടുംമ്പ്രം

ചിതറിയ ചിന്തകൾ

മനോഹരമായ ഒരു സ്വപ്നത്തിന് ഒടുവിലയിരുന്നു ഒരു അശരീരി പോലെ ഫോൺ ബെല്ലടിച്ചത്… സ്വപ്‍നം മുറിഞ്ഞ നീരസത്തിൽ ഫോൺ എടുത്തു നോക്കി. രജീഷ്… അടുത്ത സുഹൃത്ത്… അപ്പോൾ ആണ് ഓർമ്മ വന്നത്, ഇന്ന് അവന്റെ കൂടെ കോടതിയിൽ പോണം. അവസാന ഹിയറിങ്.. സ്വര ചേർച്ച ഇല്ലാത്തതിന്റെ പേരിൽ അവർ പിരിയുന്നു. വളരെ കാലത്തെ പ്രണയം. സഹസികമായ ഒളിച്ചോട്ടം. അത് വരെ ഒരു ഹൃദയം കൊണ്ട് ജീവിച്ചവർ, ഇന്ന് രണ്ട് ഹൃദയങ്ങളായി പിരിയുന്നു. കാണുമ്പോഴൊക്കെ അങ്കിളെ എന്ന് പറഞ്ഞു, ഓടി വന്നു കെട്ടിപിടിക്കുന്ന ആ ഇരട്ട മുഖങ്ങൾ.. ഇനി അവരും പങ്കുവെക്കപ്പെടും. ഇനി ആ കുരുന്നുകൾ ദിവസങ്ങൾ വീതം വെച്ചു ജീവിക്കണം അച്ഛന്റെ കൂടെ ആണോ അമ്മയുടെ കൂടെ ആണോ.. ഇനി ആ കുട്ടികൾ നേരിടേണ്ട ചോദ്യങ്ങൾ നിരവധിയാണ്. ഓർമ്മകൾ ഒന്ന് പുറകിലേക്ക് പോയ്‌.. ഓർമ്മകളുടെ പുകമറക്കുള്ളിൽ.. ഒരു നാല് വയസ്സുകാരൻ പേടിച്ചരണ്ട് ആ വാതിലിനു പുറകിൽ ഒളിച്ചിരിക്കുന്നു. അച്ഛനും അമ്മയും ഉച്ചത്തിൽ വഴക്കിടുന്നു. ചേച്ചി…

Read More

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അച്ഛനോട് ചേർന്ന് ഞാൻ ഇരുന്നു. ഒരു ജോലി തേടി ഉള്ള യാത്രക്ക് ഉള്ള തുടക്കം. അച്ഛനെ വിട്ടു ദൂരേക്ക് ഉള്ള ആദ്യ യാത്ര. ട്രെയിൻ വരുന്നതും കാത്ത് അച്ഛനോട് ചേർന്ന് ഇരിക്കുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു അച്ഛന്റെ നെഞ്ചിലെ ആ പിടപ്പ്. ട്രെയിൻ വന്നു. ജനറൽ കമ്പാർട്ടുമെന്റിലേക്ക് കേറുമ്പോൾ അച്ഛൻ ആ വാതിലിൽ എന്നെ തന്നെ നോക്കി നിന്നിരുന്നു. ഇരിക്കാൻ സീറ്റ്‌ ഇല്ലാത്ത ആ കമ്പാർട്ടുമെന്റിൽ അച്ഛന്റെ കൈ പിടിച്ചു ആ വാതിലിൽ തന്നെ ഞാൻ നിന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ അച്ഛൻ എന്റെ കൈ പിടിച്ചു കൂടെ നടന്നു. ട്രെയിൻ വേഗം കൂടി തുടങ്ങിയപ്പോൾ ആ കൈകൾ മെല്ലെ അയഞ്ഞു.   ആ കൈകൾ ദൂരേക്ക് ദൂരേക്ക് അകന്നു പോയ്‌. പിന്നെ മുംബൈയിലെ തിരക്കുകൾക്ക് ഇടയിലേക്ക്… അച്ഛന്റെ കത്തുകൾ മുറ തെറ്റാതെ വന്നു കൊണ്ടിരുന്നു. പെട്ടന്ന് ഒരു ദിവസം കമ്പനിലേക്ക് ഫോൺ കാൾ വന്നു. അച്ഛന് സുഖമില്ല…

Read More

ജീവിത പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ്. അടുത്ത ഒരു കടമ്പ മുന്നിലേക്ക് വന്നത്.. ഒരു സ്ഥിരം തൊഴിലില്ലാ എന്നുള്ള തോന്നൽ കൈതൊഴികളൊന്നും വശമില്ല. അപ്പോഴാണ് അച്ഛന്റെ ഉപദേശം വന്നത്… നീ ഒരു കാര്യം ചെയ്യടാ… കേരളത്തിന് പുറത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്യൂ… മറ്റൊരു നാടിനെ അറിയാം മറ്റൊരു ഭാഷ പഠിക്കാം പിന്നെ ഒരു തൊഴിലും പഠിക്കാം ഓർത്തു നോക്കിയപ്പോൾ ശരിയാണ് ജീവിതത്തിൽ യാത്രകൾ വേണം എന്നാലെ ലോക പരിചയമുണ്ടാകൂ. അങ്ങനെ ചേക്കേറാൻ ഒരു കൂടു കണ്ടെത്തി. നാഗരികതയുടെ ഈറ്റില്ലാമായ മുംബൈ… പിന്നെ ആ യാത്രക്കുള്ള ഒരുക്കങ്ങളായി . തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും അച്ഛനോട് യാത്ര പറഞ്ഞു നേത്രാവതി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ തൂങ്ങി യാത്ര തുടങ്ങി. മുംബൈ എന്ന മഹാനഗരത്തിൽ ട്രെയിനിറങ്ങി മുംബൈ നൂറു രൂപ വരുമാനമുള്ളവനും ആയിരം രൂപ വരുമാനമുള്ളവനും സന്തോഷത്തോടെ ജീവിക്കുന്ന നഗരം. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലാത്ത നഗരം. സദാചാര പോലീസിന്റെ കണ്ണുകൾ ഇല്ലാത്ത നഗരം……

Read More

മഴ…  മഴക്കാലം തുടങ്ങിയാൽ മനസ്സിൽ തീയാണ്.  പണി തീരെ ഉണ്ടാവില്ല.  നല്ല മഴയുള്ള ഒരു കർക്കിടക മാസം, പണിക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞു, കയ്യിൽ പണം ഇല്ലാത്തവന് മഴ ആസ്വദിക്കാൻ കഴിയില്ലല്ലോ. എന്നാലും അവൾ തന്ന കട്ടൻ ചായയും കുടിച്ചു മഴയും നോക്കി കോലായിൽ ഇരുന്നു. കട്ടൻ ചായക്ക് മധുരം കുറവ് പോലെ… അവളോട് ചോദിക്കാൻ ഒരു പേടി. പഞ്ചസാര തീരാൻ ആയ്‌ എന്ന് പറഞ്ഞു തുടങ്ങിയിട്ട് രണ്ട് ദിവസായി. അല്ലെങ്കിലും വീട്ടമ്മമാരെ പറഞ്ഞിട്ട് കാര്യം ഇല്ല. അടുക്കളയിൽ വെച്ച് ഉണ്ടാക്കാൻ ഒന്നും ഇല്ലെങ്കിൽ അവർ ചീറ്റപുലികൾ ആവും.   പണി ഇല്ല. അടുത്ത മാസം ഓണം ആണ്. ഓണ ഫണ്ടിൽ നിന്നും വായ്പ എടുത്ത പൈസ ഇത് വരെ തിരിച്ചു അടച്ചില്ല. മേസ്ത്രിയെ വിളിച്ചു പണി ഉണ്ടോന്നു ചോദിക്കാൻ പോലും പറ്റുന്നില്ല. പാവം പണി ഇല്ലാതെ വീട്ടിൽ കേറി ഇരിപ്പ് ആണ്. ഓരോന്ന് ആലോചിച്ചു മനസ്സിൽ തീയുമായി മഴയും നോക്കി ഇരിക്കുമ്പോൾ…

Read More