Author: Remya

എഴുത്തിനോടിഷ്ടം

ചില കാര്യങ്ങൾ അങ്ങിനെയാണ്. പരസ്പരം അറിയുന്നവരും ചെളി വാരിയെറിയുന്നവരും കൈകോർത്ത് പിടിക്കുന്നവരുമൊക്കെയുള്ള  ഈ നാട്ടിൽ നമ്മുടെ ഈ കുഞ്ഞു സങ്കടങ്ങളൊക്കെ കേൾക്കാൻ ആരുണ്ടെന്റപ്പാ… ? അല്ലെങ്കിലേ മടിച്ചിയെന്ന് സ്വയം മുദ്ര കുത്തിയ ഒരാളാണ് താൻ. കാലത്തെ എണീക്കണമെങ്കിൽ ഒരു പത്ത് വട്ടമെങ്കിലും കെട്ടിയവൻ അലറാം വച്ച പോലെ വിളിക്കാൻ തുടങ്ങും. കുറച്ചു നേരം കൂടിയുറങ്ങിയാൽ എന്തോ വലിയ അവാർഡ് കിട്ടാനുള്ള പോലുള്ള തന്റെ ഉറക്കം പുള്ളിക്കാരന് ഒട്ടും പിടിക്കാറില്ലെങ്കിലും പതിവു പല്ലവി അദ്ദേഹം തെറ്റിക്കാറില്ല.  ” എന്നാണാവോ നീ എന്നെ വിളിച്ച് എണീപ്പിക്കണ കാലം?” പാവം കുറ്റം പറഞ്ഞിട്ട് കാര്യല്യ ലോ…  ചൂടു ചായയും തലയിൽ നല്ല വെള്ള തുവർത്ത് മുണ്ടും ചുറ്റി കുളിച്ച് സിന്ദൂരമിട്ടു വരണ ഭാര്യമാരെ ആഗ്രഹിക്കാൻ ആൾക്കും ഒരു പൂതിയൊക്കെ ഉണ്ടാവില്ലേ..  ചാടിപെടഞ്ഞ് എണീറ്റ് കാലിൽ തൊട്ട് നെറുകിൽ വക്കുന്നത് കണ്ടാൽ കളിയാക്കലിന് അയവു വരുത്തി ഒന്നുകൂടി പിടിച്ച് കിടത്താൻ ശ്രമിക്കും.  പരിഭവം തീർക്കാൻ നേരം ഇല്ലാത്തോണ്ട്…

Read More