Author: Roopa Lohithakshan

പേടി… കുഞ്ഞുന്നാളിലേ മുതൽ അച്ഛൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന വികാരം. അതെന്താ അങ്ങനെ? മുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാൻ അറിയുന്ന ആൾ.  എന്നിട്ടുമെന്തേ പേടി? മുഖത്തെ കർക്കശഭാവം… ആജ്ഞാശക്തിയുള്ള വാക്കുകൾ… ഉറച്ച നിലപാടുകൾ… മൂന്നു പെൺമക്കളെ പേടിപ്പിക്കാൻ ഇതൊക്കെ ധാരാളം. ചിട്ടകൾ ധാരാളം ഉണ്ട് വീട്ടിൽ.. ഏഴാം ക്ലാസ്സ് ആകുന്നതു വരെ രാത്രി 7 മണി മുതൽ 8 മണി വരെ പഠനമേശയിൽ നിന്ന് എഴുന്നേൽക്കാൻ അനുവാദമില്ല. എട്ടാം ക്ലാസ്സ് ആയപ്പോൾ മുതൽ രാവിലെ 7 മണിക്ക് ട്യൂഷനു ചേർത്തു. അതോടെ വീട്ടിലെ പഠന  സമയം വീണ്ടും കൂടി. ആദ്യം വാങ്ങിയത് ഒരു ടൈംപീസ്. സ്റ്റീലിൻ്റെ, വലിയ ശബ്ദത്തിൽ അലാം അടിക്കുന്ന, ദിവസവും key കൊടുത്ത് ഉപയോഗിക്കുന്ന ഒന്ന്. വെളുപ്പിനെ 4 മണിക്ക് അച്ഛൻ തന്നെ വിളിച്ചുണർത്തും. ഒറ്റ വിളിക്ക് എഴുന്നേൽക്കും. പേടിയല്ലേ… എഴുന്നേൽക്കാൻ വൈകിയ ഒരു ദിവസം ശിക്ഷ കിട്ടി. ഇന്നു സ്കൂളിൽ പോകണ്ട.…

Read More