Author: Sajila Vikas

കണ്ണൂർ സ്വദേശി ആണ്..തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്സ് അധ്യാപികയാണ്..എഴുത്തും വായനയും ഇഷ്ടം..

നടന്നു തീർക്കേണ്ട ജീവിത വഴികളെ ഓർമിപ്പിച്ചു കൊണ്ട് ആശുപത്രിയുടെ നീളൻ വരാന്തകൾ ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ അലസമായി കിടന്നു. പരിശോധനാ മുറിയ്ക്കു പുറത്ത് നിരത്തിയിട്ട കസേരകളിൽ ആളുകൾ നിറഞ്ഞിട്ടുണ്ട്. കയ്യിൽ ചീട്ടുമായി അപരിചിതത്വം ഭേദിക്കാതെ അവർ ഓരോരുത്തരും അവരവരിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു. തലമുടിയാകെ അപ്പൂപ്പൻ താടി പോലെ നരച്ച ഒരാൾ ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ ഒഴിഞ്ഞ കസേര തന്ത്രപരമായി കരസ്ഥമാക്കി അവൾ സ്വസ്ഥയായി. കാലുകളും നട്ടെല്ലും ഒപ്പം മനസ്സും വിശ്രാന്തി തേടുന്നത് അവൾ ആസ്വദിച്ചു. അൽപനേരത്തേക്കെങ്കിലും ഒരു ഇരിപ്പിടം ലഭിച്ചപ്പോൾ ഒരു കുട്ടിയെ പോലെ സന്തോഷിച്ച സ്വന്തം മനസ്സിനോട് അവൾക്ക് അസൂയ തോന്നി. ഇരിപ്പിട ലബ്ധിയുടെ ആനന്ദം അവസാനിപ്പിച്ച് മനസ്സ് വിഷാദത്തിൻ്റെ ചതുപ്പിലേക്ക് കാലിടറാതെ നടക്കാൻ തുടങ്ങിയപ്പോൾ അവൾ വെറുതേ ചുറ്റും കണ്ണോടിച്ചു. ഈ വരിയിൽ മറ്റു ഡോക്ടർമാരുടെ പരിശോധനാ മുറികളില്ല, എല്ലാം അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ മുറികൾ മാത്രം. ഏറ്റവും ഇങ്ങേത്തലയ്ക്കൽ മനോരോഗ വിഭാഗത്തിൻ്റെ ഈ ഒരു പരിശോധനാ മുറി. ഇത് ശരിക്കും…

Read More

ഇന്നലെയുടെ അഭ്രപാളികളിൽ നാളെയുടെ ചക്രവാളങ്ങളിൽ ഇന്നിന്റെ ആർദ്രതയിൽ ഞാൻ തേടിയത് നിന്നെയായിരുന്നു… നിൻ കണ്ണിനാഴങ്ങളിൽ എന്റെ പ്രണയത്തെ ഒളിക്കട്ടെ.. അത്രമേൽ ദീപ്തമായ്‌ നിന്നെ പ്രണയിക്കട്ടെ.. പ്രണയത്തിന്റെ ചുവന്ന ഗുൽമോഹർ പൂക്കൾ വീണ വഴികളിൽ നമുക്ക് കൈകോർക്കാം.. നിഴൽ പരക്കുന്ന സായം സന്ധ്യയിൽ നിന്നോട് ചേർന്നു നിൽക്കാം ചുംബനം കൊണ്ടുണർത്തിയ സിരകളിൽ പ്രണയാഗ്നി നിറയട്ടെ മഞ്ഞു പെയ്യുന്ന മകരപുലരിയിൽ പെയ്തൊഴിയുന്ന ഇടവപാതിയിൽ.. ഞാൻ നിന്നോട് ചേർന്നിരിക്കട്ടെ.. എന്റെ ഹൃദയത്തെ ഉണർത്തുന്ന നിന്റെ ശ്വാസതാളത്തിൽ അലിയട്ടെ.. എന്നുമെന്റേതെന്ന് കാതരയായ് കാതിൽ ചൊല്ലാം… പൊൻപുലരികളിൽ എന്റെ സൂര്യനാകുവാൻ ആത്മാവ്‌ കൊണ്ട് നിന്നെ പ്രണയിക്കട്ടെ.. പ്രണയത്തിന്റെ ചില്ലയിൽ കൂടൊരുക്കി നിനക്കായ് കാത്തിരിക്കാം നമുക്കായ്‌ പെയ്ത മഴയിൽ നനഞ്ഞ മണ്ണിൻ തണുപ്പിൽ കൂടുകൂട്ടാം.. പ്രിയപ്പെട്ട രാപ്പാടി നിന്റെ യാനങ്ങളിൽ എന്റെ ചില്ലകളിൽ നീ രാപ്പാർക്കുക.. പ്രണയത്തിന്റെ മധുചഷകം നിനക്കായ് കാത്തുവെക്കാം.. നിനക്കായ് വിടരുവാൻ നിന്നിൽ വീണലിയാൻ.. നിന്നെ ഞാൻ പ്രണയിക്കുന്നു… മഞ്ഞിന്റെ തണുപ്പോടെ മഴയുടെ ശക്തിയേടെ നീ എന്നിൽ…

Read More

ഏതോ മരുന്ന് കഴിച്ചുറങ്ങിയ നിശബ്ദതയെ ആലോസരപ്പെടുത്തിക്കൊണ്ട് ഘടികാര സൂചികൾ സമയം തെറ്റാതെ ശബ്‌ദിച്ചുകൊണ്ടിരുന്നു. നീണ്ട ഇടനാഴിക്കിരുവശവും ക്രമം തെറ്റാതെ നിരത്തിയ കസേരകളിൽ ആളുകൾ വന്നിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിന്റെ അനിഷ്ടം കണ്ണുകളിൽ നിറച്ച് നോക്കിയതുകൊണ്ടാവാം ഘടികാരം തന്നെ പരിഹസിക്കുന്നതായി അയാൾക്ക് തോന്നിയത്. വന്നിട്ട് അരമണിക്കൂർ ആയി ഇതുവരെ ഡോക്ടർ എത്തിയിട്ടില്ല. മനസ്സിലെ അമർഷം വാക്കുകളായി പുറത്ത് വന്നപ്പോൾ ഭാര്യയും മകനും അയാളെ പുച്ഛത്തോടെ നോക്കി. “ഡോക്ടർ അച്ഛനെ പോലെ അല്ല ഒരുപാട് തിരക്കുള്ളയാളാണ്, കുറച്ച് സമയം കാത്തിരുന്നാൽ എന്താണ്, പോയിട്ട് മലമറിക്കാനുണ്ടോ?” മകന്റെ ദേഷ്യത്തോടെയുള്ള മറുപടി അയാളെ നിശ്ശബ്ദനാക്കി. കാത്തിരിപ്പിന്റെ മുഷിപ്പില്ലാതെ മകൻ ഫോണിലേക്ക് മുഖം താഴ്ത്തിയപ്പോൾ ദീർഘനിശ്വാസത്തോടെ അയാൾ കണ്ണുകളടച്ച് കസേരയിൽ ചാരിയിരുന്നു. അടഞ്ഞ കൺപോളകൾ കാഴ്ചകളെ മറച്ചപ്പോൾ അകക്കാഴ്ചകൾക്ക് തെളിമ കൂടി വന്നു. ” നേരമിത്രയായിട്ടും നീ എഴുന്നേറ്റില്ലേ..?” അമ്മ വിളിച്ചപ്പോൾ ഒന്നുകൂടി പുതച്ചു കിടക്കാനാണ് തോന്നിയത്. അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട് നിറച്ച പാൽക്കുപ്പികളുമായി ഇടവഴിയിലേക്കുള്ള പടികളിറങ്ങുമ്പോൾ പലചരക്കു കടക്കാരൻ ഗോവിന്ദേട്ടൻ…

Read More