Author: Sanna S

ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്. എഴുതാനും വായിക്കാനും ഏറെ ഇഷ്ടം . സമൂഹ മാധ്യമങ്ങളിൽ എഴുതുന്നുണ്ട്. ഉടനെ ഒരു നോവൽ ,'ഫായിസ' പ്രകാശന സമയം കാത്തിരിക്കുന്നു.

ആടു ജീവിതത്തിൽ നിന്ന് ഇറങ്ങി വന്ന നജീബിന്റെ ഭാര്യ സൈനു കരകാണാക്കടൽ “പൊന്ന് മോളേ നീ എത്ര നേരംന്ന് വെച്ചാ വെള്ളം പോലും കുടിക്കാണ്ടിങ്ങനെ കിടക്കണത്. നമുക്ക് വേണ്ടിട്ടല്ലേ കണ്ണെത്താ ദൂരത്ത് അവൻ പോയിരിയ്ക്കണത്. എഴുന്നേറ്റ് വല്ലതും കഴിയ്ക്ക്. വയറ്റിലൊരു പൈതലുണ്ടെന്ന ഓർമ്മ വേണം.” ഇക്ക ഉടുത്ത് മാറ്റിയ കൈലിയിൽ മുഖമണച്ച് ഞാൻ കിടക്കുകയായിരുന്നു. സുബഹിന് തൊട്ട് മുന്നേയാണ് ഇക്ക യാത്ര പറഞ്ഞ് ഇറങ്ങിത്. അന്നേരം മുതൽ കിടന്നതാ. സങ്കടം സഹിക്കാൻ കഴിയണില്ല. ഒന്ന് രക്ഷപ്പെട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ടെങ്കിലും പടച്ചോനേ ഈ വേദന താങ്ങാൻ പറ്റണില്ലല്ലോ. നബീലാണോ സഫിയായാണോന്ന് ഇറങ്ങുന്നതിന് തൊട്ട് മുന്നേ വയറ്റത്തൊരു മുത്തം തന്ന് ചോദിച്ചതാ. ഇനി എത്ര കാലം കഴിയണം. ഉറങ്ങാതെ ഇരിയ്ക്കുകയായിരുന്നു പോകുന്നത് വരെ. എന്റെ തേങ്ങലിന് സ്വപ്നങ്ങൾ പറഞ്ഞ് ഇക്ക ആശ്വാസിപ്പിക്കുകയായിരുന്നു. ഇനിയും ഇങ്ങനെ കിടന്നാൽ ഉമ്മച്ചിക്ക് വിഷമമാകും. ഉമ്മച്ചിയെ ഇനിയും വിഷമിപ്പിക്കുന്നത് ശരിയല്ല. ബോംബെയിലെത്തിക്കഴിഞ്ഞ് അവ്വക്കര് ഹാജീടെ വീട്ടിലെ ഫോണിലേയ്ക്ക് വിളിയ്ക്കാംന്ന്…

Read More