Author: Salman Sali

രാത്രി ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം. തിരിഞു നോക്കിയപ്പോൾ പെങ്ങളാണ്.  ഓള് ബാൽക്കണിയിൽ വന്നിരുന്നു പുറത്തോട്ട് നോക്കിയിരിക്കാൻ തുടങ്ങി. ഞാൻ ഫോണിൽ തോണ്ടൽ തുടർന്നു. ഇടക്കിടക്ക്‌ ഓള് എന്നെ നോക്കുന്നുണ്ട്.  “മ്മ്ം… ന്തെയ്? ഒന്നൂല്ല ന്ന് തലയാട്ടികൊണ്ട് ഓള് പിന്നേം മൂളിപ്പാട്ട് പാടിക്കൊണ്ട് അവിടെ ചുറ്റിപറ്റി ഇരുന്നപ്പോൾ എനിക്ക് എന്തോ ഉണ്ടെന്ന് മനസിലായി.  ”എന്താടി പോത്തേ, നിന്ന് പരുങ്ങുന്നത്… ഇയ്യ്‌ കാര്യം പറ.”, ഞാൻ  അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു.  “അത് പിന്നെ… ഇൻക് ഇക്കാനൊട് ഒരു കാര്യം പറയാനുണ്ട്.” “അത് തന്നെയല്ലേ പോത്തേ ഞാനും ചോദിക്കുന്നത്?എന്ത കാര്യം?” “അത്… ഇക്കൊരാളെ ഇഷ്ടമാണ്. ഇക്ക അതൊന്ന് വാപ്പനോട് പറയണം. വാപ്പ പുതിയാപ്ല നോക്കുന്നുണ്ട്ഇൻക്..” മടിച്ചു കൊണ്ടാണേലും ഓള് കാര്യം പറഞ്ഞു.  പെട്ടെന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. ഇത്ര നാളും ഞാൻ പോലും ഇതറിഞ്ഞില്ലല്ലോ. ഞനൊക്കെ ഓരങ്ങളായാണോ എന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി.  “ആരാ ആള്?”, ഉള്ളിലെ…

Read More

 ” ഇതാ, ഇങ്ങള് ഇതൊന്ന്‌ ഓൾക് ഇട്ട് നോക്ക്. അപ്പഴേക്കും ഞാൻ വേറെ നോക്കട്ടെ. ” കയ്യിലേക്ക് നീട്ടിയ ഒരു ജോഡി ഡ്രെസ്സും വാങ്ങി ട്രയൽ റൂമിന് മുന്നിലേക്ക് മക്കളെയും കൂട്ടിയ നീങ്ങി. ടെക്സ്റ്റൈൽസിൽ നല്ല തിരക്കാണ്, പെരുന്നാളിന് ഡ്രെസ്സെടുക്കാൻ എല്ലാരും കൂടെ ഞായറാഴ്ച വന്നതാണ്. ട്രയൽ റൂമിന് മുന്നിൽ ആളിറങ്ങാനായി മക്കളുടെ കൈ പിടിച്ചുകൊണ്ട് നിന്നു.  ഒരുപാട് പെണ്ണുങ്ങൾ ഉള്ളതുകൊണ്ട് ഒരാളെ മാത്രം നോക്കുന്നത് ശരിയല്ലല്ലോ എന്ന് ചിന്തിച്ചു ഞാൻ ഫ്രണ്ട്‌സ്സിനിമയിലെ ജയറാമിനെ പോലെ ട്രയൽ റൂമിന്റെ ചുമരിലേക് കണ്ണും തറപ്പിച്ചു നിൽക്കുകയാണ്. പെട്ടെന്നാണ് വലത് ഭാഗത്ത് എഴുപത് ഡിഗ്രി ചരിവിൽ രണ്ട് കണ്ണുകൾ എന്നെ നോക്കുന്നതായി എനിക്ക് തോന്നിയത്. തൽകാലം മനസ്സിനെ ചുമരിൽ നിർത്തി ഞാൻ എന്റെ കണ്ണുകൾ എഴുപത് ഡിഗ്രി വലത്തോട്ട് തിരിച്ചു. ശരിയാണ്‌ ഒരു മൊഞ്ചത്തി എന്നെ നോക്കുന്നു. എന്റെ നോട്ടം കണ്ടിട്ടെന്നോണം അവർ പെട്ടെന്ന് കണ്ണുകൾപിൻവലിച്ചു ബാഗിൽ നിന്നും ഫോണെടുത്തു അതിലേക്ക് നോട്ടമായി.  കണ്ണിനെ…

Read More

ഈ പ്രായത്തിൽ അല്ലെ ഇപ്പൊ പഠിക്കാൻ ഇറങ്ങുന്നത്. അതും മൂന്ന് പിള്ളേരായിട്ട്.. അടങ്ങി ഒതുങ്ങി പിള്ളേരേ പഠിപ്പിക്കാൻ നോക്ക്.  ബസ്സിലെ വിൻഡോ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ പിന്നോട്ട് പായുന്ന മരങ്ങളോടൊപ്പം ഞാനും ഓർമകളിലേക്ക് പോയി.  ഞാൻ സലീന. പ്രായം മുപ്പത്തി രണ്ട്. മൂന്ന് കുട്ടികളുടെ അമ്മ.  ഡിഗ്രിക്ക് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു കല്യാണാലോചന വരുന്നത്. ചെക്കന്റെ തറവാട്ട് മഹിമയും കുടുംബ പാരമ്പര്യവും വീട്ടുകാർക്ക് ഇഷ്ടമായത് കൊണ്ടും ചെക്കൻ തരക്കേടില്ല എന്ന് തോന്നിയത് കൊണ്ടും പത്തൊൻപതാം വയസിൽ എന്റെയും ഹിഷാമിക്കയുടെയും കല്യാണം കഴിഞ്ഞു.  എല്ലാരെ പോലെയും തുടക്കം നല്ല സന്തോഷമുള്ളതായിരുന്നു. ഹിഷാമിക്ക ആളൊരു പാവമായത് കൊണ്ട് ആര് എന്ത് പറഞ്ഞാലും മൂപ്പര് വിശ്വസിക്കും എന്നെ ആണേൽ ജീവനാണ്. ആദ്യ വർഷം തന്നെ ഞങ്ങൾക്ക് ഒരു മോൻ പിറന്നു. പതിയെ പോയിരുന്ന ജീവിതം പതുക്കെ പതുക്കെ തിരക്കിലേക്ക് മാറി.  പെട്ടെന്ന് തന്നെ മരുമകളിൽ നിന്ന് ഒരു ജോലിക്കാരിയിലേക്ക് പ്രമോഷൻ കിട്ടിയത് പോലെ…

Read More

രാവിലെന്നേ അടുക്കളെന്ന് നാല് ദോശേം തിന്ന് വെള്ളം കുടിക്കാൻ നേരത്താണ് ഉമ്മ അലക്കുന്ന ഒച്ച കേട്ടത്..  ഈയിടെ ആയിട്ട് ഉമ്മ പണിയെടുക്കുന്നത് കാണുമ്പോ നിക്ക് ഇച്ചിരി സങ്കടം കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാണ്ടില്ലണ്ടില്ല..  വെള്ളത്തിന്റെ ഗ്ലാസും പിടിച്ചു ഉമ്മാടെ അടുത്തേക്ക് ചെന്നു..  ന്റെ ജീൻസ് പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാൻ കരാറെടുത്തപോലെയാണ് നിന്നലക്കുന്നത്..  അലക്ക് കല്ലിന്റെ അടുത്ത് അഞ്ചാറ് വാഴ നൽപ്പുണ്ട് അതിലൊന്നിൽ ചാരി നിന്ന് ഉമ്മാനെ വിളിച്ചതും.. ചാരി നിന്ന വാഴക്ക് ഒരു ഗമ. വാഴ ഒന്ന് ചെരിഞ്ഞു. ഒന്ന് വലത്തോട്ട് ചെരിഞ്ഞു നിന്ന വാഴയെ ഞാനൊന്ന് നോക്കി..  ഉമ്മ എന്നെയും നോക്കി.. പിന്നെ ഞങ്ങൾ രണ്ടാളും വാഴയെ നോക്കി..  ന്റെ ജീൻസ് പാന്റ് അവിടെ ഇട്ട് എന്നെ വഴക്ക് പറഞ്ഞോണ്ട് ഓടി വന്നു ഒരു മട്ടലെടുത്തു ഉമ്മ വാഴക്ക് താങ് വെച്ചു..  ഹൗ.. ന്തൊരു കരുതലാണ് ന്റുമ്മാക്..  മ്മ.. ന്നെ വഴക്ക് പറയുന്നത് കേട്ടാൽ തോന്നും വാഴ…

Read More

അടുക്കളയിൽ നിന്നും ” നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ” എന്ന ഗാനത്തിനോടൊപ്പം ഒഴുകിവന്ന പൊരിച്ച മീനിന്റെ മണമാണ് എന്നെ അടുക്കളയിലേക്ക് ഹഠാദാകർഷിച്ചത്.  അടുക്കള വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളായ ഭർത്താവ് ആയി അവിടെ പോയി നിന്നിട്ടും ഓള് ഹിമമഴയിൽ ലയിച്ചു മീൻ വറുത്തെടുക്കുകയാണ്. വെറുതെ എന്തിനാ അവിടെ കിടന്ന് എക്സ്പ്രഷനിട്ട് ചാവുന്നത് എന്ന് കരുതി തിരിച്ചു വന്ന് സോഫയിലിരുന്നു ഫോണിന്റെ നെഞ്ചിൽ തടവാൻ തുടങ്ങി.  അഞ്ച് മിനിറ്റ് കഴിഞ്ഞതും സങ്കട മുഖഭാവത്തോടെ കെട്യോൾ വന്ന് അടുത്തിരുന്നു എന്തെക്കെയോ സ്വയം പറയുന്നുണ്ട്.  ” അല്ലെങ്കിലും ഒരമ്മയുടെ വേദന അമ്മമാർക്ക് തന്നെയല്ലേ മനസ്സിലാവൂ. എന്നൊക്കെ സ്വയം പറയുന്നത് കേട്ടിട്ടാണ് ഞാൻ കാര്യം തിരക്കിയത്.  ” ഇങ്ങക്ക് ആ മീനിനെ വാങ്ങുമ്പോ അതിന്റെ കുട്ടികളെ കൂടെ വാങായിരുന്നില്ലേ. അതിന്റെ കുട്ടികൾ ഇപ്പൊ അമ്മയെ കാണാഞ്ഞിട്ട് കരയുന്നുണ്ടാവില്ലേ?’  ” ഓ പിന്നെ മീൻ വലയിൽ കേറുമ്പോ ആധാർകാർഡും എടുത്ത് ഫാമിലിയായിട്ടല്ലേ ചെന്ന് കേറികൊടുക്കുന്നത്.…

Read More

  സൈനാ.. സൈ നാ. ഇനീം അന്റെ ആട് ന്റെ തൊടീല് കേറിയാ അയിന്റെ മുട്ടുംകാല് ഞാൻ തല്ലി ഓടിക്കും. ഉസ്റും പുളിയും ല്ലാത്ത സാധനം.. ന്റെ ഒരൊറ്റ വാഴേടേം കൂമ്പ് ബാക്കി ആക്കാണ്ട് അത് തിന്ന്ക്ക്ണ്.. ന്റെ റബ്ബേ. ഇനി ഈട്ന്ന് വരുമ്പോൾ തൊള്ളീന്ന് ഞാൻ കേൾക്കണല്ലോ.. വാഴ കൂമ്പ് മുഴുവൻ ആട് തിന്ന പരാതി സൈനത്താനോട് പറയുകയാണ് സൂറത.. കെട്ടിയോൻ വന്നാൽ വായിലുള്ള ചീത്ത മുഴുവൻ കേൾക്കണല്ലോ ന്ന് ആലോചിച്ചു താടിക്ക് കയ്യും കൊടുത്തു സൂറനെ നോക്കി സങ്കട പറയാ.. ചെമ്മീൻ വൃത്തിയാക്കി അതിന്റെ വെള്ളം തെങ്ങിൻ ചോട്ടിലൊഴിച്ചു ചെമ്മീൻ പാത്രവുമായി സൂറത്താടെ അടുത്തേക് വന്നു സൈനത്താ. ന്റെ സൂറാ. ഇയ്യൊന്ന് ബെഷമിക്കല്ലേ അന്റെ കെട്ട്യോനോട് പറഞ്ഞേക്ക് ന്റെ ആട് തിന്നതാന്ന്.. ഒന്നൂല്ലേലും ഓളൊരു കെർപ്പക്കാരത്തി ആടല്ലേ. ആയിനും ണ്ടാവൂലെ കെർപ്പപൂതി.. “പൊയ്ക്കോ അവ്ട്ന്ന് ബലാലെ. ന്റെ വാഴകൂമ്പ് ന്നെ തിന്നണം ല്ലേ അന്റെ ആടിന് കെർപ്പപൂതി മാറാൻ.…

Read More

” വാപ്പാക് നാണമില്ലേ ഈ വയസാം കാലത്ത് പെണ്ണ് കെട്ടണം ന്ന് പറയാൻ. ഒന്നൂല്ലേലും ഉമ്മ മരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞല്ലേ ഉള്ളൂ.. ” ഇനി ഇതും ചോദിച്ചോണ്ട് ഇങ്ങള് എന്നെ വിളിക്കേണ്ട. ഓളേം മക്കളേം ഒറ്റക്ക് അവിടെ നിർത്താൻ തന്നെ എനിക്ക് പേടി തോന്നുന്നു ഇപ്പൊ. മകന്റെ വാക്കുകൾ പച്ച മാംസത്തിൽ സൂചി കുത്തുന്ന വേദനയോടെ അയാളുടെ കാതുകളിൽ തുളഞ്ഞു കേറി. അവനോട് ചോദിക്കാൻ പാടില്ലായിരുന്നു എന്ന കുറ്റബോധം അയാളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. ഒന്നും വേണ്ടിയിരുന്നില്ല. ആഗ്രഹങ്ങൾ എല്ലാം അടക്കിപ്പിടിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് വർഷം മുപ്പതായി. അവളില്ലാത്ത അറുപത് ദിനങ്ങൾ അയാൾക്ക് അറുപത് വർഷം പോലെ അനുഭവപ്പെട്ടു.  ചോറ് തിന്ന് എന്നും അല്പം കിടക്കുന്നതാണ്, പക്ഷെ എന്തോ മകന്റെ വാക്കുകൾ അയാളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.  ഹാങ്ങറിൽ നിന്നും വെള്ള ഷർട്ടും എടുത്തിട്ടു ഒരു കുടയും ചൂടി അയാൾ വീട്ടില് നിന്നും ഇറങ്ങി തന്റെ പ്രിയപെട്ടവളുടെ അടുത്തേക്ക് നടന്നു.…

Read More

കെട്യോൾക്ക് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ് കിട്ടിയത് മുതൽ തുടങ്ങിയതാണ് മുറുമുറുപ്പ് അവൾക്ക് ഇത് വാങ്ങിക്കൊടുത്തു അത് വാങ്ങിക്കൊടുത്തു ന്ന് പറഞ്ഞു എന്നും ചെവിതിന്നൽ തന്നെ പണി. .. ഇന്ന് രാവിലെ പിന്നേം തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിച്ച ഷംനക്ക് വെഡ്‌ഡിങ് ആനിവേയ്സറിക്ക് ആപ്പിൾ15 ആണ് പോലും സമ്മാനം കൊടുത്തത്, അഞ്ചിൽ പഠിച്ച സൂറാക്ക് ആപ്പിൾ ഐപാഡ് കൊടുത്ത്, ഒൻപതിൽ പഠിച്ച കദീജക്ക് ആപ്പിൾ എയർപോഡ് ബർത്ഡേ സമ്മാനം കിട്ടി എന്നൊക്കെ അക്കമിട്ട് പറയുന്നതിന്റെ ഇടയിൽ ഓള് പറയാ ഇങ്ങക്ക് എനിക്കൊരു ആപ്പിൾ വാങ്ങി തന്നൂടെ ന്ന്.. ” ഓഹ് മറ്റുള്ളോരുടെ കെട്യോൻ വാങ്ങിച്ചു കൊടുത്തത് ഓർത്തുവെക്കാൻ നിങ്ങൾ പെണ്ണുങ്ങക്ക്  നല്ല മിടുക്കണല്ലോ ഞാൻ വാങ്ങി തന്നതല്ലേ ഓർമ ഇല്ലാത്തത്.. ” നിങ്ങൾ എന്ത് വാങ്ങി തന്നൂന്നാ മനുഷ്യ ? ” അതെന്താടി ഇന്നലെ അല്ലെ നിനക്ക് ആപ്പിൾ ഷെയ്ക്ക് വാങ്ങി തന്നത് അന്നേരം ചിരിച്ചോണ്ട് കുടിച്ചതാണല്ലോ. വേണേൽ നിനക്കും ഒരു ഫോട്ടോ…

Read More

” അല്ലെടി ഷാഹീ, നീ ഈ സർട്ടിഫിക്കറ്റ് ഇടക്കിടെ എടുത്ത് നോക്കിയിട്ടെന്താ. അതവിടെ വെച്ചിട്ട് പോയി ചായ ഇട്”  ” ഹമ്… നിങ്ങൾക്കറിയില്ലല്ലോ  ഈ സർട്ടിഫിക്കറ്റിന്റെ വിലയും എന്റെ നഷ്ടങ്ങളുടെ വ്യാപത്തിയും”. എന്റെസ്വപ്നമാണ് ഇവിടേ ഇരിക്കുന്നത്.  ” അതെങ്ങനാ ഒരു പെണ്ണിന്റെ സ്വപ്നം എന്താണെന്ന് അറിഞ്ഞാൽ അല്ലെ ഇതിന്റെയൊക്കെ വില അറിയൂ”..  ” പുസ്തക താളുകളിലും സിനിമയിലും നിങ്ങൾ കാണുന്ന പെണ്ണിന്റെ സ്വപ്നമല്ല യഥാർത്ഥ സ്വപ്നം. സ്വന്തമായിട്ടൊരു ജോലി വേണം എന്നാഗ്രഹിക്കുന്ന പെണ്ണിന്റെ സ്വപ്നം. എൻജിനിയർ ആവാൻ കൊതിച്ചു പഠിച്ചിട്ടും അടുക്കള ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പെണ്ണിന്റെ സ്വപ്നം. ഡോക്ടറാവാൻ ആഗ്രഹിച്ചിട്ടും പഠിക്കാൻ പോവാൻ പറ്റാതെ ആഗ്രഹങ്ങൾ മൂടിവച്ച പെണ്ണിന്റെ സ്വപ്നം. നഷ്ടസ്വപ്നത്തിന്റെ വേദന അറിയണമെങ്കിൽ സ്വന്തമായൊരു സ്വപ്നമുണ്ടാവണം ആഗ്രഹിക്കണം പ്രയത്നിക്കണം. ഇതൊന്നുമില്ലാത്തനിങ്ങളോട് ഇതിന്റെ വിലയെ പറ്റി പറഞ്ഞിട്ട് കാര്യമില്ല” എന്റെ ഒരൊറ്റ ചോദ്യത്തിന് ഓള് ‘ ദി കിങിലെ’ ഡയലോഗ് മാറ്റിയടിച്ചു ഒരൊറ്റ നിൽപ്പാണ് മുന്നിൽ.. വിട്ട്കൊടുക്കാൻ പറ്റില്ലല്ലോ.  ” അതിലൊരു…

Read More

” ഡാഡ്, ഇന്ന് മുതൽ ഈ വീട്ടിൽ നമ്മൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന് പാടുള്ളു.”  രാവിലെ ജോലിക്കിറങ്ങാൻ നേരം മോളുടെ വക വീട്ടിൽ പുതിയ നിയമം പാസ്സാക്കി.  ഇത് കേട്ടപ്പോ കെട്യോൾക് ഒരു മസില് പിടുത്തം. ഇംഗ്ലീഷ് അറിയാം എന്നുള്ള അഹങ്കാരം അല്ലാതെന്ത്..  ഞാനും വിട്ട് കൊടുത്തില്ല ഇംഗ്ലീഷ് പുഷ്‌പം  പോലെ ഉപയോഗിക്കുന്ന ഞമ്മളോടാണ് കളി ( പുഷ്‌പം ഏതാണെന്ന് ചോയ്ക്കണ്ട, അത് നീലക്കുറിഞ്ഞി ആണ് ) ” അല്ല മോളെ ഇന്ന് തന്നെ ഇംഗ്ലീഷ് ആക്കണോ? ഇന്ന് കേരളപ്പിറവി ആണ്. ” ” നോ നോ. ഡാഡ്. മാം സെഡ് ടുഡേ ഓൺവെർഡ്സ് ഓൾ സ്റ്റുഡന്റഡ് വിൽ ടോക് ഇൻ ഇംഗ്ലീഷ്. സൊ നോ എക്സ്യൂസ്.”  ” ഹാ ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്.”  ” മൈ ഡിയർ വൈഫ്, കം ആൻഡ് ഗിവ് മി സെൻഡോഫ്.”  എന്നും യാത്രയാക്കാൻ വരുന്ന കെട്യോളെ കാണാതായപ്പോ ഇംഗ്ളീഷിൽ തന്നെ അങ്ങട് വിളിച്ചു..  ന്റെ…

Read More