Author: Salini Murali

ഒട്ടും തിരക്കില്ലാത്ത തിരക്ക് പിടിച്ചൊരു അമ്മ !

അന്ന് വൈകുന്നേരമാകാൻ സുമിത്ര അക്ഷമയോടെ കാത്തിരുന്നു.. സന്തോഷം അടക്കാൻ വയ്യാതായിരിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരോടും ഒന്നും പറയാനും നിവർത്തിയില്ല. രണ്ടു ദിവസമായിട്ട് വല്ലാത്ത ക്ഷീണം ആയിരുന്നു. എപ്പോഴും എവിടെയെങ്കിലും കിടക്കാനും, മനം പിരട്ടലും തലചുറ്റുന്നതു പോലെയും ഒക്കെ തോന്നിയപ്പോൾ സുമേഷേട്ടനോട് ഒന്ന് സൂചിപ്പിച്ചു. “അത്‌ എന്തെങ്കിലും ദഹിക്കാഞ്ഞിട്ടായിരിക്കും” അപ്പോൾ മനസ്സിൽ തോന്നിയ സംശയം മറ്റൊന്നായിരുന്നു. ഡേറ്റ് ആകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതും ദഹിക്കാഞ്ഞിട്ടായിരിക്കുമോ ! അമ്മ വിളിച്ചപ്പോഴും ചോദിച്ചു. ഒന്നും ഉറപ്പിക്കാനായില്ല. ഇന്ന് കുളിയും കഴിഞ്ഞു തുണി വിരിച്ചതേ ഓർമയുള്ളൂ.. തലകറങ്ങി അവിടെ തന്നെ വീണു.  ഭാഗ്യത്തിന് മീൻ വിൽക്കാൻ വന്ന അന്നാമ്മ ചേട്ടത്തി കണ്ടത് കൊണ്ട് ഏറെ നേരം കിടക്കേണ്ടി വന്നില്ല. മുഖത്ത് വെള്ളം കുടഞ്ഞു പിടിച്ചെഴുന്നേല്പിച്ചു. വിളർച്ച കണ്ട് ലക്ഷണവും പറഞ്ഞു. ഡോക്ടറെ കാണാൻ പോകാൻ പുള്ളിക്കാരനെ വിളിക്കാൻ നിർബന്ധിച്ചെങ്കിലും അതൊന്നും വേണ്ട. ആള് വരട്ടെ. എന്നിട്ട് പോകാമെന്നു പറഞ്ഞു താനാണ് വിലക്കിയത്. ക്ലോക്കിലേക്കു നോക്കി. ആറുമണി…

Read More