Author: Samna Poongadan

എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സ്റ്റാതം അണ്ണൻ വായിക്കുവാൻ ഇങ്ങ് കേരളത്തിലെ നീർമാതളത്തിന് പേര് കേട്ട പുന്നയൂർക്കുളത്തു നിന്നും ഞാൻ എഴുതുന്നത്… സുഖമാണോ ചേട്ടാ… പണ്ടത്തെ പോലെ അങ്ങയുടെ സിനിമകൾ കണ്ട് ആ ശരീര, നടന സൗന്ദര്യത്തിൽ മയങ്ങിയ ഒരു ടീനേജ്കാരിയല്ലിന്ന് ഞാനെന്ന് അറിയാമോ? കാലമിത്ര കടന്ന് പോയിട്ടും കെട്ടിച്ചു വിട്ട വീട്ടിൽ ഞാനിത്ര പടർന്നു പന്തലിച്ചിട്ടും നിങ്ങളുടെ സൗന്ദര്യത്തിനും അഭിനയ മികവിനും ഒരു കോട്ടവും പറ്റിയില്ലല്ലോ എന്നോർത്തു സന്തോഷിക്കട്ടെ. ഞങ്ങളുടെ നാട്ടിലെ സൗന്ദര്യധാമം മമ്മുക്ക ആയിരുന്നിട്ടും എങ്ങനെ നിങ്ങളെന്റെ മനസ്സിൽ കയറിപ്പറ്റി എന്നത് ഇന്നും എനിക്കറിയില്ല. പാത്തും പതുങ്ങിയും മക്കൾ കാണുന്ന സിനിമകളിലെ ചേട്ടനെ നോക്കി ഇന്നും ഞാൻ നെടുവീർപ്പിടും. അല്ലെങ്കി പിള്ളാര് അവറ്റോൾടെ തന്തയോട് പറയൂലെ… എന്തൊക്കെ സഹിച്ചാലാ എന്റെ സ്റ്റാതം ചേട്ടാ ഒന്ന് കണ്ണ് നിറയെ കാണാൻ പറ്റുക.. ഉമ്മാക്ക് ക്രഷ് ഉണ്ടാർന്നോ ചോയ്ക്കുംമ്പോ “ഇപ്പോളും ഉണ്ടെടാ മക്കളെ”ന്നു പറയാൻ മനസ് വെമ്പും.. ചെലപ്പോ ഒക്കെ ഒളിപ്പിച്ചു വെച്ച…

Read More