Author: Seena Majeed

മനുഷ്യന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ഘട്ടമാണ് വാർദ്ധക്യം. പണ്ടൊക്കെ ഇത് ഒരു അനുഗ്രഹീത കാലമായിരുന്നു. മനുഷ്യ ജീവിതത്തിലെ നാല് അവസ്ഥകളാണ് ശൈശവം കഴിഞ്ഞാൽ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം. ഇതിൽ ഒന്നുമറിയാത്ത ശൈശവവും കൗതുകമുള്ള ബാല്യവും സുന്ദരമായ കൗമാരവും പ്രാപ്തമായ യൗവ്വനം തുടർന്ന് വരുന്ന സമാധാനപരമായ വാർദ്ധക്യം. ഇതാണ് നാം ആഗ്രഹിക്കുന്ന ജീവിതം. പലരുടെയും ജീവിതത്തിൽ ഇത് പലതരത്തിലാണ് ഉണ്ടാവുക. പലർക്കും പലരീതിയിലുള്ള ജീവിതമായിരിക്കുമല്ലോ. വാർദ്ധക്യഅവസ്ഥയിൽ എല്ലാവരും ആഗ്രഹിക്കുന്നതും സമാധാനപരമായ ജീവിതമാണ്. അതുവരെ ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തന്നെത്തന്നെ മറന്ന് ജീവിച്ചവരാകും അധിക പേരും. വിദ്യാഭ്യാസകാലം കഴിഞ്ഞാൽ ജോലിക്കായുള്ള നെട്ടോട്ടം, വിവാഹം, കുട്ടികൾ അങ്ങിനെ ജീവിതത്തിലെ ഒരുപാട് അവസ്ഥകളിലൂടെ കടന്ന് ആണ് വർദ്ധക്യത്തിലെത്തുന്നത്. ഈ അവസ്ഥയിൽ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മക്കളും പേരക്കുട്ടികളുമായുള്ള സന്തോഷകരമായ ജീവിതം. ഞാൻ ഇതുവരെ ഓടിയത് വെറുതെയായില്ല എന്ന മനഃസംതൃപ്തി അടയുന്ന ജീവിതം. എന്നാൽ ഇന്ന് അധികപേർക്കും ആ അവസ്ഥ അനുഭവിക്കാൻ…

Read More

“ഉമ്മാ..” ചെറിയ മോളുടെ വിളിയാണ്‌ ചിന്തയിൽ നിന്നുണർത്തിയത്. പാടത്തു പണിക്കാരുണ്ട്. പണ്ടത്തെയും ഇന്നത്തേയും പാടത്തു പണി തമ്മിലുള്ള വ്യത്യാസം ആലോചിച്ചിരിക്കുകയായിരുന്നു. പണ്ടൊക്കെ പാടത്തുപണിയായാൽ വീട്ടിൽ എന്തായിരുന്നു തിരക്ക്. ആഘോഷമായാണ് വിത്ത് വിതച്ച് കഴിഞ്ഞ്, രണ്ടു വിരൽ പാകത്തിൽ വളർന്നാൽ പിന്നെ ഞാറുപറിക്കൽ. പിന്നെ ഞാറു നടാൻ തുടങ്ങും. നാല് നാൾ മുൻപേ പാടം പൂട്ടി ഉഴുതു തരിക്കാനിടും അതായത് നിലം തരിച്ചാലെ നുരി ( ഞാറിന്റെ )ഇരിക്കു എന്നാണ് പഴമക്കാരുടെ വിശ്വാസം. അതുകൂടാതെ വെള്ളി ചൊവ്വ ദിവസങ്ങളിൽ വിത്ത് ഇടില്ല. പണി ആരംഭിക്കുകയുമില്ല. അന്ന് പണിക്കാർക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. നീണ്ട വരാന്തയുള്ള വീടാണ് ഞങ്ങളുടേത്‌. പണിക്കാരി പെണ്ണുങ്ങൾ പത്തിരുപതു പേര് നിരന്നിരിക്കും. ഓമലയും പാച്ചുവും ഞങ്ങടെ വീട്ടിൽ സ്ഥിരം പണിക്കാരാണ്. അന്നേദിവസം ബാക്കിയുള്ളവരുടെ മുന്നിൽ അവരുടെ അധികാരം കാട്ടൽ കാണേണ്ടത് തന്നെ. കന്നു പൂട്ടുമ്പോൾ പാച്ചുവിന്റെ ഓരിയിടൽ അങ്ങേ കരയിലേക്ക് കേൾക്കും. ‘ഇമ്പ ഇമ്പാ, എന്നുപറഞ്ഞങ്ങ് പോത്തിനെ അടിച്ചുകൊണ്ടേയിരിക്കും. ഞങ്ങളാണെങ്കിൽ ഭക്ഷണം…

Read More

പ്രവാസി ണിം…. ണിം…. ണിം…. നാട്ടിൽ നിന്നുള്ള മിസ്ഡ് കാൾ കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. അവധി  ആയതിനാൽ അൽപനേരം കൂടെ ഉറങ്ങാമെന്ന് കരുതി. നാളെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ്. അതിന്റെ സന്തോഷം ആണ് മനസ്സ് മുഴുവൻ. രണ്ട് വർഷമായി നാട്ടിൽ നിന്ന് വന്നിട്ട്. അമ്മയെയും സഹോദരങ്ങളെയും കാണാൻ മനസ്സ് വെമ്പുന്നു. ജോലിയുടെയും ജീവിത പ്രാരാബ്ദങ്ങളുടെയും ഇടയിൽ വർഷങ്ങൾ കൊഴിഞ്ഞു പോയതറിഞ്ഞില്ല. ലീവ് വന്നിട്ടും നാട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ അവധി നീണ്ടു പോയതാണ്. എന്തായാലും നാട്ടിലേക്ക് ഒന്ന് വിളിച്ചു നോക്കട്ടെ. “ഹലോ അമ്മയാണ് ” മറുതലക്കൽ അമ്മയുടെ പതിഞ്ഞ സ്വരം. “അമ്മേ എന്താണ് വിശേഷം?” “ ആ മോളെ നീ നാളെയല്ലേ നാട്ടിലേക്കു വരുന്നത്. അപ്പുവിന് ഒരു ഐഫോൺ കൊണ്ട് വരണമെന്ന് പറയാനായിരുന്നു. ” “ആ അമ്മേ കൊണ്ട് വരാം, അമ്മക്കെന്തെങ്കിലും വേണോ? പറഞ്ഞെതെല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വല്ലതും?” “വേണ്ട മോളെ എനിക്ക് നീ ഇങ്ങോട്ട് വന്നാൽ മതി.” അമ്മയുടെ ശബ്ദം…

Read More