Author: Shaji kattumpuram

ഹായ് ഞാൻ ഷാജി.കാട്ടുംപുറം

ചിങ്ങം പത്ത് കഴിഞ്ഞപ്പോൾ അച്ഛൻ മകളോട് തുറന്നു പറഞ്ഞു. ‘ അവനെ കൊണ്ട് നിന്നെ കെട്ടിക്കില്ല ‘ “പാറമടയിൽ കൂലിപ്പണി ചെയ്യുന്നവൻ സ്വന്തമായി പാറക്കോറി ഉണ്ടെന്നുള്ള അവകാശവാദം! ഞാൻ ശരിക്കും അന്വേഷിച്ചു. അവൻ രാത്രിയിൽ അടിപിടി കേസിലും പ്രതിയാണ്.” മകൾ അച്ഛനിൽ നിന്നും മുഖം തിരിച്ചു. ഭക്ഷണത്തോട് വെറുപ്പ് കാണിച്ചു. മലർന്നുകിടന്ന് സ്വപ്നം കണ്ടവൾ, ഇപ്പോൾ ആ ഭാഗം മറന്നിരിക്കുന്നു. മാസങ്ങൾ രണ്ടു കഴിഞ്ഞു. മകൾക്ക് ഒരു രജിസ്ട്രേഡ് കത്ത്, അതും വിദേശത്തുനിന്നും. സെൻസർ ചെയ്യാൻ അച്ഛൻ കത്രിക കയ്യിലെടുത്തു. പക്ഷേ, സ്വിറ്റ്സർലണ്ടിലെ ചാപ്പൽ പാലത്തിൽ വിഷാദമൂകാനായി നിൽക്കുന്ന മകളുടെ കാമുകൻ, ചിലപ്പോൾ അവൻ നദിയിൽ ചാടി ആത്മഹത്യ ചെയ്താലോ? കൂലിപണിക്കാരൻ എങ്ങനെ ഇത്രയും പണം മുടക്കി വിദേശരാജ്യത്ത് പോകാൻ കഴിയും? “എനിക്കാരുമില്ലേ ” പാറയിൽ കൂടം കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട് അച്ഛൻ തിരിഞ്ഞു നോക്കി. മകൾ നെഞ്ചത്തടിച്ച് നിലവിളിച്ചതാ…! മകളുടെ വാശി, നിറപറയും മൂന്നു കൂട്ട പായസം! താലികെട്ടും…

Read More

ചെറുകഥ നിരാശ കേളുപ്പണിക്കര് വിരലുകൾ പലവട്ടം മടക്കി ഗണിച്ചു നോക്കി. നീളത്തിൽ ഒരു കുപ്പി മണ്ണെണ്ണ, അതും 50 പൈസക്ക്‌ കിട്ടുമ്പോൾ പാട്ടവിളക്ക്‌ ഒരെണ്ണം 20 ദിവസം കുശാല്. എല്ലാ മാസവും 24 രൂപ അടച്ചു രസീത് കൈപ്പറ്റണം. വീടിന്റെ മങ്കട്ട എല്ലാം കുത്തിക്കിഴിച്ച് പാപ്പറവള്ളി പടർത്തണം. പിന്നെ വെളിച്ചം കാണണമെങ്കിൽ വാഴത്തട ഒരെണ്ണം. “എല്ലാംകൂടി കാശ് എത്രയാ”? തൊട്ടാൽ ചെലപ്പോല് ചത്തുപോകും ( ഷോക്ക് ) “നമുക്ക് കറണ്ട് വേണ്ട… കർണ്ടാഫിസിലെ ഏമാനോട്‌ പോയി പണി നോക്കാൻ പറ!” തലമുറ ഒന്ന് രണ്ട്  കഴിഞ്ഞു. കേളു പണിക്കരുടെ വിരലുകൾ പഴയത് പോലെ നിവരുന്നില്ല. സന്ധ്യാനാമം കഴിഞ്ഞു. ചെറുമക്കളോട് ചെറിയൊരു കുശലം. ” ആ കുന്ത്രാണ്ടം ഒന്ന് വെച്ചാടാ മക്കളെ”( ടെലിവിഷൻ ) അവളുടെ രാവുകളുടെ പതിനാറാം ഭാവം കണ്ടു കേളുപ്പണിക്കരുടെ വെള്ളെഴുത്ത് ബാധിച്ച കണ്ണുകൾ വിദൂരം തുറിച്ചു നോക്കി. ” പണ്ടേ വേണ്ടതായിരുന്നു ഈ കറണ്ട്. അവളുടെ രാവുകൾ വെള്ളിവെളിച്ചത്തിൽ കാണാമായിരുന്നു.…

Read More

‘നിങ്ങളെ ഒന്നിനും കൊള്ളില്ല മനുഷ്യാ, കൊത്താനോ കുത്താനോ, കോഞ്ഞാണം!’ °°°°°°°°°° ചെല്ലപ്പനശാരി കൂരക്കുമുന്നിൽ കുത്തിയിരുന്നു നെടുവീർപ്പിട്ടു, അവൾ പോയിട്ടു രണ്ടുമാസം കഴിഞ്ഞു ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല പിണങ്ങിപോയതുപോലെ. അയാൾ മരപ്പലകയിൽ കൊത്തി മിനുക്കിയ വിവിധ രൂപങ്ങൾ – പ്രത്യേകിച്ചു ശകുന്തളയുടെ രൂപം, ഭാവം – തങ്കമ്മയുടെ മനസ്സിൽ നാളുകൾ കടക്കുംതോറും ജീവൻ വെച്ചു. അത്ഭുതമായി, ഒറ്റത്തടിമരമായ അയാളോട്‌ അവൾക്ക് അനുകമ്പ തോന്നി അതു പതുക്കെ അനുരാഗമായി. നെല്ലികുന്നിൽ രാഘവൻ മകളുടെ കല്ല്യാണ തലേദിവസം നിറദീപങ്ങൾ തെളിയിക്കുന്ന തിരക്കിലായിരുന്നു ചെല്ലപ്പനശാരി. വയറുകൾ കൂട്ടി കെട്ടുന്നതിനിടയിൽ യാദൃശ്ചികമായി തങ്കമ്മയെ കണ്ടു. മുല്ലപ്പൂവു ചൂടിയതാകാം പതിവിലും സുന്ദരിയായ അവളുടെ പുഞ്ചിരിക്കുന്ന മുഖം ; അയാൾ അയാളെ മറന്നു തുടങ്ങിയ നിമിഷം. “കണക്ഷൻ ശരിയായോ?”, കാണമറയത്ത് നിന്നും സഹായിയുടെ ചോദ്യം. “ങഹാ”, തങ്കമ്മയെ മനസ്സിൽ നിറച്ചു ചെല്ലപ്പനശാരി മൂളി. സഹായി സഹായിച്ചു സ്വിച്ചിട്ടു. കൂട്ടികെട്ടാൻ മറന്ന്പോയ വയറുകൾ ചെല്ലപ്പനശാരിയുടെ കയ്യിലിരുന്നു തുള്ളി വിറച്ചു.. പത്താംതരം പഠിച്ചതിന്റെ ഗുണപാഠം! തങ്കമ്മ…

Read More

“വിതുമ്പുന്നത് സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും വിതുമ്പാറുണ്ട്…. അകലങ്ങളിലേ  മഴമേഘങ്ങൾ ഭൂമിയിലേക്ക് വരാൻ കൊതിക്കുന്നത്പോലെ ഒരു തുള്ളി മതി വേനലിൽ വെന്തുരുകുന്ന മണ്ണിനുദാഹമകറ്റാൻ.” ആദ്യ രാത്രിയിൽ മദ്യം,  മയങ്ങിപ്പോയ ആരംഭശൂരൻ ഓടിതളരുന്ന മനുഷ്യൻ. പടിഞ്ഞാറൻ കാറ്റിൽ എന്റെ  നെടുവീർപ്പുകൾ അലിഞ്ഞുചേരുന്നുണ്ടായിരുന്നു. ദിവസങ്ങൾ ഇഴയുംതോറും എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്തുകൊണ്ടിരുന്നു. ‘അകത്തോൾ’ അലിഖിതമായ സ്ത്രീജന്മമാണെന്ന് കരുതിയോ? അവസാനം ഞാൻ മടുത്തു പക്‌ഷേ, ചിലപ്പോൾ? ” അയാളെ ഞാൻ കൊന്ന് കെട്ടിത്തൂക്കിയതാണന്ന് ഇപ്പോൾ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട് ”  നിരാശയും ദുഃഖവും പകർന്ന വാസുമതിയുടെ മൊഴിചുണ്ടുകൾ വിറച്ചു. “ജീവിതം പലപ്പോഴും പുഴപോലെയാണ് വാസുമതി ഇടക്ക് കലങ്ങും പിന്നെ തെളിയും ഒഴുക്കിന് തടസ്സങ്ങൾ വരുമ്പോൾ ചുഴികളും” “കാരണവർക്ക് അത്‌ പറയാം, ഞാനിപ്പോഴും സംശയത്തിന്റെ നിഴലിലാണ്,  പുരുഷസാമിപ്യം കൊതിച്ച നാളുകൾ എത്രയോ…. നിങ്ങളുടെ  അരികിൽ ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ നിറഞ്ഞ സന്തോഷത്തിലാണ്”. വാസുമതി വിതുമ്പി.   അയാൾ അവളെ   അരികിലേക്ക് ചേർത്ത് തഴുകി. വടക്ക്‌വശത്തെ ജാലകപ്പാളിയുടെ അളവ് അല്പം കൂടിയപ്പോൾ അവളുടെ മുഖം വിളറി “എന്തിനാ…

Read More

നിഴലുകൾ കറങ്ങുന്ന അസ്തമയ നേരം. കവലയിൽ, ജിമ്മിക്ക്  ഫ്ലക്സിലേക്ക് ഒന്നേ നോക്കാൻ തോന്നിയുള്ളൂ. അപ്പച്ചന്റെ തെളിയാത്ത മുഖം.  അവൻ  മുഖം കുനിച്ചു പതുക്കെ നടന്നു. ഉയർന്ന് പറക്കാൻ കൊതിക്കുന്ന പ്രായത്തിൽ, ഒരു മാലാഖയെപോലെയാണ് ത്രേസ്യാ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.    അവൾ  മലമുകളിൽ ഒറ്റപെടും തീർച്ച,  ഞങ്ങൾ ജനങ്ങൾ തിങ്ങിപാർക്കുന്ന താഴ്‌വരയിൽ ഒരു വാടക വീട്ടിലേക്ക്. വർഷങ്ങൾ ഏഴു കഴിഞ്ഞു. പരീക്ഷണങ്ങൾ പരീക്ഷയും പലത് കഴിഞ്ഞു. ഒരു കുഞ്ഞിക്കാല്  കാണാൻ കഴിയാതെ ചിറകുകൾ തളർന്നു. വളക്കൂറുള്ള മണ്ണിൽ  തൈ നട്ടു അത് മരമായപ്പോൾ അതിൽ ചില മരങ്ങളിൽ ഇലപഴുപ്പും  പട്ടമരവിപ്പും തുടങ്ങി, മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴുള്ള വേദനയോടെ ഞങ്ങൾ നോക്കി നിന്നു. പലപ്പോഴും കാലാവസ്‌ഥ പ്രതികൂലമായി കൂലിപ്പണിയും നിലച്ചു.  പാല് ചുരത്താൻ മരങ്ങളും മറന്നു. വീട്ട് വാടക, നിത്യചിലവുകളും കടം വാങ്ങി ഞങ്ങൾ മടുത്തതോ തരാൻ മടിച്ചതോ….? അവസ്‌ഥാന്തരം ജീവിതം അവസാനിപ്പിക്കാം ഞങ്ങൾ തീരുമാനിച്ചു. അന്ന് രാത്രി പതിവ് ഇല്ലാത്ത  മുട്ടകറിയും പാലപ്പവും വിളമ്പി കുടിക്കാൻ വീഞ്ഞും.  കീടനാശിനി നിറഞ്ഞ കുപ്പി ഞങ്ങളെ…

Read More