Author: Shams Veetil

സിലബസിനു പുറത്തു കറങ്ങുന്നവൻ.

മൂന്നു ദശാബ്ദങ്ങൾക്കു മുമ്പ് സൗദി അറേബ്യയിൽ മലയാളപത്രവും മാസികയും കിട്ടാത്തിടത്ത് പെട്ടു പോയതിനാൽ കുറെ ദിവസങ്ങൾക്കു ശേഷം കിട്ടിയ ഒരു മാതൃഭൂമി വാരികയുടെ അവസാന പേജിൽ കാർട്ടൂണിസ്റ്റ് മദനൻ വരച്ചിട്ട കാർട്ടൂൺ കണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാ എഴുത്തുകാരന്റെ വിയോഗം അറിയുന്നത്. കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും ജനഹൃദയങ്ങളിൽ ഇപ്പോഴും അദ്ദേഹം മായാതെത്തന്നെ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ മാഹാത്മ്യത്തെക്കുറിച്ചു എനിയ്ക്ക് എഴുതാനറിയില്ല. ‘ഓറിയൻറ് ലോങ്മാൻ ‘തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പതിനാറോളം കഥകളിൽ തർജ്ജമക്കാരനായ എഴുത്തുകാരനിലൊരാൾ, അനുഭവങ്ങളിൽ അദ്ദേഹം നേരിട്ട വെല്ലു വിളികളെക്കുറിച്ചു അക്കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പിനു കൊടുത്ത അഭിമുഖത്തിൽ വാചാലമായി പറഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു . ഒരുപാടു നാടൻപദപ്രയോഗങ്ങൾ. മലയാള ഭാഷയിൽ നിന്നു തന്നെ വേറിട്ടു നില്ക്കുന്ന തദ്ദേശപരമായ പ്രയോഗങ്ങൾ തന്നെ നിരവധി നിരത്തിവെച്ചിരുന്നു. ഉദാഹരണത്തിനു ‘കുഴിയാന’ എന്ന പദത്തിനു നേർപദം ആംഗലേയത്തിലുപയോഗിച്ചാൽ എഴുത്തുകാരനുദ്ദേശിച്ച വൈകാരിക തലം വായനക്കാരനിലെത്തില്ലെന്ന തിരിച്ചറിവിനാൽ കുഴിയാനയെന്നു ഇംഗ്ലീഷിലെഴുതി പകരം ഒരു പേജോളം വ്യാഖ്യാനം എഴുതേണ്ടി വന്ന ത്രെ…

Read More

പത്തു രൂപയുടെ മണിയോർഡറുമായി ശിപായി തിരുമേനി വീടിന്റെ പടി കടന്നു വന്നആ ഉച്ഛ ദിവസം എന്നെ സംബന്ധിച്ചി ടത്തോളം ആഹ്ലാദത്തിന്റെയും സായൂജ്യ ത്തിന്റേതുമായിരുന്നു. മാതൃഭൂമി വാരികയിലെ ബാലപംക്തിയിൽ കന്നി കഥ പ്രസിദ്ധീകരിച്ചതിന്റെ പ്രതിഫലം. മണിയോർഡർ ഷീറ്റിന്റെ ഏറ്റവും താഴെ ഒരു കുറിപ്പും. ‘കഥ പ്രസിദ്ധീകരിച്ചു. തുടർന്നും എഴുതുക. എന്ന് കുട്ടേട്ടൻ.’ സാക്ഷാൽ കുഞ്ഞുണ്ണി മാഷെ കയ്യൊപ്പും. തെല്ലു ഗർവ്വോടെ തുക കൈപ്പറ്റി ഉമ്മയിൽ നിന്നും വാങ്ങിയ രണ്ടു രൂപ തിരുമേനിക്ക് നീട്ടി. പണം നിരസിച്ചു ചിരിച്ചു തോളിൽ തട്ടി അഭിനന്ദിച്ചു പോസ്റ്റ്‌ മാൻ സൈക്കിളെടു ത്തു പോയി. അന്ന് കുട്ടേട്ടൻ എന്ന നാമത്തിൽ ബാലപംക്തി കൈകാര്യം ചെയ്തിരുന്നത് കുഞ്ഞുണ്ണി മാഷായിരുന്നു. കൈപ്പറ്റിയ പ്രതിഫലം ചില്ലിട്ടു സൂക്ഷിച്ചു വെക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ പണത്തിന്റെ ഇല്ലായ്മയാൽ അടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാൻ അത് ഉപയോഗിച്ചു. നാളെ കുഞ്ഞുണ്ണി മാഷെ ഓർമ്മദിനം. – ശംസ് വീട്ടിൽ –

Read More

Pankaj Udhas (1951-2024 ). ഇന്ന് പങ്കജ് ഉദാസിന്റെ മരണ വാർത്ത കേട്ടപ്പോൾ തലക്കകത്തു ഒരു തരം മരവിപ്പായിരുന്നു. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആരംഭവും ഞങ്ങളുടെ കൗമാരത്തിൽ നാട്ടിൽ ഒരു പങ്കജ് ഉദാസ് തരംഗമായിരുന്നു. പിതൃ സഹോദര പുത്രനായ ജേഷ്ഠനാണ് ഗൾഫിൽ നിന്നും ആദ്യ ഓഡിയോ കാസറ്റു മായി പിള്ളക്കാട് വരുന്നത്. കോട്ടപ്പടി രാഗി ഇലക്ട്രോണിക്സിൽ ഒരു പക്ഷെ കൂടുതൽ റീ റെക്കോർഡ് ചെയ്ത കാസറ്റും ഈ ഗസ ലുകലായിരിക്കാം. ‘നിഖ് ലോന ബേനഖാബ് സമാന ഖരാബ് ഹേ…’ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മുഖവരണം എടുക്കുവാനും ലോകം നാശ മായിരിക്കു ന്നുവെന്ന മുന്നറിയിപ്പും വർഷങ്ങൾക്കു മുമ്പ് താക്കീതു നൽകിയ ഒരു ഗാനം. (മുംതാസ് റാശിദ്‌.1985). ‘ദിൽ ദടക്ക് നീക്കി സ ബബ് യാദ് ആയ ഹം ബഹുത് റോയി…..’ മനസ്സ് പിടഞ്ഞതും അപ്പോൾ കാരണങ്ങൾ ഓർമ്മ വന്ന തും ഞാൻ ഏറെ നേരം കരഞ്ഞതും പാടു മ്പോൾ അനുവാചകനും ആ കരച്ചിൽ…

Read More

ഒരു കോവിഡ് കാലം. ഒരാളെ അജ്മാനിൽ വെച്ചു അവിചാരിതമായി വീണ്ടും കണ്ടുമുട്ടി. മാനുക്ക. സിറ്റി സെൻ്ററിൻ്റെ വിശാലതയിൽ കൃത്യമായ അകലം പാലിച്ചു മാസ്കും കൈയ്യുറയും ധരിച്ചു നടക്കുന്ന ഒരു മലയാളി കുടുംബത്തിൻ്റെ ഇടയിൽ നിന്നും എന്നെ മാടി വിളിച്ചു പേരെടുത്തു പറഞ്ഞ ആ പ്രായം ചെന്ന മനുഷ്യനെ കൗതുകത്തോടെയും അതിലുപരി വൈക്ലബ്യത്തോടെയും ഞാൻ നോക്കി തലയാട്ടി സമ്മതിച്ചു. പ്രായം ഒന്നിനും തടസ്സമല്ലെന്നു തോന്നി. മാസ്കിനും യൂണിഫോമിനുമിടയിൽ നിന്നും കണ്ടെത്തുകയെന്നത് അത്ഭുതം തന്നെയായിരുന്നു. വർഷങ്ങൾക്കു മുമ്പു ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നു. റിട്ടയർ ചെയ്തു പോയതിനു ശേഷം അദ്ധേഹം ഭാര്യയോടൊത്തു മകൻ്റെ കുടുംബത്തിലേക്കു സന്ദർശനത്തിനായി വന്നതായിരുന്നുവത്രെ. പത്തൊമ്പതാം കോവിഡ് നൽകിയ ആനുകൂല്യം പിൻപറ്റി നാട്ടിൽ പോകാൻ കഴിയാതെ നിൽക്കുന്നുവെന്നു പറഞ്ഞു. ലോക് ഡൗൺ തടഞ്ഞ സ്വാതന്ത്ര്യം പിൻവലിച്ച ആശ്വാസത്തിൽ മക്കളുടെ കൂടെ പുറത്തിറങ്ങിയതാണ്. കൂടെയുള്ളവരെ പരിചയപ്പെടുത്തി യശേഷം അദ്ദേഹം എൻ്റെ കൂടെ നിന്നു. ശേഷിച്ചവരെയും കൊണ്ടു മകൻ കേരിഫോറിലേക്കു സാധനങ്ങളെടുക്കുവാൻ സമ്മതം വാങ്ങി…

Read More

ഈയിടെയാണു മുഖ പുസ്തകം കൂടാതെ ഇൻസ്റ്റ ഗ്രാമിലേക്കു കൂടി ചേക്കേറിയത്. കൗമാരക്കാരും യൗവ്വനക്കാരും തങ്ങളുടെ മികച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു തേരട്ടയെയും തീവണ്ടി ബോഗികളെയും ഓർമ്മിപ്പിക്കുമാറ് ചിത്രങ്ങളിട്ടു സന്ദർശന സ്ഥലങ്ങളും സൗന്ദര്യ പ്രദർശനവും നടത്തി ആർമാദിക്കുന്നിടത്തേക്കു കയറിച്ചെല്ലുന്നത്. മനുഷ്യായുസ്സിൻ്റെ ആദ്യഘട്ടം കഴിഞ്ഞു പോയി ന്യൂ ജെൻ അകലം പാലിച്ചു തുടങ്ങുന്ന പ്രായമെത്തിയവർ കടിച്ചു തൂങ്ങുന്ന ഗൃഹാതുരത്വ ലേബലിൽ തന്നെ ഞാനും പിടുത്തമിട്ടു. നൊസ്റ്റാൾജിയ പോസ്റ്ററുകളുടെ പെരുമഴയായിരുന്നു എൻ്റെ ലക്ഷ്യം. പാടം, പറമ്പ്, തെങ്ങ്, കവുങ്ങ്, ചെടി, പൂവ്….. തോട്, അരുവി, കായൽ, പുഴ, കടൽ… പിന്നെ പിന്നെ ചക്ക, മാങ്ങ, പുളി… തുടർച്ചയായി പഴം കഞ്ഞി, ചട്ടിച്ചോറ്, പൊതിച്ചോറ്, വാഴയിലയിൽ പൊതിഞ്ഞത്… കൂടാതെ നെഴ്സറിയിലെ ചെറുപയറ്, ഉപ്പുമാവ്, സ്കൂളിലെ ഉച്ചക്കഞ്ഞി… സ്വയം പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്കു താഴെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കാഴ്ചക്കാരും കൂടിക്കൂടി വന്നു.ഞാൻ സ്വയം താരമായി പ്രഖ്യാപിച്ചു നടക്കവെ… സന്ദർശക വിസക്കു നാട്ടിൽ നിന്നും ഭാര്യയും രണ്ടു മക്കളുമെത്തി. കട്ടിയുള്ള കടലാസിൻ്റെ അട്ടപ്പെട്ടി…

Read More