Author: Sheena Pillai

I'm a civil engineering professional by credentials. My passion is writing, traveling and reading

by Sheena Pillai Singh മഴത്തുള്ളികൾ ജാലകത്തിൽ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് രാജ് ഐപാഡിൽ നിന്ന് നോട്ടം മാറ്റി എഴുന്നേറ്റു. ബ്ലൈൻഡ്‌സ് വകഞ്ഞു മാറ്റി താഴേക്ക് നോക്കാൻ ശ്രമിച്ചത് മഴയുടെ ശക്തി മൂലം അയാൾക്ക് കഴിഞ്ഞില്ല. തിരക്കേറിയ മെട്രോ നഗരത്തിലെ സൗപർണിക ടവേഴ്സിലെ ഇരുപത്തിയേഴാം നിലയിൽ ആണ് രാജിന്റെ ഓഫീസ്. വിദേശ ഉപരിപഠനം കഴിഞ്ഞു ഇന്ത്യയിൽ മടങ്ങിയെത്തിയ രാജിന് പ്രമുഖ മൾട്ടിനാഷണൽ ഫേർമിൽ ജോലി ലഭിക്കാൻ പ്രയാസമുണ്ടായില്ല. ജാലകപ്പാതി തുറന്നയാൾ മഴത്തുള്ളികളെ ഉള്ളിലേക്ക് ക്ഷണിച്ചു.. ശക്‌തിയോടെ അവ മുഖത്ത് വന്നടിച്ചപ്പോൾ രാജിന് വല്ലാത്ത ഒരുണർവ് അനുഭവപ്പെട്ടു. പോക്കറ്റിൽ നിന്നും തൂവാലയെടുത്തു മുഖം ഒപ്പികൊണ്ടയാൾ താഴോട്ട് നോക്കി. റോഡിലൂടെ പായുന്ന വാഹനങ്ങൾ മകന്റെ ഹോട്ട് വീൽസ് കളക്ഷൻ പോലെ തോന്നിച്ചു. പിന്നിൽ മുരടനക്കം കേട്ട് രാജ് തിരിഞ്ഞു നോക്കി… “സർ, ഇനി പ്രത്യേകിച്ച് പണിയില്ലെങ്കിൽ ഞാൻ ഇറങ്ങട്ടെ, മഴ കൂടുന്ന ലക്ഷണം ഉണ്ട്.” രാജിന്റെ ഓഫീസ് സെക്രട്ടറി അനിതയായിരുന്നു പിന്നിൽ. അപ്പോഴാണയാൾ സമയം…

Read More