Author: Shuhaib Hameed

ശൈശവത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള കൽക്കണ്ടം പോലുള്ള കുറേ നിഷ്കളങ്കവർഷങ്ങളെയല്ലേ ബാല്യം എന്ന് വിളിക്കുന്നത്? തന്റെ നിഷ്കളങ്കവർഷങ്ങളെ “മാമ്പഴക്കാലം” എന്നാണ് പ്രിയപ്പെട്ട അജോയ് വിശേഷിപ്പിക്കുന്നത്. ചിരിച്ചും ചിരിക്കാതെയും കണ്ണു നിറഞ്ഞ് ആ മാമ്പഴക്കാലത്തിലൂടെ ഞാൻ കടന്നു പോയി. മാമ്പഴക്കാലം വായിച്ചു മടക്കുമ്പോൾ തൊണ്ടയിൽ ഒരു ഭാരം പോലെ. ഞാനും കുറച്ച് സമയം എന്റെ നിഷ്കളങ്കവർഷങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിപ്പോയി. നൊസ്റ്റാൾജിയ! ❤️ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ ഓർമക്കുറിപ്പുകൾ അടങ്ങിയ ഈ പുസ്തകം എന്തു കൊണ്ടാണ് അത്ര മേൽ മനസ്സിൽ കയറിക്കൂടിയത്? എഴുത്തുകാരന്റെ ഒട്ടു മിക്ക അനുഭവങ്ങളും എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളതാണ്. കോട്ടയം പുഷ്പനാഥിന്റെ കടുത്ത ആരാധകനായിരുന്നു അജോയ്. ഡീറ്റെക്റ്റീവ് മാർക്സിനും(ഇന്റർനാഷണൽ ക്രൈം) പുഷ്പരാജും(ലോക്കൽ ക്രൈം)ആരാധനാ പുരുഷന്മാരായിരുന്നു. എനിക്കും അത് പോലെ തന്നെയായിരുന്നു. അജോയ് 12ആം വയസ്സിൽ കോട്ടയം പുഷ്പനാഥിനെ കോപ്പിയടിച്ചു “ചന്ദ്രബാബു ” എന്നൊരു കുറ്റാന്വേഷകനെ സൃഷ്ടിച്ചൊരു കൃതിയുണ്ടാക്കി. ഞാനും അത്തരത്തിൽ ഒരു…

Read More