Author: Roshna Melwin

Nothing to worry about!

എൻ്റെ ഗന്ധർവ്വാ, രണ്ട് ദിവസം മുൻപാണ് അയല്പക്കത്തെ വീട്ടിൽ നിന്നും ഞാൻ ഗന്ധർവ്വൻ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനത്തിന്റെ ശകലം കേൾക്കാനിടയായത്. രണ്ട് ദിവസമായി ആ താരകത്തിന്റെ കൂടെയായിരുന്നു ഞാൻ, സാക്ഷാൽ ഗന്ധർവാ അങ്ങയുടെ കൂടെ! അങ്ങനെ ‘ഞാൻ ഗന്ധർവ്വൻ’ സിനിമയിലേ ഗാനത്തിന്റെ രംഗങ്ങൾ മനസ്സിലേക്ക് വരികയായ്, ഇതിലെ ഗാനങ്ങളിലെല്ലാം തന്നെ ‘ദൈവത്തിന്റെ കയ്യൊപ്പ്‌’ എന്ന് പെരുമ്പടവം ഡെസ്തയോവ്സ്കിയെ പറ്റി പറഞ്ഞപോലെ ഒരു കയ്യൊപ്പുണ്ട് ഗന്ധർവാ.. ആദ്യത്തെ വരി പാടുമ്പോഴുള്ള ആ ശോകം! ഭൂമിയിലേക്കെത്തിയ ഗന്ധർവന്റെ കണ്ണുകളിലെ വ്യസനം. ചെറിയൊരു തെറ്റിന് അല്ലെങ്കിൽ തന്റേതല്ലാത്ത കാരണത്താൽ സ്വന്തവീട്ടിൽ നിന്നും കയ്യൊഴിയപ്പെട്ടവന്റെ ഹൃദയത്തിലെ നീറ്റൽ! അത് മാത്രമാണോ ശാപഗ്രസ്ഥനായാണ് ഭൂമിയിലേക്ക് അങ്ങെത്തിയതെന്നു കൂടിയുണ്ടല്ലോ? അല്ലെങ്കിൽ ആ അന്തരംഗത്തിൽ ഇത്രയധികം സങ്കടകടൽ തിരതല്ലാൻ കാരണമില്ല. പാവം എന്റെ ഗന്ധർവൻ എന്തെല്ലാമാണ് അനുഭവിക്കുന്നത്! ഗന്ധർവ്വൻ ഭാമയെ കണ്ടുമുട്ടുന്നതും വഴിഞ്ഞൊഴുകുന്ന സൗന്ദര്യത്തിൽ അമൃതകണമായി തീർന്ന് ധന്യത നേടിയെന്നു പറഞ്ഞതും നമുക്ക് ചിന്തിക്കാൻ കൂടി പറ്റില്ല.…

Read More