Author: Soumya A c

2 മക്കളുടെ അമ്മ

“ഛാ ഛാ ” വിളിച്ചു കൊണ്ട് അടുത്തേക്കോടി വരുന്ന കുഞ്ഞിനെ നന്ദൻ ഇമവെട്ടാതെ നോക്കി. ഒരു വയസായെ ഉള്ളൂ, തന്റെ പൊന്നുമോൾ. രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്. നന്ദൻ ചെന്ന് കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞു പല്ലുകൾ കാട്ടിയുള്ള ആ ചിരിയിലേക്ക് കുറച്ചു നിമിഷങ്ങൾ അവന്റെ ലോകം ചുരുങ്ങിപ്പോയി. കുഞ്ഞിനേയും എടുത്തു പിന്നാമ്പുറത്തെത്തിയതും, ആ കണ്ണുകൾ അവിടമാകെ പരതി. “അവൾ പണിക്ക് പോയി “, അമ്മയാണ്. “ഉം ” എന്നൊരു മൂളലോടെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് തന്നെ കയറിപ്പോയി. മുറിയിൽ ചെന്ന് കുഞ്ഞിനെ കട്ടിലിൽ ഇരുത്തി, അവളെ നോക്കി കിടന്നു. ശരിക്കുറങ്ങിയിട്ട് ദിവസങ്ങൾ ആകുന്നു. പുലർച്ചെ ആയപ്പോൾ ആണ് കണ്ണടച്ചത്. തലയൊക്കെ വേദനിക്കുന്ന പോലെ. ഇന്ദുവിനെ കാണാൻ തോന്നുന്നുണ്ട്. അവൾ വരാൻ വൈകും. പാവം ചെറിയ കുഞ്ഞിനേം ഇട്ടു പ്ലാസ്റ്റിക് കമ്പനിയിൽ പണിക്ക് പോവാണ്. കഴിഞ്ഞ തവണ ആശുപത്രി ബില്ലടക്കാൻ എവിടുന്നൊക്കെയോ കടം വാങ്ങിയതാണ്. തിരിച്ചു കൊടുക്കണം. ബാധ്യതകളുടെ ഓർമ വന്നതും കിട്ടിയ…

Read More

ഉടലാഴങ്ങൾ കസ്റ്റമേഴ്സെല്ലാം പോയിക്കഴിഞ്ഞ് കട പൂട്ടിയിറങ്ങുമ്പോൾ മണി ഒൻപതായിരുന്നു. മെയിൻ റോഡിലുള്ള എൻ്റെ കഫെറ്റീരിയയിൽ നിന്നും 15 മിനിറ്റ് നടക്കാനുണ്ട് താമസിക്കുന്ന വീട്ടിലേക്ക്. ചുറ്റും നോക്കി. വഴിയിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കുന്നുണ്ട്. എതിരെയുള്ള തുണിക്കട അടച്ചിട്ടില്ല. അവിടെ കസ്റ്റമേഴ്സ് ഉണ്ട്. പിന്നെയും കുറച്ച് കടകൾ ഉണ്ട്. ചിലതെല്ലാം പൂട്ടിയിരുന്നു. ചുറ്റുപാടും ഒന്നു കണ്ണോടിക്കുന്നതിനിടയിൽ പ്രതീക്ഷിച്ച മുഖം കണ്ടു. ശ്രദ്ധിക്കാത്ത പോലെ നടക്കുമ്പോഴും പുറകിൽ ആളുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു. വീടു തുറന്ന് ഞാൻ അകത്തു കയറുന്നതു വരെ ഒരു നിഴലായി എൻ്റെ കൂടെത്തന്നെയുണ്ടായിരുന്നു. അതിനു ശേഷമാണയാൾ തൊട്ടടുത്തുള്ള സ്വന്തം വീടിൻ്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ശ്രാവൺ. എൻ്റെ വീട്ടുടമസ്ഥൻ. തൊട്ടയൽവക്കത്തു തന്നെയാണ് അയാളും അമ്മയും താമസിക്കുന്നത്. ശ്രീവേദ എന്ന ഞാൻ 2 വർഷം മുൻപാണ് ഈ നാട്ടിൽ ഒരു കഫെറ്റീരിയയും ഇട്ട് താമസം തുടങ്ങിയത്. അന്നു മുതൽ ഈ വീട്ടിലാണ് താമസം. ഒരു വാടകക്കാരിയോടുള്ള ബന്ധമല്ല ആ അമ്മക്കും മകനും…

Read More