Author: sree

എന്റെ കഥയില്ലായ്മകൾക്ക് ഒരു ആമുഖം വികാരങ്ങളെ വാക്കുകളാക്കാൻ ഞാൻ എന്നും പിശുക്ക് കാട്ടിയിരുന്നു, പല അവസരങ്ങിലും അതെന്നെ വല്ലാതെ വീർപ്പുമുട്ടിച്ചുവെങ്കിലും. വിരൽത്തുമ്പിലെങ്കിലും എന്റെ ചിന്തകളെ സംയോജിപ്പിക്കാൻ പലപ്പോഴും ആഗ്രഹച്ചിട്ടുണ്ട്. എഴുതുന്നവോരോട് എനിക്കന്നും ഇന്നും ആരാധനയാണ്. അസാധ്യമായതൊന്നുമില്ല എന്ന നെപോളീയൻ വചനത്തെ അനുസ്മരിച്ചുകൊണ്ട് ഞാനിതാ തുടങ്ങി വയ്ക്കുന്നു. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പരിദേവനങ്ങളും അക്ഷരങ്ങളാക്കാനുള്ള എളിയ ശ്രമം.

എയർപോർട്ടിൽ വച്ച് അപ്രതീക്ഷിതമായാണ് സീമയെ കണ്ടത്. അതും 15 വർഷങ്ങൾക്കു ശേഷം. ഞാന്‍ കുടുംബത്തിനൊപ്പം വേനലവധി ചിലവഴിക്കാൻ വിദേശത്തുനിന്നും കേരളത്തിലേയ്ക്കും അവൾ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേയ്ക്കും. വർഷങ്ങൾ സീമ യിൽ വരുത്തിയ മാറ്റങ്ങൾ നന്നായി പ്രകടമായിരുന്നു. വെളുത്തുമെലിഞ്ഞിരുന്ന അവൾ നന്നായി തടിച്ചിരുന്നു, അലക്ഷ്യമായ വസ്ത്രധാരണവും കണ്‍തടങ്ങളിൽ പടർന്നു പിടിച്ച കറുപ്പ്നിറവും നരകയറിതുടങ്ങിയ ശോഷിച്ച മുടിയും ഒക്കെ അത്ര സുഖകരമല്ലാത്ത ഒരു ജീവിതത്തിന്റെ പ്രതിഭലനമായാണെനിക്ക് ആദ്യ നോട്ടത്തിൽ തന്നെ തോന്നിയത്. മാറിയ രൂപതിനതീതമായി അവളുടെ കണ്ണുകളിലെ ആ പഴയ നിസ്സംഗ ഭാവത്തിനു മാത്രം ഒരു മാറ്റവുമില്ലായിരുന്നു. അവധിക്കാലം തീരുന്നതിനു മുൻപ് തീർച്ചയായും കാണണം എന്ന് പറഞ്ഞു അവൾ വീടിന്റെ വിലാസവും മറ്റും തന്നു. കുടുംബത്തെ പറ്റിയുള്ള എന്റെ അന്വേഷണത്തിന് ഒരു വ്യക്തമായ മറുപടി തരാന്‍ അവൾ അന്ന് കൂട്ടാക്കിയില്ല, ഒറ്റയ്ക്കാണ് വന്നത് എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറിയ സീമ കൂടുതലും എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയായിരുന്നു.  സീമ പണ്ടും അങ്ങനെ തന്നെ…

Read More

മണിയമ്മ സാർ മരിച്ചു, റാന്നിയിലുള്ള മകളുടെ വീട്ടിൽ വച്ച്. ഇന്ന് രാവിലെ ആദ്യം കിട്ടിയ നാട്ടു വാർത്തയായിരുന്നു. ഞങ്ങളുടെ നാട്ടിൻപുറത്തുകാർ അങ്ങനെയാണ്, സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും സാർ എന്നാണ് വിളിക്കുക. ടീച്ചർ,മാഡം തുടങ്ങിയ സംബോധനകൾ പണ്ട് ഞങ്ങൾ നാട്ടുകാർക്ക് അന്യമായിരുന്നു. എന്റെ ഓർമയിൽ നാട്ടിലെ എറ്റവും റൊമാന്റിക് ആയ അധ്യാപക ദമ്പതികളായിരുന്നു ഞങ്ങളുടെ സ്കൂളിലെ അധ്യാപകരായിരുന്ന സത്യൻ സാറും മണിയമ്മ സാറും. എപ്പോഴും ഇണക്കുരുവികളെപ്പോലെ ഒരുമിച്ചു നടക്കുന്നവർ. എന്റെ വീടിൽ നിന്നും സ്കൂളിലേയ്ക്കുള്ള വഴിമധ്യയാണ് ഇവരുടെ മനോഹരമായ പൂന്തോട്ടത്താൽ അലങ്കരിച്ചിരുന്ന ശ്രീഭവനം എന്ന വീട് . ഒരു ചെറിയ കുന്നിൽപുറതെന്നവണ്ണം തോന്നിപ്പിക്കുന്ന ഉയരത്തിലുള്ള എന്റെ വീട്ടിൽ നിന്നും നോക്കുമ്പോൾ കാണാവുന്ന ദൂരത്തിലായിരുന്നു അന്ന് ഈ വീട്. കുട്ടികളോട് പ്രത്യേക അടുപ്പത്തോടെയും വാത്സല്യത്തോടെയും പെരുമാറിയിരുന്നു ഇവർ. മധുരം നിറഞ്ഞ കഥകൾ പറഞ്ഞു ഞങ്ങൾ കുട്ടികളുടെയൊക്കെ മനസ്സ് കീഴടക്കിയിരുന്ന സത്യൻ സാർ ക്ലാസ്സിൽ വരാനായി ഞങ്ങൾ ഫ്രീ പീരിയടിനു വേണ്ടി കാത്തിരിക്കുമായിരുന്നു. സ്കൂളിൽ വച്ച്…

Read More