Author: Gowardhan Gowardhan

എഴുതി മരണപ്പെട്ട അക്ഷരങ്ങളെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു. വായിച്ചവർക്കെല്ലാം അന്തിമോപചാരം അർപ്പിച്ചു മടങ്ങാം…

മാഷേ, മാഷിന്റെ പേര് ജയദേവൻ എന്നല്ലേ?  അതെ ജയദേവനാണ്.   ഞാൻ മാഷിന്റെ എല്ലാ എഴുത്തുകളും വായിക്കാറുണ്ട് കേട്ടോ.    ആഹാ ആണോ.    ങും, ഈ അവസാനം മാഷ് എഴുതിയ നീന വരെ വായിച്ചു.  മാഷിന്റെ പ്രണയങ്ങളെല്ലാം എനിക്ക് ഇഷ്ട്ടാണ്‌.    അല്ല, മാഷിന്റെ എല്ലാം എനിക്കു ഒത്തിരി ഇഷ്ട്ടാണ്.    പെണ്ണേ, സുദീർഖമായ നിന്റെ വായനക്കും അഭിപ്രായത്തിനും കുറേ സ്നേഹവും ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ഇഷ്ടവും തന്നിരിക്കുന്നു.    അതുപോരല്ലോ മാഷേ.    ഇതിലും വലുതായി നിനക്കെന്താ വേണ്ടത്.    എനിക്ക്,,, എനിക്ക് കൊറേ നാരങ്ങാമുട്ടായി വേണം.    ആഹാ.  ഇത്രേയുള്ളോ അടുത്ത വട്ടം കാണുമ്പോൾ ഒരു മിഠായി ഭരണി നിറയെ തന്നിരിക്കും.    പിന്നെ എന്റെ എഴുത്തുകളിൽ നീ കണ്ട അഴകുള്ള പ്രണയരോഗം മാത്രമല്ല എനിക്കുള്ളത്, നല്ല മുഴുത്ത ഭ്രാന്തും ഉണ്ട്.    അതെയോ അതെനിക്കൊത്തിരി ഇഷ്ട്ടാണല്ലോ.  അതല്ലേ ഞാൻ മാഷിന്റെ എല്ലാ എഴുത്തുകളും വായിക്കുന്നെ.    അതൊന്നും വായിച്ചു…

Read More

  നിന്റെ മുന്തിരിമൊട്ടുകൾ പകർന്ന വീഞ്ഞിന്റെ ലഹരിയിൽ, പടർന്നുകയറി അധരങ്ങളിൽ ചുംബിക്കുമ്പോൾ, ഈ മണ്ണിൽ വിരിയുന്ന മിന്നാമിനുങ്ങുകൾ, തണുത്ത രാത്രിയുടെ അഴകു കണ്ടു, കൺചിമ്മുന്നത് നീ കാണുന്നില്ലേ… അവർ പരസ്പരം നമ്മെപ്പറ്റി പറയുന്നുണ്ടാവും അല്ലേ മാഷേ… അറിയില്ല. മാഷേ.. ഞാനൊരു കാര്യം ചോദിക്കട്ടെ… എന്താ പെണ്ണേ… ഏയ് ഒന്നുമില്ല… രോമാവൃതമായ നെഞ്ചിൽ മുഖം ചേർത്ത് അവൾ കൈകൾ കൊണ്ടു ഒന്നുകൂടെ ചുറ്റിപിടിച്ചു കിടന്നു… എന്താ നിനക്ക് തണുക്കുന്നുണ്ടോ… ആ പുതപ്പ്‌ ഒന്നുകൂടെ ചുറ്റി അവളെ പുതച്ചു… പെണ്ണേ… നീയെന്താ മിണ്ടാത്തെ… അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു ഞാൻ മിണ്ടുന്നുണ്ടല്ലോ… മാഷിന്റെ നെഞ്ചിൽ ചേർന്ന്കിടന്നു ഹൃദയത്തോട് രഹസ്യമായി… എന്നിട്ടു ഹൃദയം എന്തു പറഞ്ഞു? അയ്യോ.. അതു പുറത്തു പറയാൻ പറ്റില്ല. മിണ്ടി തുടങ്ങിയപ്പോൾതന്നെ അങ്ങനൊരു ഉടമ്പടിയിൽ ഞങ്ങൾ ഒപ്പു വെച്ചു. എന്താ അത്? ഒരു ഹൃദയത്തിന്റെ ഉടമ്പടി… ആണോ… അതു നന്നായി… പെണ്ണേ എന്നെങ്കിലും ആ കരാർ നിനക്കു തെറ്റിക്കേണ്ടിവന്നാൽ, പിന്നെ ആ…

Read More