Author: Sudheerkhan E

ഇടക്കൊക്കെ വല്ലതും കുത്തിക്കുറിക്കാൻ ഇഷ്ടം

ജബൽ സംഹാൻ ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ പ്രധാന പർവത നിരകളിലൊന്നാണ് സലാലയിലുള്ള ജബൽ സംഹാൻ(ജബൽ എന്നാൽ മലയെന്നാണര്‍ഥം). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,100 മീറ്റർ ഉയരത്തിലാണ് ഈ പർവത നിര സ്ഥിതി ചെയ്യുന്നത്.അപൂർവയിനം ജന്തുജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ആവാസവ്യവസ്ഥയാണ് സംഹാൻ പർവതനിരകൾ. കൗതുകങ്ങളുടെ ഉയരങ്ങളേറെയുള്ള മലനിരകള്‍ ഒമാനെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വേറിട്ട് നിർത്തുന്നു. ജബൽ സംഹാൻ വ്യൂ പോയിൻറ് വെളുത്തു ഭംഗിയുള്ള പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാനുള്ള സ്ഥലമാണ്.ഞാൻ മലയുടെ മുകളിൽ, എനിക്ക് താഴെ കാറ്റത്തു പാറിപ്പറക്കുന്ന അപ്പൂപ്പൻ താടി പോലുള്ള ഇടതൂർന്ന മേഘങ്ങൾ, അതിനു താഴെ ഭൂമി.പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി ആയിരുന്നു അവിടത്തെ നയന വിസ്മയ കാഴ്ചകൾ നൽകിയത്. ഫ്ലൈറ്റിൽ ഇരുന്നു മാത്രം അടുത്ത് കണ്ടിട്ടുള്ള മേഘങ്ങളുടെ മനോഹര കാഴ്ച മലമുകളിൽ നിന്ന് കയ്യെത്തും ദൂരത്തായി കാണുന്നു. ഖരീഫ്(മൺസൂൺ )സീസണിൽ പോകുമ്പോൾ ഈ കാഴ്ച കാണാൻ കോടമഞ്ഞു കൂടി കനിയണം. തണുത്ത കാറ്റ് അതിൻ്റെ പൂർവാധികം ശക്തിയിൽ…

Read More

പ്രവാസ ജീവിതത്തിലെ കനത്ത ചൂടിൽ ഒരു മഴ പെയ്യുന്നതുകാണാൻ ദാഹിച്ച കണ്ണുകളുടെ നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെയ്ത മഴ നനഞ്ഞപ്പോൾ എന്റെ മനസ്സിൽ കുരുത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളും പ്രവാസത്തിലെ മഴ കാഴ്ചകളുമാണ് ഇവിടെ പങ്കുവെക്കുന്നത്. ഞങ്ങൾ പ്രവാസി മലയാളികൾ ഇവിടെ മണലാരണ്യത്തില്‍ 42 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലുള്ള ചൂടിൽ ‍വെന്തുരുകുമ്പോൾ മനസ്സിൽ മാത്രമാണ് ഓർമകളുടെ മഴ പെയ്യുന്നത്.ചൂടിന്റെ കാഠിന്യം മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോൾ മഴ പെയ്യാൻ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ പലപ്പോഴും യാചന ഭാവത്തിൽ ഒരു മഴക്കായ് ആകാശത്തേയ്ക്ക് നോക്കാറുണ്ട്. വർ‍ഷത്തിൽ‍ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം പെയ്യുന്ന ഗൾഫ് നാടുകളിലെ മഴ ഓരോ മലയാളികളെയും ജന്മനാട്ടിലെ ഓർ‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മഴ മലയാളികൾക്കെന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണലോ. ഇവിടുത്തെ മഴയ്ക്ക് നാട്ടിൽ‍ പെയ്യുന്ന മഴയുടെ ചിത്രങ്ങൾ‍ സമ്മാനിക്കാനാവില്ലെങ്കിലും, മഴ കാഴ്ച കണ്ണു കുളിർക്കെ കാണാനും ആസ്വദിക്കാനും ഓരോ പ്രവാസി മലയാളികളും ഇഷ്ടപ്പെടുന്നു. അതിനാൽ തന്നെ ഇവിടെ സലാലയിൽ മഴ പെയ്യുമ്പോഴെല്ലാം…

Read More

പതിവ്പോലെ രാവിലെ 07:30നു എന്റെ ജോലിസ്ഥലമായ ഈത്തപ്പഴ ഫാക്ടറിയിൽ ഞാൻ എത്തിയിരുന്നു. സലാലയിൽ കുറച്ചുദിവസം മുന്നേ ഉണ്ടായ മഴ കാരണം വൈദ്യുതി പലയിടത്തും തകരാറിലായി അതിനാൽ ഫാക്ടറിയിലെ സപ്ലൈ ഓഫ് ചെയ്തിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ നിർത്താതെ കിതച്ചു ഓടിക്കൊണ്ടിരുന്ന യന്ത്രങ്ങളെല്ലാം വിശ്രമമാണ്. യന്ത്രങ്ങളുടെ പതിവ് മൂളലും ഒച്ചപ്പാടും ഇല്ലാത്തതിനാൽ ഫാക്ടറി മുഴുവൻ വല്ലാത്ത ഒരു മൂകനിശബ്ദത തളംകെട്ടികിടന്നു. പതിവ് തെറ്റിക്കാതെ പാകിസ്താനി സുഹൃത്ത് മുനീർ, രാവിലത്തെ ചായ കൊണ്ട് തന്നു സലാം പറഞ്ഞു ചെറുപുഞ്ചിരിയോടെ മടങ്ങി. ചായയും കുടിച്ചു ഫാക്ടറിയിലെ ഒരു കോണിൽ അലസ ചിന്തകളുടെ തിരമാലകൾ അലയടിക്കുന്ന മനസ്സുംപേറി ഞാൻ ഇരുന്നു. എന്റെ ചിന്തകൾക്ക് ഭഗം വരുത്തിക്കൊണ്ട് ഒരു കുഞ്ഞി കുരുവി എന്റെ മുന്നിലൂടെ പറന്നു അകത്തേക്ക് പോയി. ഫാക്ടറിക്കുള്ളിലെ നിശബ്ദദ ഭേദിച്ച് കൊണ്ട്  കുഞ്ഞി കുരുവിയുടെ ചിറകടി ശബ്ദം ഉയർന്നു പോരാത്തതിന് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് അതിന്റെ സാന്നിദ്ധ്യമറിയിച്ചു. ഒരു ഈച്ച പോലും അകത്തു കടക്കരുത് എന്ന പ്രയോഗം…

Read More

എത്ര മനോഹരമായിരുന്നു നമ്മുടെ കുട്ടിക്കാലം. ജീവിതം എന്താണെന്ന് അറിയാത്ത ഉത്തരവാദിത്തങ്ങളും പ്രാരാപ്ദങ്ങളുമില്ലാതെ നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാതെ ചുറ്റുമതിലുകളുടെ ബന്ധനങ്ങളില്ലാതെ ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടന്ന കാലഘട്ടം. ബാല്യത്തിന്റെ മഴക്കാല ഓർമകളിലാണ് ഏറെ നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്നത്. പ്രവാസ ജീവിതത്തിന്റെ മടുപ്പിക്കുന്ന ചൂടിന് ആശ്വാസമായി പെയ്ത മഴയുടെ സംഗീതത്തിൽ ലയിച്ചു മനസ്സിന്റെ ഓർമത്താളുകളിൽ കുട്ടിക്കാലത്തെ മഴക്കാല ചിത്രങ്ങൾ തെളിഞ്ഞു. കാലം തെറ്റി ഇവിടെ പെയ്യുന്ന മഴപോല ഓർമ്മകൾ ഓരോന്നായി എന്റ്റെ മനസിലേക്കു പെയ്തു ഇറങ്ങാൻ തുടങ്ങി. എല്ലാ സ്കൂൾ തുറപ്പിനും പുതിയ കുപ്പായവും ബാഗും നമ്മൾ എത്ര ശ്രമിച്ചാലും നനച്ചിട്ടേ അടങ്ങൂ എന്നുള്ള വാശിയിൽ പതിവ് തെറ്റാതെ വരുന്ന ജൂൺ ഒന്നിലെ ഇടവപ്പാതി മഴ, ഗവൺമെൻറ് സ്കൂളിന്റെ ഓടിട്ട മേല്‍ക്കൂരയിൽ കുഞ്ഞു ചരൽ കല്ല് പതിക്കുംപോലെ തുടങ്ങുന്ന മഴ പിന്നീട് ഒരാരവം പോലെ ആയി മാറുന്ന കാഴ്ച, നനഞ്ഞൊട്ടി ക്ലാസിലിരുന്നുള്ള പഠിത്തം, ഓടിൻപുറത്തുനിന്നും വരയൊപ്പിച്ച് നൂലുപോലെ ഒലിച്ചുവരുന്ന മഴവെള്ളത്തിൽ…

Read More