Author: T H ANSAR

Hails from Kothamangalam (Taluk), Ernakulam (District), Kerala (State). Ph. D in Criminology. Professor of Prison Administration at APCA, Vellore, Tamil Nadu.

മലയാളസിനിമയിലെ ഏറ്റവും ഉത്തമനായ കഥാപാത്രം ആരാണ്? എന്റെ അഭിപ്രായത്തിൽ ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയിലെ ‘രമണൻ’ ആണ് ആ മഹാനുഭാവൻ. ചുമ്മാ പറയുന്നതല്ല. അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്ന ഏതാനും ചില സന്ദർഭങ്ങൾ ഇതാ: പഞ്ചാബികളുടെ കയ്യിൽ നിന്നും കടം വാങ്ങി മീൻ പിടിക്കാൻ വേണ്ടി കടലിലേക്കു പോയ ബോട്ട്, ആദ്യത്തെ വലയിൽ തന്നെ ജബൻ കുടുങ്ങുകയും ചെകിള പൊളിച്ചു നോക്കിയപ്പോൾ ജീവൻ ഉള്ളതായി കാണുകയും ചെയ്തത് കൊണ്ട് മീൻ പിടിക്കാൻ നിൽക്കാതെ കരയിലേക്ക് തിരിച്ചു വിടുകയും ചെയ്‌ത “ദയാലുവായ രമണൻ.” ബോട്ടിൽ കിടക്കുന്ന ഡെഡ് ബോഡി എങ്ങാനും ചത്തുപോയാൽ ഉത്തരം പറയേണ്ടി പറയേണ്ടി വരുമെന്ന് സ്വന്തം മുതലാളിക്കു മുന്നറിയിപ്പ് നൽകുന്ന “കരുതൽ ഉള്ള രമണൻ.” ആരാണെന്നും എന്താണെന്നും അറിയാത്തതു കൊണ്ട് പുറത്തു വിടാൻ കഴിയാതിരിക്കുകയും, അതെ സമയം തന്നെ തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് അകത്തിടാനും പറ്റാത്ത സന്നിഗ്ദാവസ്ഥയിൽ ജബനെ പാറാവുകാരന് കൂട്ടായി വാതിലിൽ നിർത്തിയാൽ മതിയെന്ന് കൂളായി പരിഹാരം നിർദ്ദേശിക്കുന്നെ “ബുദ്ധിമാനായ…

Read More