Author: Thamjeed T

nothing worth saying

ഒറ്റപ്പെടലിനെന്തൊരു ഭംഗിയാണ്! പ്രതീക്ഷകളെ, വീർപ്പുമുട്ടലുകളെ അവ ചേർത്തു  നെയ്ത സ്വപ്നങ്ങളെ പരസ്പരം പങ്കുവക്കുവാനാകാതെ സ്വജീവിതം ഇങ്ങനെ ഉന്തിനീക്കുക. അനന്തമായ ഏകാന്തതയുടെ പരകോടിയിൽ നിസ്സഹായതയുടെ വരികളിലൂടെ അയാൾ പൂർത്തിയാക്കുമോ എന്നുറപ്പില്ലാതെ വീണ്ടും എഴുതിക്കൊണ്ടിരുന്നു. ‘ നിനക്കു ഞാനേകിടാം പ്രിയേ, സപ്ത വർണ്ണത്തിൻ നൂപുരം. അനന്തശായയിലേകാന്തബിന്ദുവിലിച്ചയാലവയൊന്നു മുത്തിച്ചിടൂ, തവപ്രേയസനരികിലണഞിടും നിശ്ചയ,മേകിടും ചുംബനം തിരുനെറ്റിയിൽ. നിനക്കായി പ്രാർഥിച്ചിടാമീഞാനും.’ നുരപൊന്തിയ പ്രണകാവ്യമരികിൽ പൂർണ്ണത തേടി അവനെ ദയനീയമായി വീക്ഷിച്ചു. ഉയർന്നു പൊങ്ങിയ സിഗാറിന്റെ ധൂളിയിൽ പരിസരവുമായുള്ള ബന്ധം വിദൂരമായെങ്കിലും  നിലനിർത്തുവാൻ അവനായിരുന്നില്ല. അന്നോളം ഉള്ളതിലേറ്റവും ഉത്കൃഷ്ട വരികളെ ഉത്പാദിപ്പിക്കുവാൻ ഒരുപക്ഷേ ആ രാത്രിയിലവന് കഴിഞ്ഞിരിക്കാം. ഏകാന്തതയുടെ പടുകുഴിയിലേക്ക് ഇറങ്ങിവീണ മറ്റൊരു പുതുവത്സരത്തിൽ തന്നെപ്പിരിഞ്ഞു പണ്ടെങ്ങോ പോയ്മറഞ്ഞ  പ്രേമത്തിനെപ്രതിയല്ലാതെ അവൻ മറ്റെന്തിനെയാണ് വർണിക്കേണ്ടതു? ഇന്നയാൾ തീർത്തൂം നിസ്സഹായനാണ്. ഉദാസീനനും. “പ്രഭോ,.. ” അനുവാദത്തിനായി മൃതിദേവൻ കാത്തുനിന്നു. ദൈവം അയാളെ വീക്ഷിച്ചുകൊണ്ടിരുന്നു. “ഏറെക്കുറെ പൂർണ്ണമായിരിക്കുന്നു. ” നിർവ്വികാരമായി ദൈവം അയാളോട് തുടരുവാൻ അരുൾ ചെയ്തു. മൃതി തന്റെ വെളുത്തു മിനുസമുള്ള…

Read More

‘ഞാൻ എന്തപരാധമാണ് ചെയ്തത്? എന്റെ പ്രജകൾ..’ ഝലം നദി അന്ന് പൌരവരക്തത്താൽ ചനാബിനെ ആലിംഗനം ചെയ്തു. മഹത്തായ വിറ്റാസ്റ്റ യുദ്ധത്തിൽ (Battle of hydaspes) പുരു രാജാവു(Poros) പരാജയപ്പെട്ടുകൊണ്ടിരുന്നു. മാസിഡോണിയയിൽ നിന്നുള്ള സുമുഖനായ കുറിയ യവനൻ ഉത്തര ആര്യവർത്തത്തിലേക്ക് തന്റെ പ്രിയ കുതിരയെ തെളിച്ചു കയറ്റുന്നു. യവന പതാകകളുമായി സൈന്യം വിജയാഘോഷം മുഴക്കി തുടങ്ങിയിരിക്കുന്നു. പൌരവരുടെ കൊടികളത്രയും രണത്താലും ചെളിയാലും ചുവന്നു കൊണ്ടിരുന്നു. തന്റെ സർവ്വ ശക്തിയുമെടുത്ത് പുരു പോരാടുന്നുണ്ടായിരുന്നു. കൺമുന്നിൽ ചിതറിയോടുന്ന സൈന്യത്തെ അയാൾ ചേർത്തു നിർത്തുവാൻ ആവത് ശ്രമിച്ചു. “ഇല്ല ഇനിയുമാവില്ല. മാ പൌരേ ക്ഷമിച്ചാലും.” അയാൾ തന്റെ ആയുധം സ്വന്തം ഹൃദയം ലാക്കാക്കി തിരിച്ചു. പൊടുന്നനെ ആരോ തടുത്തത് പോലെ. കാർമേഘം മൂടിയടയുകയാണോ? അതോ ദേവേന്ദ്രൻ തന്നെ തോൾ ചേർത്തുയർത്തുകയാണോ? അയാൾ ഇരുട്ടിലേക്ക് ആഴ്ന്നു പോവുകയായിരുന്നു. ‘അംബി താങ്കളായിരുന്നു ശരി. താങ്കൾ മാത്രം.’ ബിസി 326.. വിറ്റാസ്റ്റ യുദ്ധത്തിനും നാലു മാസങ്ങൾക്കു മുന്നേ ഒരു ദിവസം. പൌരവ…

Read More