Author: Thasmeer Muhammed

44 aged Male

കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം രാവിലെ ആലപ്പുഴ ബീച്ചിൽ ഗസ്റ്റിനെ ഇറക്കീട്ട് ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ചുറ്റിനും നോക്കിയപ്പോൾ ഒരു ഹോട്ടലും തുറന്നിട്ടില്ല…🥹 അല്പം മുന്നോട്ട് പോയി നോക്കിയപ്പോ ഒരു ഹോട്ടലിൽ നിറയെ ആൾക്കാർ ഇരുന്ന് കഴിക്കുന്നു. സന്തോഷമായി 😍.. അവിടെ ഒരു ബസ്സിന് സൈഡിലായി വണ്ടി ഒതുക്കിയിട്ടിട്ട് ഭക്ഷണം കഴിക്കാൻ കയറി. കൈകഴുകി ഇരുന്നപ്പോ എല്ലാവരും കഴിപ്പ് നിർത്തി എന്നെ തന്നെ നോക്കുന്നു. 🙄🙄 ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു. സപ്ലെയർ എന്നെ നോക്കാതെ പെൺകുട്ടികൾ കൂടിയിരിക്കുന്നിടത്ത് മാത്രം അപ്പവും കറിയും വിളമ്പുന്നു… 😡😡 ഞാൻ അല്പം ഉറക്കെ, “ചേട്ടാ.. ഇവിടെ ഒന്ന് വരണേ..” അങ്ങേര് വന്നു. എന്നെ നോക്കി… ചിരിച്ചു. എന്നിട്ട് പറഞ്ഞു. “മോനേ അപ്പവും കിഴങ്ങു കറിയും മാത്രേയുള്ളൂ. മതിയോ?” ഞാൻ : എന്തെങ്കിലും താ… ഒരു ചായയും കൂടി… പുള്ളി വിളമ്പിയ അപ്പം കഴിച്ചു കൊണ്ടിരിക്കുന്ന എന്നോട് സപ്ല :: ചായ ആ കെറ്റിലിൽ നിന്നെടുത്തോ……

Read More