Author: Denny Mathew

ഞാനിന്നു മുതൽ വൈകുന്നേരം കനത്ത ഭക്ഷണം കഴിക്കുന്നത് നിർത്തി. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെ പറ്റു. കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ആഴ്ചയിൽ മൂന്നും ചിലപ്പോൾ രണ്ടുമായി കൃത്യതയില്ലാതെ തുടരുന്ന വർക്ക് ഔട്ട് നാല് ദിവസം മുടങ്ങാതെ ചെയ്യണം. കൺസിസ്റ്റൻസി മുഖ്യം. പത്തുമണിക്കെങ്കിലും കിടക്കണം. കൊള്ളരുതാഴികകള് എന്ന കണ്ടാലും അന്യനെപ്പോലെ പടക്ക് പുറപ്പെടാതെ അമ്പിയായി വഴിമാറിപ്പോകണം. ദൈവങ്ങളുടെയും രാഷ്ട്രീയക്കാരുടെയും തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ പോകുന്ന നേരത്തു പൂന്തോട്ടത്തിൽ കപ്പ നടുകയോ വാഴക്ക് തടമെടുക്കുകയോ ചെയ്യും. ദൈവനാമത്തിൽ ഉപദേശിക്കാൻ വരുന്നവരോട് പുള്ളി ബാബു ആന്റണിയെപ്പോലാണ് കൂടെയുണ്ടെങ്കിൽ ആരോടും എതിർത്തു നിൽക്കാം എന്ന് സമ്മതിക്കും. ക്രിസ്തുമസിന് ജനിക്കുന്ന ക്രിസ്തുവിനൊപ്പം ഡിസംബർ മാസത്തിൽ പിറക്കുന്ന പുതുവർഷ പ്രതിജ്ഞകൾ. ആറുമണിക്ക് ഞാൻ വാങ്ങി വച്ച പഴങ്ങളൊക്കെ വെട്ടിപ്പെറുക്കി ഒരു പാത്രത്തിലാക്കി. എന്തുവന്നാലും ഇന്ന് പത്തു മണിക്ക് കിടക്കും. ശരിപ്പെടുത്തി വച്ച പഴക്കൂട്ടത്തിൽ നിന്നും ബ്ലൂബെറി മാത്രം പെറുക്കിക്കൊണ്ടു പോയ ഹെവന്റെ തന്തക്ക് വിളിച്ചു. എന്നും ഈ…

Read More