Author: Vaishakh Jai

Globetrotter

രാജ്യം ആണവ പരീക്ഷണം നടത്തിയ സ്ഥലം എന്നതൊഴിച്ചാൽ യാത്രികരെയോ വിനോദസഞ്ചാരികളെയോ അധികം ആകർഷിക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ് പൊഖ്റാൻ. ജോധ്പൂർ -ജെയ്‌സാൽമിർ പാതയിൽ ജെയ്‌സൽമിറിനോട് 112 ഉം ജോദ്പുർൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്. അഞ്ച്ഉപ്പ്നിരകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് പൊഖ്റാൻ എന്ന വാക്കിന്റെ അർത്ഥം. പ്രതീക്ഷിച്ച വാണിജ്യവിജയം നേടാതെ പോയെങ്കിലും മനോഹരമായ ഫ്രയിമുകൾ കൊണ്ട് കാഴ്ചസുഖം സമ്മാനിച്ച സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തു വന്ന മലൈകോട്ടെ വാലിബൻ. മണലും മണ്ണ് ചേർന്ന് കിടക്കുന്ന സ്വർണ്ണവർണ്ണമുള്ള ഭൂമിയും മേഘങ്ങൾ ഒട്ടുമില്ലാതെ കാണുന്ന നീലാകാശവും വാലിബൻ സിനിമയിൽ അങ്ങോളം ദൃശ്യവിസ്മയം തന്നെ ആയിരുന്നു. ഈ രംഗങ്ങൾ എല്ലാം ചിത്രീകരിച്ചത് രാജസ്ഥാനിലെ മരുഭൂമിയിൽ ആയിരുന്നു എന്നത് പലർക്കും അറിയാമായിരിക്കും. അതിൽ തന്നെ സിംഹഭാഗവും ഒരുക്കിയത് സുവർണ്ണനഗരമായ ജയ്സാൽമീറും പരിസരങ്ങളിലും ആയാണ്. പോർച്ചുഗീസ് പടയെ തോൽപിച്ചു വാലിബൻ കീഴടക്കുന്ന സിനിമയിലെ അമ്പത്തൂർ കോട്ട ചിത്രീകരിച്ചത് പൊഖ്റാൻ ഫോർട്ടിൽ…

Read More

ഇവിടെ, ഇവിടെയാണ് എല്ലാം അവസാനിച്ചത്…. തൊഴിലിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി യുവതലമുറ  നാടും കടലും വിട്ട് പോകുന്ന കാലം. അന്ന് മറ്റാരും ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത ഒരു മേഖലയിൽ കടന്നു ചെന്ന് സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയ മനുഷ്യൻ. തൊഴിലിലെ ആത്മാർത്ഥതയും പ്രതിബദ്ധയും അനന്തൻ നമ്പ്യാരെ പോലെയുള്ള ഉന്നതരുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ആയാളെ സഹായിച്ചു. മറ്റു പലർക്കും ആ പാത പിന്തുടരാൻ പ്രചോദനം ആയ അഗ്രഗാമി. പ്രൊഫഷണൽ കില്ലിംഗ് എന്നത് വെറും കൊല നടത്തി പോകൽ മാത്രമല്ല, അത് തന്റെ ഇരകൾക്ക് കൊല്ലപ്പെടേണ്ട മാർഗ്ഗം സ്വയം തെരെഞ്ഞെടുക്കാനുള്ള അവസരം കൊടുത്തു കൊണ്ട് തൊഴിലിലെ നൈതികത കാത്തുസൂക്ഷിച്ച്  അതൊരു കലയും സപര്യയും ഒക്കെയാണ് എന്ന് തെളിയിച്ചവൻ പിവി നാരായണൻ. ഏറ്റെടുത്ത ജോലി പൂർത്തീകരിക്കാനുള്ള പ്രതിബദ്ധത ആയിരിക്കാം പിവി നാരായണൻ എന്ന ആ മനുഷ്യന്റെ ഏറ്റവും മികച്ച ഗുണം, അത് തന്നെ അയാളുടെ അന്ത്യത്തിലേക്കുള്ള വഴി കൂടെയായി എന്നത് കർമ്മയോഗമോ വിധിവൈപരീത്യമോ ആയിരിക്കാം. കേവലം…

Read More