Author: Vayu

ആരുമറിയാതെ ഒരൊറ്റമുറിവീട്ടിൽ മരിച്ചുകിടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കാറുണ്ട്. അവിടെ നീയില്ല, ഞാനില്ല എന്റെ മരണം പൂത്ത മണം മാത്രം… ❤️

പതിമൂന്നാം വയസ്സിൽ സാരി ഉടുത്തപ്പോഴാണ് ആദ്യത്തെ അടി പുറത്തുവീണത്. വീഴാതിരിക്കാൻ കുത്തി നടക്കുന്ന വല്യമ്മച്ചിയുടെ കയ്യിലെ കാപ്പിവടിയാണ് ഇരുമ്പിനേക്കാളും മൂർച്ചയിൽ പുറത്തു കിടന്നു പഴുത്തത്. ആ വടി വെട്ടി, ചെത്തിമിനുക്കി ഭംഗിയാക്കി കൊടുത്തത് ഞാനാണെന്ന് വല്യമ്മച്ചിക്ക് പെട്ടെന്ന് ഓർമ്മ കിട്ടിക്കാണില്ല. അല്ലെങ്കിലും ശിക്ഷിക്കുമ്പോൾ അതൊക്കെ ഓർത്തുവെക്കേണ്ട കാര്യമുണ്ടോ? ശിക്ഷിക്കാൻ ആയുധം അന്വേഷിക്കുമ്പോൾ ആരെങ്കിലും അതിന്റെ ചരിത്രം നോക്കുമോ? അതുപോലെ ശിക്ഷിക്കപ്പെടുന്ന എന്റെ ചരിത്രവും ആരും നോക്കിയില്ല. ______________ ആദ്യമായി ഒറ്റയ്ക്ക് മുഖത്ത് കരി വരച്ചു പൊട്ടുതൊട്ടപ്പോൾ എല്ലാവരും ചിരിച്ചു, കാണാത്തവരെ വിളിച്ചു കാണിച്ചു, സുന്ദരിയെന്ന് വിളിച്ചു കൊഞ്ചിച്ചു. പിന്നെ പിന്നെ ആരും അതുപോലെ കയ്യടിച്ചില്ല, സുന്ദരിയെന്ന് വിളിച്ചില്ല. പകരം സുന്ദരനാക്കാൻ പലരും കഷ്ടപ്പെട്ടു. __________________ സ്നേഹിക്കുന്നവർക്കിടയിൽ വെറുക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നത് എത്ര വിഷമകരം ആണെന്ന് മനസ്സിലാക്കിയ ദിനങ്ങളായിരുന്നു ജീവിതമെന്നത്. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കാലം നീണ്ടുനിന്നത് എന്താണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം വെറുപ്പ് എന്നാവും. എന്തിനാണ് എല്ലാവരും അറപ്പോടെയും വെറുപ്പോടെയും നോക്കുന്നത്…

Read More

പണ്ട് തെക്കേലേ കൂഴപ്ലാവിന് ചുവട്ടിലായി ഒരു ഞാവൽ മരം വളർന്നിരുന്നു. ചക്ക വീണ് വീണ് അതിന്റെ കമ്പൊടിഞ്ഞു. മരിച്ചില്ല. കുഴഞ്ഞ കൂഴപ്പഴം വളമാക്കിയാണ് അവൻ വളർന്നു വന്നത്. ഞാൻ വയസ്സറിയിച്ചു ചായ്‌പ്പിൽ ഒളിച്ചിരുന്ന നാളുകളിലൊന്നിലാണ് അവൻ കായ്ച്ചത്. കാണാൻ കണ്ണുകഴച്ച് പുറത്തിറങ്ങിയ ഞാൻ ചതഞ്ഞുകിടക്കുന്ന കായേയും താഴെ കരിയിലയിൽ പരന്നുകിടക്കുന്ന ചാറിനേയും കണ്ടു, സന്തോഷിച്ചു. അത് ശരീരം ഇടിച്ചുപിഴിഞ്ഞതുപോലെ, നൊന്ത് രക്തം വിസർജിച്ചു ഋതുമതിയായതായി ഞാൻ സങ്കല്പിച്ചു. നാളെ ഇവനിലൊരു ഭ്രൂണം വിരിയും. അവനും എന്നെപ്പോലെ വേദനിച്ചതോർത്ത്, വേദനിക്കാൻ പോകുന്നതോർത്ത് എനിക്ക് കുളിരുണ്ടായി. എങ്ങനെ അവൻ അവിടെ എത്തിപ്പെട്ടു എന്നറിയില്ല. വയറ്റുകണ്ണിയായ ജ്യേഷ്ഠന്റെ ഭാര്യക്ക് വ്യാക്കൂൺ ഉണ്ടായതുവഴി, കാര്യസ്ഥൻ ഇല്ലപ്പറമ്പിൽ നിന്ന് കൊണ്ടുവന്നു കൊടുത്ത പഴം വിഴുങ്ങി കുരു തുപ്പിയതാകാമെന്ന ചിന്ത ആദ്യം ഉടലെടുത്തുവെങ്കിലും കണ്ണിന് മുന്നിൽ കണ്ട മറ്റൊരു കാഴ്ച്ചയിലാണ് ഞാൻ വിശ്വസിച്ചത്. ഞാവൽകായ് മുഴുവനും ഒന്നുവിടാതെ വിഴുങ്ങിക്കഴിഞ്ഞ് പറമ്പിലൂടെ നടന്ന് കാറ്റു കൊള്ളുന്നതിനിടയിൽ കൂഴപ്ലാവിന്റെ ചുവട്ടിലെത്തി വയറ്റിലുള്ളത് തികട്ടി…

Read More