Author: Veena Sinkarus

ജീവിതം ചിലപ്പോൾ ഇങ്ങിനെയൊക്കെയാണ്. നമുക്ക് പിടി തരാതെ ഏതൊക്കെയോ വഴികളിലൂടെ പിടിച്ചു വലിച്ചുകൊണ്ടോടും. ഒന്നു വിശ്രമിക്കാൻ കൊതിക്കുന്ന നേരത്ത് കൂടുതൽ തിരക്കുകളിലേക്ക് കുരുക്കിയിടും. തിരക്കിലേക്ക് ഊഴിയിടാൻ കൊതിക്കുമ്പോൾ വിശ്രമിപ്പിക്കും. ആശുപത്രിക്കിടക്കയിലിരുന്നു ജനാലയ്ക്ക് അപ്പുറം അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകുന്ന ആളുകളെ നോക്കിക്കൊണ്ട് അവൾ ഓർത്തു. വീട്ടിലെ ജോലികളും ഓഫീസിലെ തിരക്കും ശ്വാസം മുട്ടിച്ചിരുന്ന ദിവസങ്ങളിൽ ഒന്നു കൊതി തീരെയുറങ്ങാൻ എത്ര കൊതിച്ചതാണ്. ഇന്നിപ്പോൾ യാതൊരു തിടുക്കവുമില്ല. ഈ കിടക്കയിൽ ഇടയ്ക്കിടെ വന്നു വേരാഴ്ത്തുന്ന വേദനകളോട് മല്ലിട്ട്… മടുത്തു തുടങ്ങിയിരിക്കുന്നു. എന്നാണ് അസ്വസ്ഥതകൾ തുടങ്ങിയത് എന്നോർമ്മയില്ല. പീരീഡ്‌സിൻ്റെ കണക്ക് തെറ്റുമ്പോൾ അടുത്ത പോന്നോമനയെന്ന സ്വപ്‌നത്തെ ഉള്ളിൽ താലോലിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ ഉള്ളിൽ വേരുറപ്പിച്ചിരിക്കുന്നത് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭൂമി പിളർന്നു താഴേയ്ക്ക് പോയിരുന്നെങ്കിൽ എന്നാശിച്ചു പോയി. വയസ്സ് കൊണ്ട് ഇളയതെങ്കിലും മൂന്ന് മക്കളിൽ ഏറ്റവും പക്വതയോടെ ഏതവസ്ഥയും നേരിടുന്നവളെന്നു അച്ഛൻ അഭിമാനത്തോടെ തന്നെക്കുറിച്ച് പറയുമായിരുന്നത് ഓർത്തപ്പോൾ ഉള്ളുരുകി കവിൾത്തടങ്ങളെ നനച്ചു. ഹോസ്‌പിറ്റൽ റിപ്പോർട്ടുമായി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ…

Read More

അപ്പു നാലാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. അമ്മയും അച്ഛനും അവനും അടങ്ങിയതാണ് അവന്റെ കുടുംബം. ഒറ്റമകൻ ആയതു കൊണ്ട് അവനെ ലാളിച്ചാണ് വളർത്തിയത്. അവനാവശ്യമുള്ളതെല്ലാം അവർ വാങ്ങി നൽകും. വീട്ടിൽ ഉണ്ടാക്കുന്നത് ഭക്ഷണമൊന്നും അവനിഷ്ടമല്ല. എപ്പോഴും ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന ഫാസ്റ്റ് ഫുഡ് ആണ് അവനിഷ്ടം. അത് വാങ്ങി നൽകിയില്ലെങ്കിൽ അവൻ വാശി പിടിച്ച് ഉച്ചത്തിൽ കരയാൻ തുടങ്ങും. അപ്പോൾ അച്ഛൻ അവൻ ആവശ്യപ്പെടുന്നത് വാങ്ങി നൽകും. അമ്മ അങ്ങിനെ വാശി പിടിക്കരുത് എന്ന് പറഞ്ഞാലൊന്നും അപ്പു അത് ശ്രദ്ധിക്കില്ല. അങ്ങനെ അവൻ വല്യ വാശിക്കാരനായി. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ എന്ന വൈറസ് വന്നതിനാൽ കടകളൊക്കെ അടച്ചിടാനാരംഭിച്ചത്. ലോക്‌ ഡൗൺ പ്രഖ്യാപിച്ചതിനാൽ അപ്പുവിന് പണ്ടത്തെപ്പോലെ ഫാസ്റ്റ് ഫുഡ് ഒന്നും കിട്ടാതെയായി. അവൻ ഒരുപാടു വാശി പിടിച്ചു കരഞ്ഞു. അപ്പോൾ അവന്റെ അമ്മ പറഞ്ഞു അപ്പുവിനെ കൊഞ്ചിച്ചു കൊഞ്ചിച്ച് അവൻ വല്ലാതെ വാശിക്കാരനായി എന്ന്. അച്ഛൻ ഇപ്പോളത്തെ അവസ്ഥ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.…

Read More

ചെറുമലക്കാട്ടിലാണ് രുക്കു പ്രാവിന്റെ താമസം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് പങ്കി കാക്കയും നീലു പൊന്മാനും. ഒരു ദിവസം രാവിലെ അവർ ആഹാരം തേടി യാത്രയായി. നീലു പൊന്മാൻ അവരോട് യാത്ര പറഞ്ഞു തടാകക്കരയിലേക്ക് പോയി. പങ്കിയും രുക്കുവും യാത്ര തുടർന്നു. പെട്ടെന്നാണ് ഒരു വീടിന്റെ മുറ്റത്ത് അരി ഉണക്കാൻ ഇട്ടിരിക്കുന്നത് അവർ കണ്ടത്. ആ പരിസരത്ത് ആരെയും കാണാനില്ല. അവർ ഇരുവരും അരി ഇഷ്ടം പോലെ കൊത്തിത്തിന്നാൻ തുടങ്ങി. ഒരുവിധം വിശപ്പടങ്ങിയപ്പോൾ പങ്കി കാക്ക മാവിന്റെ കൊമ്പിൽ വിശ്രമിക്കാൻ തുടങ്ങി. എന്നാൽ രുക്കു വീണ്ടും തീറ്റ തുടർന്നു. കുറെ നേരം കഴിഞ്ഞിട്ടും രുക്കുവിനെ കാണാഞ്ഞപ്പോൾ പങ്കി പതുക്കെ അങ്ങോട്ടെത്തി നോക്കി. രുക്കു അപ്പോഴും അരിമണികൾ തിന്നുകൊണ്ടിരിക്കുകയാണ്. “രുക്കൂ, നിനക്ക് വിശപ്പ് കെട്ടില്ലേ ഇത് വരെ?”, പങ്കി ചോദിച്ചു. “വിശപ്പൊക്കെ മാറി. ഇത്രയും നല്ല കോള് കിട്ടിയപ്പോൾ ഇനിയും കഴിക്കാമല്ലോ എന്ന് കരുതി”, രുക്കു പറഞ്ഞു. ” നീ ഇപ്പോൾ ആവശ്യത്തിന് കഴിച്ചില്ലേ…

Read More

എന്നോട് ഏറ്റവുമധികം കളവ് പറഞ്ഞിട്ടുള്ളത് എന്റെ അമ്മയായിരിക്കും. നെറ്റിയിൽ ചന്ദനക്കുറിയിട്ട്, നേർത്ത നിറങ്ങളിലുള്ള കോട്ടൺ സാരിയുടുത്ത് സ്കൂളിലേക്ക് പോകുന്ന സംഗീതാധ്യാപികയായ അമ്മ. ഏതിരുട്ടിൽ കൊണ്ട് നിർത്തിയാലും അമ്മയുടെ മൂക്കിലെ പൂവിന്റെ ആകൃതിയുള്ള മൂക്കുത്തി കല്ലുകൾ തിളങ്ങുമായിരുന്നു. അതിനേക്കാൾ തിളക്കം എന്നും അമ്മയുടെ മുഖത്തിനുണ്ടായിരുന്നു. പക്ഷേ പതിയെ പതിയെ ആരോ തല്ലിക്കെടുത്തിയത് പോലെ ആ പ്രകാശം കെട്ടുപോയിരുന്നു. നാട്ടുകാർ പലരും ഉരുക്കഴിക്കുന്ന കഥകളിൽ അച്ഛന്റെ കൂടെ വേറെയേതോ സ്ത്രീയുടെ പേര് ചേർത്ത് കേൾക്കാൻ തുടങ്ങിയത് മുതലാണ് അമ്മ അടുക്കളയിലേക്ക് ഒതുങ്ങിയത്. അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെയും ശരിവയ്ക്കുന്ന രീതിയിൽ അസാധാരണമായ അച്ഛന്റെ മൗനം ഞങ്ങളെയാകെ വീർപ്പുമുട്ടിച്ചിരുന്നു. അച്ഛന് കഞ്ഞിയായിരുന്നു ഏറ്റവും പ്രിയം. അതുകൊണ്ട് രാവിലെയും രാത്രിയും അമ്മ കഞ്ഞിയാണ് ഉണ്ടാക്കുക.സ്കൂളിൽ പോകും മുൻപ് ചൂടൻ കുത്തരിക്കഞ്ഞിയും ചമ്മന്തിയും എന്തെങ്കിലും ഉപ്പേരിയും വിളമ്പിവെച്ച് കൂടെയിരുന്നൂട്ടുന്ന നേരം ഞങ്ങളെ വിശ്വസിപ്പിക്കാൻ അമ്മ ഞങ്ങളോട് പറയും. “നാട്ടാര് വെറുതെ പറയണതാ ഉണ്ണ്യേ.. അച്ഛനെ അമ്മയ്ക്കറിഞ്ഞൂടെ. അച്ഛനോട് ദേഷ്യം തോന്നേണ്ടാട്ടോ…

Read More

“കുഞ്ഞോളേ, ചിറ്റ പോയീട്ടോ “ ഫോണിൽ നിന്നും വല്യമ്മേടെ വിതുമ്പലിനൊപ്പം ഉയർന്ന വാക്കുകൾ കേട്ട് ഹൃദയത്തിലേക്ക് ഒരു വിറയൽ പടർന്നു. “മോൾ നാളെ രാവിലെ എത്തില്ലേ?” “ഉം “ മൂളിക്കൊണ്ട് കോൾ കട്ട് ചെയ്യാൻ പോലും മറന്നു കട്ടിലിൽ ഒരിരുപ്പ് ഇരുന്നു. കണ്ണുനീർ ധാരധാരയായി കവിളുകളെ നനച്ചുകൊണ്ട് ചാലിട്ടൊഴുകി. ഓർമ്മകളുടെ കടൽ ഇരമ്പങ്ങൾ അവളിലേക്ക് ആർത്തിരമ്പി. അച്ഛനും അമ്മയും ജോലിക്കാരായതിനാൽ കുഞ്ഞായിരുന്നപ്പോൾ മുതൽ ചിറ്റയായിരുന്നു കൂട്ട്. ഊട്ടാനും ഉറക്കാനും ഉടുപ്പിടുവിക്കാനും എന്തിനും ഏതിനും ചിറ്റ തന്നെ വേണം. വൈകുന്നേരം അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തിയാലും ചിറ്റയുടെ ഒപ്പമേ ചിന്നു ഇരിക്കുള്ളൂ. ചിന്നു സ്കൂളിൽ പോകാറായപ്പോഴേക്കും ചിറ്റയ്ക്ക് ജോലി കിട്ടി. അവൾ സ്കൂളിൽ നിന്നും വീട്ടിലെത്തുമ്പോഴേക്കും ചിറ്റ എത്തിയിട്ടുണ്ടാകണേ എന്നു പ്രാർത്ഥിച്ച് റോഡിലൂടെ ഓടും. ചിറ്റയെങ്ങാനും വരാൻ താമസിച്ചാൽ മുഖം വീർപ്പിച്ചു കോലായിൽ ഇരിപ്പുറപ്പിക്കും. “അപ്പൂപ്പനും മോൾക്കും കൂടി പോയി പൂക്കേക്ക് വാങ്ങി വന്നാലോ?” വഴക്ക് മാറ്റാൻ അപ്പൂപ്പനും അമ്മൂമ്മയും പല തന്ത്രങ്ങളും…

Read More